കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...

  • By Desk
Google Oneindia Malayalam News

ബീജിങ്: കൊറോണ വൈറസ് രോഗം ലോകത്തെ ആശങ്കയിലാഴ്ത്തി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. രോഗ വ്യാപനത്തെ കുറിച്ച് ജനങ്ങള്‍ക്ക് അറിവില്ലാത്തതാണ് പ്രതിസന്ധി ഇരട്ടിയാക്കുന്നത്. സര്‍ക്കാരിന്റെ കര്‍ശന ജാഗ്രതാ നിര്‍ദേശം പോലും അവഗണിച്ചാണ് ജനങ്ങളുടെ ഇടപെടലുകള്‍. കൊറോണ വൈറസ് രോഗത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനമാണ് ഇന്ത്യയില്‍ എല്ലാവരും ഭയക്കുന്നത്.

ജനസംഖ്യ ഏറെയുള്ള രാജ്യത്ത് സാമൂഹിക വ്യാപനം നടന്നാല്‍ വന്‍ വിപത്തായിരിക്കും ഫലം. അതുകൊണ്ടുതന്നെ രോഗ ലക്ഷണങ്ങളെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. കൊറോണ വൈറസ് രോഗത്തിന് സാധാരണ പനിക്ക് കാണുന്ന പല ലക്ഷണങ്ങളുമുണ്ട്. എന്നാല്‍ രോഗം ഭേദമായവര്‍ പറയുന്നു അതുമാത്രമല്ല ലക്ഷണങ്ങളെന്ന്, അവര്‍ക്കുണ്ടായ അനുഭവങ്ങള്‍...

തലയില്‍ ഇടിക്കുന്നത് പോലെ

തലയില്‍ ഇടിക്കുന്നത് പോലെ

ഫ്‌ളൂവിന്റേതിന് സമാനമായ ലക്ഷണങ്ങളായ പനിയും വരണ്ട ചുമയും കൊറോണ വൈറസ് ബാധിച്ചവര്‍ക്കും കാണാം. ശരീര വേദനയുണ്ടാകും. തലയില്‍ ശക്തിയായി ഇടിക്കുന്നത് പോലെ തോന്നും. തൊണ്ട ഇറുകുകയും കണ്ണുകള്‍ കത്തുന്നത് പോലെ തോന്നുമെന്നും ചൈനയിലെ വുഹാനിനുള്ള കോണര്‍ റീഡ് തന്റെ ഡയറിയില്‍ എഴുതുന്നു. രോഗം ആദ്യം ബാധിച്ചവരില്‍ കോണറുമുണ്ടായിരുന്നു.

ചെവിയില്‍ കടുത്ത വേദന

ചെവിയില്‍ കടുത്ത വേദന

ചെവിയില്‍ കടുത്ത വേദന അനുഭവപ്പെടും. പല വേളകളിലും ചെവി കേള്‍ക്കാത്ത പോലെ തോന്നും. ചെവികള്‍ക്ക് പ്രഷര്‍ ഉണ്ടാകുന്നതാണ് കാരണം. പനിക്കൊപ്പം ശക്തമായ തലവേദന അനുഭവപ്പെടുമെന്ന് അമേരിക്കയിലെ ഒഹായോയിലുള്ള കെവിന്‍ ഹാരിസ് പറയുന്നു.

കണ്ണില്‍ അസ്വസ്ഥത

കണ്ണില്‍ അസ്വസ്ഥത

കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെടും. ചൊറിച്ചിലും നീറ്റലുമുണ്ടാകും. മാത്രമല്ല, ചിലര്‍ക്ക് കണ്ണ് ചുവക്കുകയും ചെയ്യും. ആദ്യം പനിയാണ് വന്നത്. പിന്നീട് തലവേദനയും കണ്ണ് ചൊറിച്ചിലും അനുഭവപ്പെട്ടുവെന്ന് കോണര്‍ റീഡര്‍ പറയുന്നു. തൊണ്ടയിലും വേദന അനുഭവപ്പെടും.

നിലയ്ക്കാത്ത ചുമ ഒരു ലക്ഷണം

നിലയ്ക്കാത്ത ചുമ ഒരു ലക്ഷണം

ചുമ രോഗത്തിന്റെ ഒരു ലക്ഷണമാണ്. നിലയ്ക്കാത്ത ചുമയാണ് പല രോഗികളിലും കണ്ടത്. ചുമ ശക്തമായതുകൊണ്ടുതന്നെ തൊണ്ടയില്‍ മുറുക്കം അനുഭവപ്പെടും. ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. മാത്രമല്ല, ഭക്ഷണം ഇറക്കുന്നതിനും പ്രയാസം അനുഭവപ്പെടും- ഇറ്റലിക്കാരന്‍ ഒഡൈയറുടെ അനുഭവം ഇങ്ങനെയായിരുന്നു.

