കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഫ് ഫ്ലോയിഡ് കാർഡോസ് കൊറോണ ബാധിച്ച് മരിച്ചു: അന്ത്യം ന്യൂയോർക്കിൽ, എട്ട് വരെ ഇന്ത്യയിൽ!!

Google Oneindia Malayalam News

വാഷിംങ്ടൺ: പ്രമുഖ ഷെഫ് ഫ്ലോയിഡ് കാർഡോസ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ ആശുപത്രിയിൽ വെച്ചായിരുന്നു രോഗം സ്ഥിരീകരിച്ച കാർഡോസിന്റെ അന്ത്യം. ദ് ബോംബെ ക്യാന്റീൻ, ഓ പെഡ്രോ എന്നീ മുംബൈയിലെ പ്രശസ്ത ഹോട്ടലുകളുടെ സഹ ഉടമ കൂടിയാണ് ഫ്ലോയിഡ്. മാർച്ച് ആദ്യം മുംബൈയിൽ ദി ബോംബെ സ്വീറ്റ് ഷോപ്പ് എന്ന പേരിൽ ഒരു സംരംഭത്തിനും തുടക്കം കുറിച്ചിരുന്നു.

'ഈ പ്രായത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്'; ദുരന്തങ്ങളെ അതിജീവിച്ചവരാണ് നമ്മളെന്ന് വിഎസ് 'ഈ പ്രായത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്'; ദുരന്തങ്ങളെ അതിജീവിച്ചവരാണ് നമ്മളെന്ന് വിഎസ്

മാർച്ച് 18ന് പനിയെത്തുടർന്നാണ് ഫ്ലോയിഡിനെ ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇതോടെ മുംബൈയിലെ റ്സ്റ്റോറന്റുകളിൽ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചിരുന്നു. മാർച്ച് എട്ട് വരെയും അദ്ദേഹം മുംബൈയിലുണ്ടായിരുന്നു.

corona4-1584457

അമേരിക്കയിൽ ഇതിനകം 55,000 ലധികം ആളുകൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ചവരുടെ എണ്ണം 800 കവിയുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ന്യൂയോർക്കിലാണ്. 192 പേരാണ് ഇവിടെ മാത്രം കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി യുഎസ് മാറാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 606ലേക്ക് ഉയർന്നിട്ടുണ്ട്. പതിനൊന്ന് പേരാണ് കൊറോണയെത്തുടർന്ന് മരിച്ചിട്ടുള്ളത്.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 3,281 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
ആഗോളതലത്തിൽ നാല് ലക്ഷത്തിലധികം പേർക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. 16000 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ഇറ്റലിയിൽ മാത്രം 6000 പേരാണ് മരിച്ചിട്ടുള്ളത്.

 ദില്ലിയിൽ അഞ്ച് പേർക്ക് കൂടി കൊറോണ: രോഗബാധിതരുടെ എണ്ണം 35ലേക്ക്, ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദേശം! ദില്ലിയിൽ അഞ്ച് പേർക്ക് കൂടി കൊറോണ: രോഗബാധിതരുടെ എണ്ണം 35ലേക്ക്, ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദേശം!

ലോക്ക് ഡൌൺ: കേരളത്തിൽ ആദ്യ ദിനം 'ലോക്കായത്' 2535 പേർ, 1751 കേസുകൾ, വരും ദിനങ്ങളിൽ കർശന നടപടിലോക്ക് ഡൌൺ: കേരളത്തിൽ ആദ്യ ദിനം 'ലോക്കായത്' 2535 പേർ, 1751 കേസുകൾ, വരും ദിനങ്ങളിൽ കർശന നടപടി

 ഇന്ത്യൻ സൈന്യം കൊറോണ ബാധിതർക്കായി ആശുപത്രി നിർമിച്ചോ? പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ ഇതാണ്... ഇന്ത്യൻ സൈന്യം കൊറോണ ബാധിതർക്കായി ആശുപത്രി നിർമിച്ചോ? പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ ഇതാണ്...

English summary
Coronavirus: Renowned chef Floyd Cardoz dies at 59 in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X