കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ഡയമണ്ട് പ്രിന്‍സസിലെ രണ്ട് യാത്രക്കാര്‍ മരിച്ചു, പുതിയ രോഗബാധയില്ലെന്ന് ജപ്പാന്‍...

  • By S Swetha
Google Oneindia Malayalam News

ടോക്യോ: ജപ്പാന്‍ തീരത്ത് നിരീക്ഷണത്തില്‍ തുടരുന്ന ആഢംബര കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ രണ്ട് യാത്രക്കാര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 87കാരനായ ജാപ്പനീസ് പുരുഷനും 84കാരിയായ ജാപ്പനീസ് യുവതിയുമാണ് മരിച്ചത്. കപ്പലിലെ 29 പേരുടെ നില ഗുരുതരമാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 37,00 യാത്രക്കാരില്‍ 620 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 138 ഇന്ത്യക്കാരും കപ്പലിലുണ്ടായിരുന്നു. ഇതില്‍ 7 പേര്‍ക്ക് കൊറോണ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

 മൂന്നും രാജ്യത്തിന്റെ ഐക്യത്തെ വിഭജിക്കുന്നത്: കേന്ദ്രത്തെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ് മൂന്നും രാജ്യത്തിന്റെ ഐക്യത്തെ വിഭജിക്കുന്നത്: കേന്ദ്രത്തെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

ചൈനയ്ക്ക് പുറത്ത് ഏറ്റവും അധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജപ്പാനിലാണ്. ഇതോടെ ടോക്യോ ഒളിമ്പിക്‌സിന്റെ നടത്തിപ്പ് പോലും ആശങ്കയിലായിരിക്കുകയാണ്. അതേസമയം, വൈറസിനെ പ്രതിരോധിക്കാനുളള ജപ്പാന്റെ ശ്രമങ്ങളെ ന്യായീകരിച്ച് ചീഫ് ക്യാബിനെറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ രംഗത്തെത്തി. ഫെബ്രുവരി 5ന് യാത്രക്കാരെ മാറ്റിപ്പാര്‍പ്പിച്ചതിനെ തുടര്‍ന്ന് കൊറോണ ബാധിച്ച പുതിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആ അര്‍ത്ഥത്തില്‍ ജപ്പാന്റെ നടപടികള്‍ വളരെ ഫലപ്രദമാണെന്നും സുഗ കൂട്ടിച്ചേര്‍ത്തു.

cruise-ship-1581482

Recommended Video

cmsvideo
Corona virus: de@th toll surges past 2,000 in China | Oneindia Malayalam


ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസ് ബുധനാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ക്രൂയിസ് കപ്പലില്‍ നിന്ന് പുതിയ കേസുകളൊന്നും ഫെബ്രുവരി 16, 17 തിയതികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 15നാണ് അവസാനമായി ഒരു ക്രൂ അംഗത്തിന് കൊറോണ സ്ഥിരീകരിച്ചത്. പൊതുജനങ്ങള്‍ക്ക് ധൈര്യം പകരുന്നതിനായി ഇംഗ്ലീഷിലും ജാപ്പനീസിലുമായി ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരി 5 മുതല്‍ കപ്പലിലെ യാത്രക്കാരെല്ലാം തന്നെ ക്യാബിനുകളില്‍ തുടരുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് തലേദിവസം യാത്രക്കാര്‍ കപ്പലിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

English summary
Coronavirus: Two passengers dies in Japanede Cruis ship onboard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X