കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഇളവ്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ... അധികനാള്‍ ഇളവില്ല, അറിയേണ്ടതെല്ലാം

  • By Desk
Google Oneindia Malayalam News

റിയാദ്: കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ ഇളവ് നല്‍കി സൗദി അറേബ്യന്‍ ഭരണകൂടം. 24 മണിക്കൂര്‍ കര്‍ഫ്യൂ ഇനിയുണ്ടാകില്ല. മക്കയിലും നേരത്തെ ഐസൊലേറ്റ് ചെയ്ത മേഖലകളിലും മാത്രമാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുക. റമദാന്‍ പ്രമാണിച്ചാണ് ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏറെ നാള്‍ നീണ്ടുനില്‍ക്കില്ല.

ഈ മാസം 29 മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിക്കുകയും മരിക്കുകയും ചെയ്ത രാജ്യമാണ് സൗദി അറേബ്യ. പരിശോധന ത്വരിതപ്പെടുത്തിയതോടെ ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഭേദമാകുന്നവരുടെ എണ്ണവും കുറവല്ല. പുതിയ ഇളവ് സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ....

ഒമ്പത് മുതല്‍ അഞ്ച് വരെ

ഒമ്പത് മുതല്‍ അഞ്ച് വരെ

രാജ്യത്ത് ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂവിനാണ് ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മക്കയിലും ഐസൊലേറ്റ് ചെയ്ത പ്രദേശങ്ങളിലും കര്‍ഫ്യൂ 24 മണിക്കൂറായി തുടരും. ബാക്കി സ്ഥലങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. ഈ വേളകളില്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും സാധിക്കും.

മെയ് 13 വരെ

മെയ് 13 വരെ

മെയ് 13 വരെയാണ് ഭരണകൂടം കര്‍ഫ്യൂ ഇളവ് നല്‍കിയിരിക്കുന്നത്. അതിന് ശേഷം വീണ്ടും നിയന്ത്രണം വന്നേക്കാം. ഹോട്ട് സ്‌പോട്ടുകള്‍ക്ക് ഇളവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. അതേസമയം, ഏപ്രില്‍ 29 മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറക്കാം.

തുറക്കാന്‍ അനുമതി

തുറക്കാന്‍ അനുമതി

മാളുകള്‍, ചെറുകിട, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് 29 മുതല്‍ ഇളവ് നല്‍കുന്നത്. മെയ് 13 വരെയാണ് ഇവ തുറക്കാന്‍ അനുമതിയുള്ളത്. കൊറോണ വ്യാപനമുണ്ടാകുന്ന സാഹചര്യം കടകള്‍ പൂര്‍ണമായും ഒഴിവാക്കണം. നിബന്ധനകള്‍ ലംഘിച്ചാല്‍ പിഴ ഈടാക്കും.

ഈ കടകള്‍ തുറക്കരുത്

ഈ കടകള്‍ തുറക്കരുത്

ബാര്‍ബര്‍ ഷോപ്പുകള്‍, ഇരുന്ന് ഭക്ഷണം കഴിക്കുന്ന കേന്ദ്രങ്ങള്‍, ജിം, പാര്‍ക്ക്, സിനിമാ ശാലകള്‍ എന്നിവിടങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. രോഗ പകര്‍ച്ച സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ പാര്‍സല്‍ നല്‍കുന്നത് തുടരാം.

അഞ്ചില്‍ കൂടുതല്‍ പേര്‍

അഞ്ചില്‍ കൂടുതല്‍ പേര്‍

ഫാക്ടറികള്‍ക്കും കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയം പ്രവര്‍ത്തിക്കാം. അഞ്ചില്‍ കൂടുതല്‍ പേര്‍ സംഗമിക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് പശോധിക്കും. ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകുകയും സ്ഥാപനം അടപ്പിക്കുകയും ചെയ്യും.

മാറ്റം വരുത്തിയിട്ടില്ല

മാറ്റം വരുത്തിയിട്ടില്ല

കര്‍ഫ്യൂ സമയത്തില്‍ ഇളവ് നല്‍കിയുട്ടുണ്ടെങ്കിലും നേരത്തെയുള്ള മറ്റു നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടില്ല. പുറത്തിറങ്ങുന്നവര്‍ക്ക് നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ തുടരും. വ്യക്തി വിവരങ്ങള്‍ എപ്പോഴും കൈവശമുണ്ടാകണം. മാസ്‌ക് ധരിക്കണം. രോഗം വ്യാപിക്കാനുള്ള എല്ലാ സാധ്യതകളും തടയണം.

ബാങ്ക് വിളി 'നിരോധിച്ച്' യോഗി സര്‍ക്കാര്‍; പരാതിയുമായി ഇമാമുമാര്‍, പ്രതികരിക്കാതെ അധികൃതര്‍ബാങ്ക് വിളി 'നിരോധിച്ച്' യോഗി സര്‍ക്കാര്‍; പരാതിയുമായി ഇമാമുമാര്‍, പ്രതികരിക്കാതെ അധികൃതര്‍

English summary
Coronavirus: Saudi Arabia lifts curfew on day time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X