കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ... കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ സൗദി

  • By Desk
Google Oneindia Malayalam News

മക്ക: കൊറോണ വൈറസ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളേയും ഭയപ്പെടുത്തിക്കഴിഞ്ഞു. ഇത്തവണ ഉംറ വേണ്ടെന്ന് വയ്ക്കുക കൂടി ചെയ്തിരുന്നു സൗദി അറേബ്യ. മാത്രമല്ല, ജുമാ നമസ്‌കാരം ഒഴിവാക്കാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയ രാജ്യങ്ങളില്‍ ഒന്നായിരുന്നു സൗദി.

Recommended Video

cmsvideo
മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ.| Oneindia Malayalam

ഇപ്പോള്‍ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. വൈറസ് വ്യാപനം തടയുകയാണ് കര്‍ഫ്യുവിന്റെ ലക്ഷ്യം. 24 മണിക്കൂര്‍ ആണ് കര്‍ഫ്യു. രാജ്യത്ത് ഇതുവരെ 1,700 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16 പേര്‍ വൈറസ് ബാധയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

സൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കിസൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കി

കര്‍ഫ്യൂ ആണെങ്കിലും ചില ഇളവുകള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസേവന മേഖലയിലുള്ളവര്‍ക്ക് ജോലിക്കെത്താം. അതുപോലെ ഭക്ഷണവും മരുന്നും പോലുള്ള അവശ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ താമസക്കാര്‍ക്കും പുറത്തിറങ്ങാം. കാറുകളില്‍ ഒന്നിലധികം യാത്രക്കാര്‍ പാടില്ലെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.

Mecca

കൊറോണ വൈറസ് പ്രതിരോധത്തില്‍ തുടക്കം മുതലേ ശക്തമായ നടപടി സ്വീകരിച്ചുപോന്ന രാജ്യമാണ് സൗദി അറേബ്യ. ഉംറ നിര്‍ത്തിവച്ചതിന് പുറമേ അടുത്ത ഹജ്ജ് തീര്‍ത്ഥാടനത്തെ സംബന്ധിച്ച് ഇത്തിരി വൈകി തീരുമാനമെടുത്താല്‍ മതിയെന്നാണ് വിശ്വാസികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. രോഗവ്യാപനം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഹജ്ജ് തീര്‍ത്ഥാടനവും ഉപേക്ഷിക്കേണ്ടി വരും എന്ന സൂചന തന്നെയാണ് സൗദി അധികൃതര്‍ നല്‍കുന്നത്.

കൊറോണ ഭീതിയില്‍ ആളൊഴിഞ്ഞ് മക്ക; ഇമാം കരഞ്ഞ് പ്രാര്‍ഥിക്കുന്ന വീഡിയോകൊറോണ ഭീതിയില്‍ ആളൊഴിഞ്ഞ് മക്ക; ഇമാം കരഞ്ഞ് പ്രാര്‍ഥിക്കുന്ന വീഡിയോ

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആയിരുന്നു. മക്ക ഇമാം കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നതിന്റെ ആയിരുന്നു ഈ വീഡിയോ. കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി ആളൊഴിഞ്ഞ ഹറം പള്ളിയുടെ ചിത്രങ്ങളും സാമുഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. സൗദിയില്‍ മക്കയിലേയും മദീനയിലേയും പള്ളികളില്‍ മാത്രമേ ഇപ്പോള്‍ ജുമാ നമസ്‌കാരങ്ങള്‍ നടക്കുന്നുള്ളു. ബാക്കിയുള്ള പള്ളികളെല്ലാം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ സൗദി നേരത്തേ തന്നെ വിലക്കിയിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആണ് ആളുകളോട് അധികൃതര്‍ ആഹ്വാനം ചെയ്തിരുന്നത്. അതിനിടെയാണ് ഇപ്പോള്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊറോണയ്ക്കിടെ അജ്ഞാത രൂപവും! കുന്നംകുളത്തുകാരുടെ ഉറക്കം കെടുത്തുന്ന ഈ അജ്ഞാതരൂപം എന്ത്?കൊറോണയ്ക്കിടെ അജ്ഞാത രൂപവും! കുന്നംകുളത്തുകാരുടെ ഉറക്കം കെടുത്തുന്ന ഈ അജ്ഞാതരൂപം എന്ത്?

കേരളം നമ്പര്‍ 1 !!! പക്ഷേ, ഇന്ത്യയുടെ സ്ഥിതി അതീവ ദയനീയം; തമ്മില്‍ ഭേദമായ തൊമ്മനാണ് കേരളംകേരളം നമ്പര്‍ 1 !!! പക്ഷേ, ഇന്ത്യയുടെ സ്ഥിതി അതീവ ദയനീയം; തമ്മില്‍ ഭേദമായ തൊമ്മനാണ് കേരളം

English summary
Coronavirus: Saudi Arabia imposes 24 hours Curfew in Mecca and Madina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X