കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു; മക്കയില്‍ മാത്രം രണ്ട് മരണം, 190 പേര്‍ക്ക് കൊറോണ

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മക്കയില്‍ രണ്ടു പേരുള്‍പ്പെടെ രാജ്യത്ത് മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സൗദിയില്‍ കൊറോണ രേഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. രാജ്യത്ത് രോഗം ബാധിച്ചവര്‍ 3000ത്തോട് അടുക്കുകയാണ്. ഇന്ന് 64 പേര്‍ക്ക് രോഗം ഭേദമായി. കര്‍ഫ്യൂ വ്യാപിപ്പിച്ചിട്ടും റോഡുകളില്‍ വാഹനം ഒഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല റബീഅ പറഞ്ഞു. വരും ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

C

വിവിധ സൗദി നഗരങ്ങളില്‍ കര്‍ഫ്യൂ 24 മണിക്കൂറായി കഴിഞ്ഞദിവസം നീട്ടിയിരുന്നു. റിയാദ്, തബൂക്ക്, ദഹ്‌റാന്‍, ദമ്മാം, ജിദ്ദി, തായിഫ്, ഖത്തീഫ്, ഹൊഫൂഫ്, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സുപ്രധാന മേഖലകളിലെ തൊഴിലാളികള്‍ ഒഴികെ ഈ പ്രദേശങ്ങളിലേക്ക് കടക്കുന്നതും പുറത്ത് പോകുന്നതും അനുവദിക്കില്ല.

കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ രാവിലെ ആറിനും മൂന്ന് മണിക്കുമിടയില്‍ മരുന്നിനും ഭക്ഷണത്തിനും മാത്രം വീട് വിട്ടിറങ്ങാം. വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ പാടുള്ളൂ. അടിയന്തര സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. കുട്ടികളെ പുറത്തിറക്കരുത്. ഓണ്‍ലൈന്‍ ഡെലിവറി ഉപയോഗപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കര്‍ഫ്യൂ പ്രഖ്യാപിച്ച മേഖലകളില്‍ അണുവിമുക്ത നടപടികള്‍ ഇനിയും തുടരും.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭില്‍വാര മോഡല്‍!! ഇതാണ് ഏക മാര്‍ഗമെന്ന് കേന്ദ്രവും, ഭില്‍വാരയില്‍ നടന്നത്കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭില്‍വാര മോഡല്‍!! ഇതാണ് ഏക മാര്‍ഗമെന്ന് കേന്ദ്രവും, ഭില്‍വാരയില്‍ നടന്നത്

ബിസിനസ് നഷ്ടത്തിലായ കമ്പനികള്‍ക്കാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സൗദി ഭരണകൂടം അനുമതി നല്‍കിയത്. എന്നാല്‍ ഈ മാറ്റം വരുത്തുമ്പോള്‍ ജോലിക്കാരുടെ അനുമതി തേടണമെന്നും നിര്‍ദേശമുണ്ട്. ശമ്പളം കുറയ്ക്കുമ്പോള്‍ ജോലി സമയവും കുറയ്്ക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. കൊറോണ ഭീതിയുടെ മറവില്‍ ജോലിക്കാരെ ചൂഷണം ചെയ്താല്‍ ശക്തമായ നടപടി കമ്പനികള്‍ നേരിടേണ്ടിവരും.

ഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ; കര്‍ശന നിയന്ത്രണത്തോടെ യാത്രകള്‍ അനുവദിച്ചേക്കുംഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ; കര്‍ശന നിയന്ത്രണത്തോടെ യാത്രകള്‍ അനുവദിച്ചേക്കും

കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് സൗദി ഭരണകൂടം പ്രത്യേക ഫണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ഫണ്ടില്‍ നിന്ന് കമ്പനികള്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ഇങ്ങനെ സഹായം നേടിയ കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ പാടില്ല.

English summary
Coronavirus: Three death Reported in Saudi today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X