വിടാതെ പിന്തുടർന്ന് കൊവിഡ്: രോഗം ഭേദമായവരിൽ 70 ദിവസത്തിന് ശേഷവും വൈറസ്, പ്രതിഭാസത്തിൽ കുടുങ്ങി ലോകം
ബെയ്ജിംങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ജനജീവിതം ഇതിനകം തന്നെ സാധാരണ നിലയിലായിക്കഴിഞ്ഞിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് വിജയകരമായി കുറച്ചുകൊണ്ടുവരാനും ചൈനയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. രോഗം ഭേദമായവരിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്നതാണ് പുതിയ പ്രതിഭാസം. എന്നാൽ രോഗം സ്ഥിരീകരിക്കുന്നവരിൽ രോഗ ലക്ഷണങ്ങളൊന്നും പ്രകടവുമല്ല. കൊറോണ ബാധിച്ച് ചികിത്സ കഴിഞ്ഞ് മടങ്ങിയവരിലാണ് ഇത്തരത്തിൽ 70 ദിവസത്തിന് ശേഷം വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. ചൈനയിൽ നിന്നാണ് ആദ്യം ഈ പ്രവണത റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ കൂടുതൽ പേർക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.













Click it and Unblock the Notifications