കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്കാരെ കണ്ടാല്‍ പേടിച്ചോടുന്ന നാട്ടുകാര്‍; പുലിവാല് പിടിച്ച് ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ്

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: കൊറോണ വൈറസ് ലോകവ്യാപകമായി പടര്‍ത്തിയ ഭീതി ജനങ്ങളുടെ ജീവിതി രീതി തന്നെ മാറ്റി മറിച്ചിരിക്കുന്നു. പെരുമാറ്റങ്ങളിലും സംസാരത്തിലുമെല്ലാം മാറ്റം വരുത്തുകയാണ് ജനങ്ങള്‍. യുഎഇയിലെ പല കമ്പനികളും എങ്ങനെയാണ് ഇനി പെരുമാറേണ്ടത് എന്ന് ജീവനക്കാരോട് പ്രത്യേകം നിര്‍ദേശിച്ചിരിക്കുകയാണ്. ചൈനയിലാണ് ആദ്യം കൊറോണ വൈറസ് കണ്ടത് എന്നതു കൊണ്ടുതന്നെ ചൈനക്കാരെ കണ്ടാല്‍ പേടിച്ചോടുന്ന അവസ്ഥയാണിപ്പോള്‍.

കഴിഞ്ഞദിവസം ചൈനീസ് യുവതി ഷാര്‍ജയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയത് ഏറെ പൊല്ലാപ്പുണ്ടാക്കി. ചൈനക്കാരെ കാണുമ്പോള്‍ എല്ലാവരും ഒന്ന് ശ്രദ്ധിച്ചു മാറി നില്‍ക്കുന്നതാണ് ഷാര്‍ജയിലെ പുതിയ സാഹചര്യം. ഷാര്‍ജയില്‍ മാത്രമല്ല, മിക്ക നാടുകളിലും ഇതുതന്നെയാണ് അവസ്ഥ. വിശദാംശങ്ങള്‍ ഇങ്ങനെ....

ഷാര്‍ജയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സംഭവിച്ചത്

ഷാര്‍ജയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സംഭവിച്ചത്

ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചൈനീസ് യുവതി സാധനങ്ങള്‍ വാങ്ങാന്‍ കയറി. ഇതോടെ വൈറസ് ബാധയുണ്ടായോ എന്ന് എല്ലാവര്‍ക്കും സംശയം. തുടര്‍ന്ന് സ്ഥാപനം ആ ദിവസം അടച്ചിട്ടു. ജീവനക്കാരെ പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ഥാപനം തുറന്നത്.

അനാവശ്യ ഭയം

അനാവശ്യ ഭയം

പല സംഭവങ്ങള്‍ക്കും കാരണം കിംവദന്തിയാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ സംഭവിച്ചതും അതുതന്നെ. ചൈനീസ് യുവതിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് സ്ഥാപനം അടച്ചിട്ടതും ജീവനക്കാരെ പരിശോധിച്ചതും.

മറ്റൊരു സംഭവം ഇങ്ങനെ

മറ്റൊരു സംഭവം ഇങ്ങനെ

ഷാര്‍ജ വ്യവസായ മേഖലയിലും സമാനമായ സംഭവം അരങ്ങേറി. റിയല്‍ എസ്‌റ്റേറ്റ് ഓഫീസില്‍ കഴിഞ്ഞാഴ്ച ചൈനക്കാരനായ യുവാവും രണ്ടു യുവതികളും ഫ്‌ളാറ്റിന്റെ കരാര്‍ രേഖ പുതുക്കാനെത്തി. മുഖാവരണം ധരിച്ചാണ് ഇവര്‍ എത്തിയത്. ഇതോടെ എല്ലാവര്‍ക്കും സംശയമായി. ഇതും ഏറെ നേരം പൊല്ലാപ്പുണ്ടാക്കി.

എല്ലാവരും പുറത്തേക്ക്

എല്ലാവരും പുറത്തേക്ക്

ചൈനക്കാരെ കണ്ട ഉടനെ അവിടെയുണ്ടായിരുന്നവര്‍ ഒരുമിച്ച് പുറത്തേക്ക് പോയി. ആരെയും ആശ്ചര്യപ്പെടുത്തുന്ന സംഭവത്തിനാണ് പിന്നീട് റിയല്‍ എസ്റ്റേറ്റ് ഓഫീസ് സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്ക് രോഗമില്ലെന്ന് യുവതികള്‍ വിളിച്ചു പറഞ്ഞ് കരഞ്ഞു. ചൈനീസ് റസ്റ്ററന്റുകളിലും ഇപ്പോള്‍ പഴയ തിരക്കില്ല.

ചൈനക്കാരെ അകറ്റുന്നു

ചൈനക്കാരെ അകറ്റുന്നു

ചൈനക്കാരുമായി സംസര്‍ഗം ഒഴിവാക്കുകയാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ പെരുമാറേണ്ട ആവശ്യമില്ലെന്ന അഭിപ്രായക്കാരും ഏറെയാണ്. കൊറോണ രോഗം വ്യാപിച്ചതിന് ശേഷം യുഎഇ വിട്ട് പോകാത്ത ചൈനക്കാരാണ് ഇപ്പോള്‍ ഷാര്‍ജയിലുള്ളതില്‍ ഏറെയും. മലയാളികള്‍ ഏറെയുള്ള എമിറേറ്റ്‌സ് കൂടിയാണ് ഷാര്‍ജ.

ഹസ്ത ദാനം ഒഴിവാക്കുന്നു

ഹസ്ത ദാനം ഒഴിവാക്കുന്നു

സാധാരണ ഹസ്ത ദാനം ചെയ്ത് പരിചയം പുതുക്കിയിരുന്നവര്‍ അതിന് മുതിരുന്നില്ല എന്നതാണ് പുതിയ മാറ്റം. അല്‍പ്പം അകലം പാലിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. യുഎഇയിലെ ഒട്ടേറെ ഓഫീസുകള്‍ ജീവനക്കാര്‍ക്ക് പുതിയ സാഹചര്യത്തില്‍ എങ്ങനെ പെരുമാറണം എന്ന് നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉടനെ അവധി

ഉടനെ അവധി

ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈനിലേക്ക് മാറുകയാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ഉടനെ അവധി നല്‍കുകയാണ് സ്ഥാപനങ്ങള്‍. അവരവര്‍ ഉപയോഗിക്കുന്ന മേശയും കംപ്യൂട്ടറുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. സംഗമങ്ങള്‍ കുറയുകയാണ്. അനാവശ്യമായ ഒത്തുചേരലില്‍ നിന്ന് വിട്ടുനില്‍ക്കാനും ചിലര്‍ നിര്‍ദേശിക്കുന്നു. ഇതാകട്ടെ ഏറെയും ബാധിക്കുക മലയാളി കൂട്ടായ്മകളെയാണ്.

English summary
Coronavirus Fear; Sharjah supermarket temporarily closed- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X