കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ രോഗത്തേക്കാള്‍ പത്തിരട്ടി അപകടകാരി, മരുന്നില്ലെങ്കില്‍... മുന്നറിയിപ്പ്, ലോകാരോഗ്യ സംഘടന പറയുന്നത്

Google Oneindia Malayalam News

ജനീവ: കൊറോണവൈറസിനെ ആരും വിലകുറച്ച് കാണരുതെന്ന് ലോകാരോഗ്യ സംഘടന. പന്നി പനിയേക്കാള്‍ പത്തിരട്ടി അപകടകരമായ രോഗമാണ് കൊറോണവൈറസെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു. 2009ല്‍ രോഗത്തെ ബാധിച്ച മഹാമാരിയായിരുന്നു എച്ച്1 എന്‍1 എന്ന പന്നിപനി. അതേസമയം രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ മെല്ലെ മാത്രമേ പിന്‍വലിക്കാവൂ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് വളരെ വേഗത്തില്‍ പടരുന്ന രോഗമാണ്. അത് അപകടകാരിയാണെന്നും ഞങ്ങള്‍ക്കറിയാം. വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തിയാല്‍ മാത്രമേ കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കൂ എന്നും ഗെബ്രിയെസൂസ് പറഞ്ഞു.

1

നേരത്തെ ലോക്ഡൗണ്‍ പിന്‍വലിക്കരുതെന്ന നിര്‍ദേശവും ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത്ര വേഗം ലോക്ഡൗണ്‍ പിന്‍വലിക്കുന്ന സമൂഹ വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്നും ഗെബ്രിയെസൂസ് പറഞ്ഞിരുന്നു. ചൈനയും സ്‌പെയിനും ഇറാനും വിപണി തുറക്കാനുള്ള ശ്രമത്തിലായിരുന്നു. അമേരിക്ക മെയില്‍ വിപണി തുറക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ കോവിഡ് വ്യാപനം ശക്തമാണ്. യൂറോപ്പില്‍ രോഗം കുറഞ്ഞ് വരുന്നുണ്ടെങ്കിലും, പഴയ നിലയിലേക്ക് എത്തിയിട്ടില്ല. ചൈനയില്‍ പുതിയ കേസുകളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.

നിലവില്‍ ഇന്ത്യ മാത്രമാണ് ശക്തമായ രീതിയില്‍ തന്നെ ലോക്ഡൗണുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോവിഡില്‍ നിന്ന് രക്ഷപ്പെടുന്ന എല്ലാ ആളുകളുടെ ശരീരത്തിലും രണ്ടാമത് രോഗം വരുന്നത് തടയുന്നതിനുള്ള ആന്റിബോഡികള്‍ ഉണ്ടാവില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ രോഗം ഭേദമായാല്‍ പിന്നീട് അത് വരില്ലെന്ന് പ്രചാരണം നടക്കുന്നുണ്ട്. ഇതിനാണ് വിശദീകരണം നല്‍കിയത്. ഇതോടെ രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് രോഗം ഭേദമാകുന്നതോടെ ലഭിക്കുമെന്ന ധാരണയും തെറ്റായിരിക്കുകയാണ്. അതേസമയം ആന്റി ബോഡികള്‍ ഉള്ളവരിലും ഈ രോഗം വരുമോ എന്ന കാര്യം വ്യക്തമല്ല.

ഷാങ്ഹായില്‍ നടത്തിയ പഠനത്തില്‍ രണ്ടാമത് രോഗം വന്നവരില്‍ ആന്റിബോഡികള്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ആന്റിബോഡികള്‍ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാകൂ. എത്ര കാലം ആന്റി ബോഡികളുണ്ടായാലും കൊറോണയ്‌ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ സാധിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. അധികം കേസുകളിലും പൂര്‍ണമായ തോതില്‍ കൊറോണ വൈറസ് ശരീരത്തില്‍ നിന്ന് പോയിട്ടുണ്ടാവില്ല. അതുകൊണ്ടാണ് തിരിച്ചുവരുന്നത്. മറ്റുള്ളവരില്‍ ഇത് ബാക്ടീരിയ ബാധയായിട്ടാണ് കാണുന്നത്. അതുകൊണ്ട് വലിയ ആശയക്കുഴപ്പം ഇക്കാര്യത്തിലുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

English summary
coronavirus ten times deadlier than swine flu says who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X