ശ്വസിക്കുമ്പോള്‍ ശബ്ദം

ശ്വസിക്കുമ്പോള്‍ ശബ്ദം

ശ്വസിക്കുമ്പോള്‍ ശബ്ദം പുറത്തുവരുന്നതായിരുന്നു പലരുടെയും ലക്ഷണം. ഇതോടൊപ്പം കൊറോണ രോഗം ബാധിച്ചുവെന്ന ആശങ്ക കൂടിയുണ്ടായാല്‍ അസ്വസ്ഥതകള്‍ കൂടുതലാകും. ശ്വാസം മുട്ടലും ആശങ്കയും കാരണം ശ്വാസമെടുക്കുമ്പോള്‍ ശബ്ദം പുറത്തുവന്നിരുന്നുവെന്ന് മാര്‍ക്ക് തിബോള്‍ട്ട് പ്രതികരിക്കുന്നു.

 ഭക്ഷണം വേണ്ട

ഭക്ഷണം വേണ്ട

കടുത്ത ക്ഷീണം അനുഭവപ്പെടും. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ തോന്നുകയുമില്ല. വിട്ടുമാറാത്ത പനിയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അതോടൊപ്പം നിലയ്ക്കാത്ത ചുമ, നെഞ്ചെരിച്ചില്‍ എന്നിവയും അനുഭവപ്പെടാം. ഈ ലക്ഷണങ്ങളാണ് തനിക്കുണ്ടായിരുന്നതെന്ന് തായ്‌ലന്‍ഡില്‍ രോഗം ബാധിച്ച ജയ്‌റു സീഓങ് പറയുന്നു.

29കാരന്റെ അതിജീവനം

29കാരന്റെ അതിജീവനം

അമേരിക്കയിലെ വാഷിങ്ടണിലുള്ള മാത്യു റോബര്‍ട്‌സണ്‍ 29കാരനാണ്. ഒരു മാസം മുമ്പ് വരെ നല്ല ആരോഗ്യവാനായിരുന്നു. യുവാക്കള്‍ക്ക് കൊറോണ രോഗം വരില്ലെന്ന പ്രചാരണമാണ് റോബര്‍ട്‌സ്ണിന്റെ കാര്യത്തില്‍ പൊളിയുന്നത്. താന്‍ മരണത്തെ കണ്ടുവെന്ന് യുവാവ് പറയുന്നു.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam
 ഇതാണ് സംഭവിച്ചത്

ഇതാണ് സംഭവിച്ചത്

ഇസ്സഖുഹായിലെ സ്വീഡിഷ് ആശുപത്രിയില്‍ രണ്ടാഴ്ച ചികില്‍സയിലായിരുന്നു റോബര്‍ട്‌സണ്‍. കുളിര് അനുഭവപ്പെടാന്‍ തുടങ്ങിയതാണ് തുടക്കമെന്ന് യുവാവ് പറയുന്നു. പിന്നീട് പനി കടുത്തു. കൂടെ നെഞ്ച് വേദനയും. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പിന്നെ അബോധാവസ്ഥയിലായി. വെന്റിലേറ്ററിലേക്ക് മാറ്റി.

 നിസാരമായി കാണരുത്

നിസാരമായി കാണരുത്

യുവാക്കള്‍ കൊറോണ വൈറസിനെ നിസാരമായി കാണരുതെന്ന് റോബര്‍ട്‌സണ്‍ പറയുന്നു. ഇതുപോലെ നിങ്ങളോട് സംസാരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതല്ല. മരണത്തെ മുന്നില്‍ കണ്ടു. മാനസികമായി തളര്‍ന്നാല്‍ പിന്നീട് തിരിച്ചുവരവ് സാധ്യമല്ല. ഇന്ന് താന്‍ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ടെന്നും റോബര്‍ട്‌സണ്‍ പറഞ്ഞു.

 നിയന്ത്രണങ്ങളോട് സഹകരിക്കുക

നിയന്ത്രണങ്ങളോട് സഹകരിക്കുക

ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യരാശിയുടെ നന്മ ആഗ്രഹിച്ച അതിനോട് സഹരിക്കുകയാണ് വേണ്ടത്. കൊറോണ രോഗം ആദ്യം കണ്ട ചൈനയേക്കാള്‍ മരണ സഖ്യ ഇറ്റലിയില്‍ ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. ഇറ്റലിയില്‍ ഞായറാഴ്ച മാത്രം 700 ഓളം പേര്‍ മരിച്ചു.

 മരണം കൂടുതലുള്ള രാജ്യങ്ങള്‍

മരണം കൂടുതലുള്ള രാജ്യങ്ങള്‍

ഇറ്റലി, ചൈന, സ്‌പെയിന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്. കടുത്ത നിയന്ത്രണങ്ങളിലേക്ക് ലോകം പോകുമെന്നാണ് വിലയിരുത്തുന്നത്. 35 രാജ്യങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

English summary
Coronavirus survivors says listen these symptoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X