കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ഒരു ദിവസം 242 മരണം, സംഘടനാ തലത്തിൽ നടപടി, ഹുബൈയിലെ പാര്‍ട്ടി തലവനെ മാറ്റി!

Google Oneindia Malayalam News

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തി ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഒരു ദിവസം 242 മരണങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഹുബൈ പ്രവിശ്യയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംഘടനാ തലത്തില്‍ നടപടിയെടുത്തിരിക്കുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. കൊറോണ ഏറ്റവുമധികം നാശം വിതച്ച ഹുബൈയിലെ പാര്‍ട്ടി തലവനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണയ്ക്കെതിരെ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രവിശ്യ തലവന്‍ കൂടിയായ യാങ് ഷവോലിയാംഗിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. പ്രവിശ്യയുടെ തലവനായി ഷാങ്ഹായി മേയറായിരുന്ന യിംങ് യോംങിനെ നിയമിച്ചതായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കി.

China

ഹുബൈ പ്രവശ്യയിൽ കഴിഞ്ഞ ദിവസം മാത്രം 242 പേരായിരുന്നുന മരണപ്പെട്ടത്. കൊണോണ വൈറസ് ബാധ ഏറ്റ് ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ സംഖ്യയും കഴിഞ്ഞ ദിവസമായിരുന്നു. രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു.

Recommended Video

cmsvideo
Two Indian Crew On Board Japan Cruise Ship Test Positive For Corona virus

ഇതുവരെയായി നാൽപ്പത്തെട്ടായിരത്തോളം പേർകകാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ 1335 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. അതിനിടെ കൊറോണ ഭീതിയെ തുടർന്ന് ബൈഴ്സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. മൊബൈൽ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉൽപ്പന്നങ്ങളും പരിചപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈൽ കോൺഗ്രസ്. ദലൈലാമയും പൊതു പരിപാടികൾ റദ്ദാക്കുന്നതായി വ്യക്തമാക്കിയിരുന്നു.

English summary
Coronavirus; The ruling Communist Party's chief in Hubei province has been removed from office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X