കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത നടപടികളുമായി യുഎഇയും; താമസ വിസക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി, പ്രവാസികള്‍ പ്രതിസന്ധിയില്‍

Google Oneindia Malayalam News

അബുദാബി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് യുഎഇയും സ്വീകരിച്ചു വരുന്നത്. ഇതിന്‍റെ ഭാഗമായി താമസ വിസക്കാര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇ അധികൃതര്‍ ഇപ്പോള്‍. വിസിറ്റിങ് വിസ, ബിസിനസ് വിസ ഉല്‍പ്പടേയുള്ള വിഭാഗത്തില്‍ പെടുന്നവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
താമസ വിസക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി UAE | Oneindia Malayalam

കൂടാതെ രാജ്യത്ത് എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ താമസ വിസക്കാര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം യുഎഇ അധകൃതര്‍ അറിയിച്ചത്. ഇതോടെ ഇപ്പോള്‍ അവധിക്ക് നാട്ടില്‍ ഉള്ള മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. കൂടുതല്‍ വിശദാംശംങ്ങള്‍ ഇങ്ങനെ...

 പന്ത്രണ്ട് മണി മുതല്‍

പന്ത്രണ്ട് മണി മുതല്‍

പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് വിലക്ക് നിലവില്‍ വരുക. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കുമെന്നാണ് സൂചന. രാജ്യത്ത് തിരികെ പ്രവേശിക്കാന്‍ ചുരുങ്ങിയ സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

മടക്കം പ്രതിസന്ധിയില്‍

മടക്കം പ്രതിസന്ധിയില്‍

ഇതോടെ അവധിക്കും മറ്റ് കാര്യങ്ങള്‍ക്കുമായി യുഎഇയുടെ പുറത്തുപോയ മലയാളികള്‍ ഉള്‍പ്പടേയുള്ളവരുടെ മടക്കം പ്രതിസന്ധിയിലായി. ലോകമെമ്പാടും വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ എല്ലവരുടേയും ആരോഗ്യത്തേയും സുരക്ഷയേയും മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ളൊരു തീരുമാനം എടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിനിധിയുമായി ബന്ധപ്പെടണം

പ്രതിനിധിയുമായി ബന്ധപ്പെടണം

പുതിയ തൊഴില്‍ അനുമതി നല്‍കുന്നതും യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവില്‍ അവധിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോയവര്‍ക്ക് ചില നിര്‍ദ്ദേശങ്ങളും ഭരണകൂടം മുന്നോട്ട് വെച്ചിട്ടുണ്ട്. അവധിയെടുത്ത് സ്വന്തം രാജ്യത്തേക്ക് പോയവര്‍ ഇവിടത്തെ യുഎഇ പ്രതിനിധിയുമായി ബന്ധപ്പെടാനും തിരിച്ചു വരവിന്‍റെ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു.

ബന്ധപ്പെടേണ്ട നമ്പര്‍

ബന്ധപ്പെടേണ്ട നമ്പര്‍

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ( ഐ.സി.എ) യുമായി ബന്ധപ്പെടാനും യുഎഇ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. . ഫോണ്‍: 023128867, 023128865, മൊബൈല്‍: 0501066099 ഇമെയില്‍: [email protected] Fax: 025543883 എന്നീ ഔദ്യോഗിക ഫോണ്‍ നമ്പറുകളിലും ഇ മെയില്‍ ഐഡികളിലും പ്രവാസികള്‍ക്ക് ബന്ധപ്പെടാം.

113 പേര്‍ക്ക്

113 പേര്‍ക്ക്

113 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തുള്ള 12 ഇന്ത്യക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി യുഎഇ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. അതേസമയം, ചൈനയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അബുദാബിയില്‍ എത്തിച്ചിരുന്ന 215 പേരും കോവിഡ് മുക്തരായതായി യുഎഇ വ്യക്തമാക്കി.

വിവിധ രാജ്യക്കാര്‍

വിവിധ രാജ്യക്കാര്‍

അബുദാബിയിലെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ എത്തിച്ചാണ് ഇവർക്ക് മികച്ച പരിചരണം നൽകിയത്. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ച ഇവര്‍ നാട്ടിലേക്ക് തിരിച്ചു പോകുന്നത് വരെ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍ തുടരും. ചൈനയിലെ ഹൂബി പ്രവിശ്യയില്‍ നിന്നായിരുന്നു വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളേയും മറ്റും അതത് രാജ്യത്തിന്‍റെ ആവശ്യപ്രകാരം ഈ മാസം 4 ന് യുഎഇയില്‍ എത്തിച്ചത്.

 ബിജെപിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എക്ക് കോടതിയുടെ കിടിലന്‍ പണി; പദവിയില്‍ നിന്നും നീക്കി ബിജെപിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എക്ക് കോടതിയുടെ കിടിലന്‍ പണി; പദവിയില്‍ നിന്നും നീക്കി

 കൊറോണ വൈറസ്: വർക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ്, ചാനലുകളില്‍ ആദ്യം കൊറോണ വൈറസ്: വർക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ്, ചാനലുകളില്‍ ആദ്യം

English summary
Coronavirus Scare: UAE Suspends Entry of Valid Residence Visa Holders Abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X