• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫൈസറിന് ഒരാഴ്ചയ്ക്കുള്ളിൽ അംഗീകാരം: വാക്സിൻ ഉടൻ ഇന്ത്യയിലേക്കും, 95 ശതമാനം ഫലപ്രദമെന്ന് പഠനം!!

ദില്ലി: ബ്രിട്ടനിൽ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ ഫൈസറിന് ബ്രിട്ടീഷ് ഡ്രഗ് റെഗുലേറ്ററുടെ അനുമതി ഉടൻ ലഭിച്ചേക്കുമെന്ന് സൂചന. വൈറസ് ബാധക്കെതിരെ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ തോടെയാണ് അടുത്ത ആഴ്ചയോടെ വാക്സിന് അനുമതി ലഭിച്ചേക്കുമെന്ന വിവരം. എന്നാ ൽ ഉയർന്ന തോതിൽ തണുപ്പിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്. ബ്രിട്ടനിൽ ഫൈസറിന് അംഗീകാരം ലഭിക്കുന്നതോടെ ഇന്ത്യയിലും കൊവിഡ് ചികിത്സയ്ക്കായി ഉടൻ വാക്സിൻ ഉപയോഗിക്കും.

cmsvideo
  Pfizer Vaccine to get approval for emergency use very soon | Oneindia Malayalam

  ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ..ചൊവ്വാഴ്ച മുതൽ പൊതു അവധി.. രാജ്യമെങ്ങും കർശന നിയന്ത്രണങ്ങൾ

   അംഗീകാരം ഉടൻ

  അംഗീകാരം ഉടൻ

  ഫൈസർ ഇൻകും ബയോടെക് എസ്ഇയും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ ബ്രിട്ടീഷ് ഡ്രഗ് കൺട്രോളർ വാക്സിൻ വിശകലനം ചെയ്യാൻ ആരംഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഡിസംബർ ഒന്നോടെ മരുന്നിന് അംഗീകാരം തയ്യാറാണെന്ന് നാഷണൽ ഹെൽത്ത് സർവീസും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഫൈസറിന്റെ കോവിഡ് വാക്സിൻ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ അടുത്ത ആഴ്ച ആദ്യത്തോടെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. സർക്കാരിൽ നിന്ന് വേറിട്ട് നിൽക്കുന്ന മെഡിക്കൽ റെഗുലേറ്റർ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (എം‌എച്ച്‌ആർ‌എ) അംഗീകാര പ്രക്രിയയും സ്വതന്ത്രമാണ്. ഫൈസറിന്റെ കൊറോണ വൈറസ് വാക്സിനുകളുടെ അന്തിമ വിവരങ്ങൾ അവലോകനം ചെയ്യേണ്ടിവരുന്നതിന് കൂടുതൽ സമയമെടുക്കുമെന്നാണ് വക്താവ് വ്യക്തമാക്കിയത്.

   ഇന്ത്യയിലേക്ക് വാക്സിൻ

  ഇന്ത്യയിലേക്ക് വാക്സിൻ

  എന്നിരുന്നാലും, ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഫൈസർ കൊവിഡ് വാക്സിൻ ഇന്ത്യയുടെ എല്ലാ കോണുകളിലും ലഭ്യമാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ കൊവിഡ് വാക്സിൻ ചെലവേറിയതാണ് എന്നതാണ് മറ്റൊരു വസ്തുുത. ഇന്ത്യയിൽ വളരെ ചെലവേറിയ ഒരു എം‌ആർ‌എൻ‌എ വാക്സിനാണ് ഫൈസറിന്റെ കൊറോണ വൈറസ് വാക്സിൻ. ഇന്ത്യയിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാൻ ലഭ്യമാക്കുന്നതിനായി ഫൈസറുമായി ഒരു ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

   സംഭണം വെല്ലുവിളി

  സംഭണം വെല്ലുവിളി

  വിഭവങ്ങളുടെ കുറവുള്ളതും ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലും ദരിദ്ര രാഷ്ട്രങ്ങലിലും കോവിഡ് വാക്സിൻ സംഭരണം വെല്ലുവിളിയാണ്. നഗരത്തിലെ വലിയ ആശുപത്രികളിൽ പോലും വാക്സിൻ -70 ഡിഗ്രിയിൽ സൂക്ഷിക്കാനുള്ള സൌകര്യങ്ങളില്ല. കൊറോണ വൈറസ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊറോണ വൈറസ് വാക്‌സിനുള്ള കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തിക്കനാണ് മുഖ്യമന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടത്.

  അനുമതി തേടി

  അനുമതി തേടി

  അടിയന്തര ആവശ്യത്തിന് തങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടിക്കൊണ്ട് അമേരിക്കൻ ഫാർമ കമ്പനി മോഡേണ ഡ്രഗ് കൺട്രോളറെയും യൂറോപ്യൻ യൂണിയനെയും സമീപിച്ചിരുന്നു. വാക്സിൻ നൽകിയവരിൽ കൊറോണ വൈറസിനെതിരായ പ്രതിരോധ ശേഷി രൂപപ്പെടുന്നുണ്ടെന്നാണ് പുതിയ അവകലോകനം സൂചിപ്പിക്കുന്നത്.

   100 ശതമാനം ഫലപ്രദം

  100 ശതമാനം ഫലപ്രദം

  മോഡേണയുടെ വാക്സിൻ കുത്തിവെച്ചവരിൽ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വാക്സിൻ 94.1 ശതമാനം ഫലപ്രദമാണെന്നും അവസാനഘട്ട പഠനത്തിലെ പൂർണ്ണ ഫലങ്ങൾ തെളിയിച്ചിട്ടുണ്ട. ഗുരുതമായ കൊവിഡ് കേസുകൾ തടയുന്നതിൽ 100 വിജയകരമാണെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  English summary
  Coronavirus vaccine: 95% effective Pfizer soon get UK approval, India may get vaccine for Covid treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X