Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ആറ് പേര്‍ കൂടി മരിച്ചു; മക്കയിലും മദീനയിലും മരണം, 157 പേര്‍ക്ക് കൂടി രോഗം

റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ച് സൗദി അറേബ്യയില്‍ ബുധനാഴ്ച ആറ് പേര്‍കൂടി മരിച്ചു. 157 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം വ്യാപിക്കുകയാണ്. സൗദിയില്‍ മരിക്കുന്നവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. മക്കയിലും മദീനയിലും റിയാദിലുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ മൂന്ന് പേര്‍ വിദേശികളാണ്. ഒരാള്‍ക്കൊഴികെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.

Recommended Video

cmsvideo
    സൗദിയില്‍ മരണനിരക്കുയരുന്നു | Oneindia Malayalam

    സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1720 ആയി ഉയര്‍ന്നു. 30 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 99 പേര്‍ക്ക് രോഗം ഭേദമായി. മദീനയില്‍ 78 പേര്‍ക്കും മക്കയില്‍ 55 പേര്‍ക്കും റിയാദില്‍ ഏഴ് പേര്‍ക്കം ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

    അതേസമയം, കുവൈത്തിലും രോഗവ്യാപനം തുടരുന്നു. ബുധനാഴ്ച 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 24 പേരും ഇന്ത്യക്കാരാണ്. സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ഇതുവരെ കുവൈത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 317 ആയി ഉയര്‍ന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണിപ്പോള്‍ രോഗം കണ്ടിരിക്കുന്നത്. കൂടാതെ രണ്ട് പേര്‍ അടുത്തിടെ നാട്ടില്‍ നിന്ന് തിരിച്ചെത്തിയവരുമാണ്.

    ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ കുവൈത്തി പൗരന്‍, രണ്ടു ബംഗ്ലാദേശികള്‍, ഒരു നേപ്പാള്‍ പൗരന്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതുവരെ കുവൈത്തില്‍ 80 പേര്‍ രോഗമുക്തി നേടി. ബുധനാഴ്ച മാത്രം ഏഴ് പേര്‍ക്ക് രോഗം ഭേദമായി. ചൊവ്വാഴ്ച കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 59 ഇന്ത്യക്കാര്‍ക്കാണ് കുവൈത്തില്‍ രോഗം ബാധിച്ചത്.

    സൗദിയില്‍ കൊറോണ രോഗത്തിനുള്ള ചികില്‍സ എല്ലാവര്‍ക്കും സൗജന്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി രാജാവ് സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം. സന്ദര്‍ശകര്‍, നിയമലംഘകര്‍, പൗരന്‍മാര്‍, വിദേശ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം സൗജന്യ ചികില്‍സ ലഭിക്കും. എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രായം അഭ്യര്‍ഥിച്ചു. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിരോധിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+