കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി; അമേരിക്കയിലും യാത്രാ വിലക്ക്, യൂറോപ്പില്‍ നിന്നുള്ള യാത്രാ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

Google Oneindia Malayalam News

വാഷിങ്ടണ്‍: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്നുള്ള എല്ലാ യത്രകള്‍ക്ക് 30 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. അടുത്ത 30 ദിവസത്തേക്കാള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അതേസമയം ബ്രിട്ടണെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹോളിവുഡിലും കൊറോണ! വിഖ്യാത നടൻ ടോം ഹാങ്ക്‌സിനും ഭാര്യ റീത്തയ്ക്കും കൊറോണ, ഐസൊലേഷനിൽ!ഹോളിവുഡിലും കൊറോണ! വിഖ്യാത നടൻ ടോം ഹാങ്ക്‌സിനും ഭാര്യ റീത്തയ്ക്കും കൊറോണ, ഐസൊലേഷനിൽ!

'പുതിയ കേസുകള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍, അടുത്ത 30 ദിവസത്തേക്ക് യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും'-രാജ്യത്തെ അംഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. കഠിനമാണെങ്കിലും അത്യാവശ്യം എന്നാണ് യാത്രാവിലക്കിനെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത്.

pic

ചൈനയില്‍ നിന്നുള്ള യാത്രകള്‍ തടയാന്‍ പറ്റാത്തത് കൊണ്ടാണ് യുറോപ്പിന് ഇത് സംഭവിച്ചത്. നിലവില്‍ യൂറോപ്പില്‍ കൂടുതല്‍ കേസുകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് അമേരിക്ക. നമുക്ക് ഇവിടെ മികച്ച ശാസ്ത്രജ്ഞന്‍മാരുണ്ട് ഡോക്ടര്‍മാരും, നേഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുണ്ട്. എല്ലാ ദിവസവും അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന അത്ഭുതകരമായ ആളുകളാണ് അവരെന്നും ട്രംപ് ട്വിറ്ററിലും കുറിച്ചു.

കുവൈത്തില്‍ അസാധാരണ നടപടി, പൊതുഅവധി പ്രഖ്യാപിച്ചു, എല്ലാം അടച്ചിടും; ഗള്‍ഫില്‍ 636 കൊറോണ ബാധിതര്‍കുവൈത്തില്‍ അസാധാരണ നടപടി, പൊതുഅവധി പ്രഖ്യാപിച്ചു, എല്ലാം അടച്ചിടും; ഗള്‍ഫില്‍ 636 കൊറോണ ബാധിതര്‍

121 രാജ്യങ്ങളിലേക്ക് പടര്‍ന്നതോടെ കൊറോണ വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലോകാരോഗ്യ സംഘടനാ ഡയറക്ടർ ടെൻട്രോസ് അധാനം ഗെബ്രിയേസസാണ് മഹാമാരി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്ത് കൊറോണ വൈറസ് ബാധിച്ച് 4,300 പേരാണ് ഇതിനകം മരണമടഞ്ഞത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 121, 000 കഴിഞ്ഞിട്ടുണ്ട്.

വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുവൈത്തിലും സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാര്‍ച്ച് 29 വരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലായിടത്ത് നിന്നുമുള്ള വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും ഭരണകൂടം അറിയിച്ചു.

കൊറോണ: രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കാൻ രഹസ്യാന്വേഷണം, ജില്ലാ ഭരണകൂടത്തിന് പോലീസിന്റെ താങ്ങ്,കൊറോണ: രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കാൻ രഹസ്യാന്വേഷണം, ജില്ലാ ഭരണകൂടത്തിന് പോലീസിന്റെ താങ്ങ്,

English summary
Coronavirus; US Announces Travel Ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X