കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് തിരിച്ചെത്താം പച്ചക്കൊടി കാണിച്ച് ഖത്തർ: നാല് ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ നീക്കും!!

Google Oneindia Malayalam News

ദോഹ: ആഗോള തലത്തിൽ കൊറോണ വ്യാപനത്തിന് ശമനം വന്നിട്ടില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾള ഘട്ടംഘട്ടമായി നീക്കാനാണ് ഖത്തറിന്റെ തീരുമാനം. ജൂൺ 15 മുതൽ സെപ്തംബർ വരെ നാല് ഘട്ടങ്ങളിലായാണ് കൊറോണ വ്യാപനത്തോടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെല്ലാം നീക്കുന്നത്. കൊറോണ വൈറസ് വ്യാപനം പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൌൺ അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് ലോകരാജ്യങ്ങൾക്ക്. ഇതോടെയാണ് സമ്പൂർണ്ണ ലോക്ക്ഡൌണിൽ ഓരോ രാജ്യങ്ങളായി ഇളവുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്.

Recommended Video

cmsvideo
Qatar gets expats entry from September, Regulations will be lifted in 4 phases | Oneindia Malayalam

 തനിനിറം പുറത്ത്! കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വം? ഓഡിയോ വൈറൽ! തനിനിറം പുറത്ത്! കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വം? ഓഡിയോ വൈറൽ!

 പ്രവാസികൾക്ക് മടങ്ങാം

പ്രവാസികൾക്ക് മടങ്ങാം

നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്ന ആഗസ്റ്റ് മുതൽ പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ അനുമതിയുണ്ട്. എന്നാൽ താരതമ്യേന കൊറോണ വൈറസ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് തിരിച്ചെത്താൻ അനുമതി നൽകുക.

ഹോട്ടൽ ക്വാറന്റൈൻ

ഹോട്ടൽ ക്വാറന്റൈൻ


ഖത്തറിൽ മടങ്ങിയെത്തുന്ന പ്രവാസികൾ 14 ദിവസം സ്വന്തം ചെലവിൽ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണം. ഖത്തർ ദേശീയ ദുരന്തര നിവാരണ പരമോന്നത സമിതി ലുൽവ അൽ ഖാദിർ ആണ് ഇക്കാര്യങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുള്ളത്. അനിശ്ചിത കാലത്തേക്ക് രാജ്യം അടച്ചിടാൻ കഴിയാത്തതിനാലാണ് ഘട്ടംഘട്ടമായി ഇളവുകൾ പ്രഖ്യാപിക്കുന്നതെന്നും വക്താവ് വ്യക്കമാക്കി. ജൂൺ 15 മുതൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് 40 പ്രവർത്തനാനുമതി നൽകും.

പള്ളികൾ തുറക്കും

പള്ളികൾ തുറക്കും


കൊറോണ വൈറസ് വ്യാപനത്തോടെ അടച്ചിട്ട രാജ്യത്തെ പള്ളികൾ ജൂൺ 15 മുതൽ നിയന്ത്രണ വിധേയമായി തുറക്കും. ഔഖാസ്, ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ജൂലൈ രണ്ട് മുതൽ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കും. എന്നാൽ 50 ശതമാനം പേർക്ക് മാത്രമാണ് ഓഫീസുകളിൽ ജോലി ചെയ്യാൻ സാധിക്കൂ. ലൈബ്രറികൾ, മ്യൂസിയങ്ങൾ, എന്നിവയും തുറന്ന് പ്രവർത്തിക്കും എന്നാൽ ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. മാർക്കറ്റുകൾക്കും ഇക്കാലയളവിൽ പ്രവർത്തനാനുമതി ഉണ്ടായിരിക്കും.

 വിമാന സർവീസിന് അനുമതി

വിമാന സർവീസിന് അനുമതി

ആഗസ്റ്റ് ഒന്ന് മുതൽ ദോഹയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുമതി നൽകും. നഴ്സറികൾക്കും ഡേ കെയർ സെന്ററുകൾക്കും ഡ്രൈവിംഗ് സ്കൂളുകൾക്കും ഈ കാലയളവിൽ അനുമതി ലഭിക്കും. മാർക്കറ്റുകൾ, ഹോൾസെയിൽ കേന്ദ്രങ്ങൾ എന്നിവങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും.

 പരമാവധി വിമാന സർവീസ്

പരമാവധി വിമാന സർവീസ്



സെപ്തംബർ ആദ്യത്തോടെ 80 ജീവനക്കാരുമായി ഓഫീസുകൾ പ്രവർത്തനം ആരംഭിക്കും. ഈ ഘട്ടത്തിൽ സ്കളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനൊപ്പം ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പൂർണ്ണമായി തുറന്ന് പ്രവർത്തിക്കാൻ സാധിക്കും. രാജ്യത്തെ ലൈബ്രറികൾ, മ്യൂസിയങ്ങൾ എന്നിവയും നാലാംഘട്ടത്തിൽ പൂർണ്ണമായി പ്രവർത്തിച്ച് തുടങ്ങും. സെപ്തംബർ മാസത്തോടെ പരമാവധി വിമാന സർവീസുകൾക്ക് അനുമതി ലഭിക്കുകയും ചെയ്യും.

English summary
Coronavirus: Qatar allows expats entry from September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X