കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ വച്ച് തന്നെ അബോര്‍ഷന്‍ നടത്താം... കൊറോണ വന്നപ്പോള്‍ വന്ന മാറ്റം; ഒടുവില്‍ യുകെ വഴങ്ങി

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: അബോര്‍ഷന്‍ അഥവാ ഗര്‍ഭച്ഛിദ്രം എന്നത് ഇപ്പോഴും പല നാടുകളിലും പാപമായിട്ടുള്ള കാര്യമാണ്. ചിലയിടങ്ങളില്‍ അത് ശിക്ഷാര്‍ഹമായ കുറ്റം പോലും ആണ്. എന്തായാലും ഏത് നാട്ടിലും അബോര്‍ഷന്‍ നടത്താന്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.

കൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻകൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻ

എന്തായാലും കൊറോണാ കാലത്ത് ഇതെല്ലാം വലിയ പ്രശ്‌നങ്ങള്‍ ആയി മാറിയിരിക്കുകയാണ്. നേരത്തേ നിശ്ചയിച്ച അബോര്‍ഷനുകള്‍ പോലും ചിലപ്പോള്‍ ഈ സമയത്ത് ചെയ്യാന്‍ സാധിക്കില്ല. ബ്രിട്ടനിലൊക്കെ ഇത് വലിയ ചര്‍ച്ചയും ആണ്.

കലക്ക വെള്ളത്തിൻ മീൻ പിടിക്കാന്‍ വിജയ് മല്യ! വാങ്ങിയത് മുഴുവൻ നയാപൈസ കുറയാതെ തിരിച്ചടയ്ക്കാമെന്ന്...കലക്ക വെള്ളത്തിൻ മീൻ പിടിക്കാന്‍ വിജയ് മല്യ! വാങ്ങിയത് മുഴുവൻ നയാപൈസ കുറയാതെ തിരിച്ചടയ്ക്കാമെന്ന്...

അബോര്‍ഷന്‍ നയത്തില്‍ പലതവണയാണ് ബ്രിട്ടന്‍ ഇക്കാലയളവില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഒടുവില്‍ അവര്‍ വലിയൊരു വിട്ടുവീഴ്ചയിലേക്കാണ് എത്തിയിരിക്കുന്നത്. അത് എങ്ങനെ അവസാനിക്കും എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ഗര്‍ഭച്ഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ അവര്‍ നിഷേധിക്കുന്നില്ല.

ആദ്യം ആശുപത്രിയിലെന്ന്

ആദ്യം ആശുപത്രിയിലെന്ന്

കൊറോണ വൈറസ് വ്യാപനത്തെ അത്ര ഗൗരവത്തോടെ ആയിരുന്നില്ല ബ്രിട്ടന്‍ ആദ്യം കണ്ടിരുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ ഗര്‍ഭച്ഛിദ്രങ്ങളെല്ലാം ആശുപത്രിയില്‍ തന്നെ വച്ച് നടത്താം എന്നായിരുന്നു നയം. എന്നാല്‍ കുറച്ച് കൂടി കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയിത്തുടങ്ങി. അപ്പോഴും ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആശുപത്രിയില്‍ തന്നെ എത്തി ചെയ്യണം എന്നായിരുന്നു നയം.

 ഇനി വീട്ടില്‍ വച്ചും

ഇനി വീട്ടില്‍ വച്ചും

അബോര്‍ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി വീട്ടില്‍ വച്ച് തന്നെ അത് ആകാം എന്നതാണ് ബ്രിട്ടന്റെ പുതിയ നയം. ആശുപത്രി സന്ദര്‍ശനം വൈറസ് ബാധയ്ക്ക് കാരണമായേക്കും എന്ന ആശങ്കയാണ് ഇത്തരം ഒരു തീരുമാനത്തിലേക്കെത്താന്‍ കാരണം. ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ വച്ച് രണ്ട് ഗുളികകള്‍ കഴിക്കാം എന്നാണ് പുതിയ നയം.

എല്ലാവര്‍ക്കും പറ്റില്ല

എല്ലാവര്‍ക്കും പറ്റില്ല

ഇങ്ങനെയൊക്കെ പറയുന്നത് കേട്ടാല്‍ ഏത് സമയത്തും ഏത് ഗര്‍ഭിണിക്കും അബോര്‍ഷന്‍ നടത്താം എന്നല്ല അര്‍ത്ഥമാക്കുന്നത്. 10 ആഴ്ചവരെ വളര്‍ച്ചയെത്തിയ ഭ്രൂണങ്ങളെ മാത്രമേ ഇത്തരത്തില്‍ അബോര്‍ഷന് വിധേയമാക്കാന്‍ പറ്റുകയുള്ളു. അതും തൊട്ടടുത്ത് ക്ലിനിക്കുകള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് മാത്രം.

ഇതൊരു സ്ഥിരം സംവിധാനം ആണെന്നും കരുതേണ്ടതില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിലാണിത്. ഒരു ഡോക്ടറുടെ ടെലിഫോണിക്/ ഇ- കണ്‍സള്‍ട്ടേഷനും ഇതിന് അത്യാവശ്യവശ്യമാണ്.

ഓരോ ഇടങ്ങളില്‍

ഓരോ ഇടങ്ങളില്‍

ബ്രിട്ടനില്‍ തന്നെ ഒരോ ഇടങ്ങളില്‍ ഓരോ പോലെ ആണ് അബോര്‍ഷന്‍ നിയമങ്ങള്‍. വടക്കന്‍ അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റം ആയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇത് കുറ്റകരമല്ലാതാക്കിയിട്ടുണ്ട് ഇത്. എന്തായാലും ഇവിടെ നിന്നുള്ള സ്ത്രീകള്‍ അബോര്‍ഷന് വേണ്ടി സമീപിച്ചിരുന്നത് ഇംഗ്ലണ്ടിനെ ആയിരുന്നു. ഇനിയും വടക്കന്‍ അയര്‍ലണ്ടിലെ സ്ത്രീകള്‍ക്ക് അബോര്‍ഷന് വേണ്ടി ഇംഗ്ലണ്ടിനെ സമീപിക്കാം എന്നാണ് ഇപ്പോഴും അധികൃതര്‍ പറയുന്നത്. കൊവിഡ് ലോക്ക് ഡൗണിനിടെ ഇതെങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിന് പക്ഷേ, ഉത്തരമില്ല.

എന്താണ് മെഡിക്കല്‍ അബോര്‍ഷന്‍

എന്താണ് മെഡിക്കല്‍ അബോര്‍ഷന്‍

ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം ശരാശരി 180,000 അബോര്‍ഷനുകളാണ് നടക്കുന്നത്. മെഡിക്കല്‍ അബോര്‍ഷന്‍ ആണ് ഇതില്‍ ഏറ്റവും അധികം. മൂന്ന് മാസം വരെ ഭ്രൂണ വളര്‍ച്ചയെത്തുന്നതിനുള്ളിലാണ് ഇത് അധികവും നടക്കാറുള്ളത്. രണ്ട് തരം മരുന്നുകളാണ് ഇതിനായി നല്‍കാറുള്ളത്. രജിസ്‌റ്റേര്‍ഡ് ക്ലിനിക്കുകള്‍ വഴി മാത്രമേ ഇത് സാധ്യമായിരുന്നുള്ളു. അതിനാണ് ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Coronavirus: UK Approves home abortions, says it is temporary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X