കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ കോവിഡിന്റെ രണ്ടാം തരംഗം, 43 കത്തോലിക്കാ പുരോഹിതര്‍ മരിച്ചു, അതീവ ജാഗ്രതയില്‍!!

Google Oneindia Malayalam News

മിലാന്‍: ഇറ്റലിയില്‍ കോവിഡിന്റെ രണ്ടാം തരംഗം വീണ്ടും പ്രതിസന്ധി തീര്‍ക്കുന്നു. 43 കത്തോലിക്കാ പുരോഹിതന്മാരാണ് കോവിഡിന്റെ രണ്ടാം വരവില്‍ മരിച്ച് വീണത്. കോവിഡ് ഒന്നടങ്കി ഇറ്റലിയില്‍ ജനജീവിതം സാധാരണ നിലയിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം വരവ് ഇറ്റലിയെ ഭയപ്പെടുത്തുന്നതാണ്. നേരത്തെ നിരവധി പേരാണ് കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ച് വീണത്. അതേസമയം ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ മുഖപത്രത്തില്‍ ഇതുവരെ 167 പുരോഹിതര്‍ കോവിഡ് വന്നശേഷം ഇറ്റലയില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

1

നവംബറില്‍ ഒരു ബിഷപ്പ് മരിച്ചിരുന്നു. ഇയാള്‍ മിലാനിലെ വിരമിച്ച ഓക്‌സിലറി ബിഷപ്പായിരുന്നു. മാര്‍ക്കോ വിര്‍ജിലിയോ ഫെരാരി എന്ന പുരോഹിതന് 87 വയസ്സുണ്ടായിരുന്നു. ഇയാള്‍ക്ക് കോവിഡാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബറിന്റെ തുടക്കത്തില്‍ ബിഷപ്പ് ജിയോവാനി ഡിഅലീസെയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 72കാരനായ ഡിഅലിസെ ഡയോസീസെ കസര്‍ട്ടയിലെ ബിഷപ്പാണ്. ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റായ കര്‍ദിനാല്‍ ജിയാല്‍ടിയേറൊ ബസെറ്റി നേരത്തെ കോവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ ഇപ്പോള്‍ രോഗം ഭേദപ്പെട്ട അവസ്ഥയിലാണ്.

ബസെറ്റിയെ നേരത്തെ പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ അദ്ദേഹം പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ബസെറ്റ് പെരൂഗിയ സിറ്റ ഡെല്ല പീവിലെ ആര്‍ച്ച്ബിഷപ്പാണ്. പതിനൊന്ന് ദിവസത്തോളം പെരൂഗിയയിലെ ആശുപത്രിയിലെ ഐസിയുവിലായിരുന്നു അദ്ദേഹം. മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. ഇപ്പോഴും നിരീക്ഷണത്തിലാണ് അദ്ദേഹം. മനുഷ്യവംശത്തിന്റെ സ്‌നേഹവും പരിചരണവും കോവിഡ് കാലത്ത് തനിക്ക് ലഭിച്ചെന്നും, എല്ലാത്തിനും ആരോഗ്യ പ്രവര്‍ത്തകരോട് നന്ദിയെന്നും നേരത്തെ പുറത്തുവിട്ട സന്ദേശത്തില്‍ ബസെറ്റി പറഞ്ഞു.

പക്ഷേ ഇറ്റലി ഭയപ്പെടേണ്ട കണക്കുകളാണ് രണ്ടാം തരംഗത്തില്‍ ഉണ്ടാവുന്നത്. എട്ട് ലക്ഷത്തോളം പോസിറ്റീവ് കേസുകളാണ് പുതിയതായി വന്നിരിക്കുന്നത്. ഇത് ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണ്. ഫെബ്രുവരിക്ക് ശേഷം 55000 പേര്‍ കൂടുതലാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ ഇറ്റലി കൊണ്ടുവന്നിട്ടുണ്ട്. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ലോക്ഡൗണ്‍ ഇതില്‍ പ്രധാനമാണ്. കര്‍ഫ്യൂകളും നിലവിലുണ്ട്.

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

കടകള്‍ അടയ്ക്കാനും, റെസ്റ്റോറന്റുകളിലും ബാറുകളിലും ആറ് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നതോ മദ്യപിക്കുന്നതോ വിലക്കിയിരിക്കുകയാണ്. രണ്ടാം വരവ് ദുര്‍ബലമാകുന്നതായി ദേശീയ ഡാറ്റകള്‍ പറയുന്നു. എന്നാല്‍ ഇതുവരെ കേസുകളുടെ നിരക്ക് ഉയരത്തിലെത്തിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

English summary
coronavirus second wave in italy, 43 catholic priest died till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X