കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വാക്‌സിന്‍ ഉടന്‍ എത്തിയേക്കും.... ചൈനയില്‍ വിജയം, രണ്ടാഴ്ച്ച കൊണ്ട് പ്രതിരോധം!!

Google Oneindia Malayalam News

ബെയ്ജിംഗ്: ലോകത്തിന് പ്രതീക്ഷ നല്‍കി ചൈനയില്‍ കൊറോണവാക്‌സിന്‍ പപരീക്ഷണം വിജയകരം. വളരെ സുരക്ഷിതമായ വാക്‌സിനാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. നിരവധി പേരെ കൊറോണവൈറസില്‍ നിന്ന് രക്ഷിക്കാന്‍ ഈ വാക്‌സിന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം മരുന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന മുന്നിലെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോഴും ആദ്യ ഘട്ട പരീക്ഷണമാണ് കഴിഞ്ഞിരിക്കുന്നത്. നിലവില്‍ ഇത് പൂര്‍ണമായി വിജയകരമാണോ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പേരില്‍ ഈ വാക്‌സിന്‍ പരീക്ഷിക്കേണ്ടി വരും. ഇതുവരെ വളരെ സുരക്ഷിതമാണ് ഈ വാക്‌സിന്‍.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

നിരവധി ലബോറട്ടറികളിലെ ശാസ്ത്രജ്ഞരാണ് ഈ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തത്. 18നും 60നും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. സിംഗിള്‍ ഡോസ് ലഭിച്ചവരില്‍ രോഗ പ്രതിരോധ സെല്ലുകള്‍ പ്രകടമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വെറും രണ്ടാഴ്ച്ച കൊണ്ടാണ് ഈ മാറ്റം വരുന്നത്. വാക്‌സിന്‍ നല്‍കി 28 ദിവസത്തിനുള്ളില്‍ ആന്റിബോഡികളുടെ എണ്ണം ഏറ്റവും മുകളിലെത്തിയെന്നും പഠനത്തില്‍ കണ്ടെത്തി. നിലവില്‍ ലോകത്ത് പരീക്ഷണ ഘട്ടത്തിലുള്ള മരുന്നുകളില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന വാക്‌സിനാണിത്. ബോസ്റ്റണിലെ ബെത്ത് ഇസ്രയേല്‍ ഡീക്കോണസ് മെഡിക്കല്‍ സെന്ററിലെ ഡോ ഡാനിയല്‍ ബറൂച്ച് ഇതിനെ പ്രതീക്ഷ നല്‍കുന്നതെന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം ഇത് ആദ്യ ഘട്ട പരീക്ഷണം മാത്രമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഇവര്‍ പറയുന്നു. വാക്‌സിന്റെ സുരക്ഷ പരിശോധിക്കലാണ് ഏറ്റവും അത്യാവശ്യം. ആയിരക്കണക്കിന് പേരില്‍ ഈ മരുന്ന് ഇനിയും പരീക്ഷിക്കേണ്ടതുണ്ട്. നിലവില്‍ വിപണിയിലുള്ള മരുന്നില്‍ ഗിലിയഡിന്റെ റെംഡിസിവിറാണ് ഏറ്റവും ഫലപ്രദം. യുഎസ്സില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. രോഗപ്രതിരോധത്തിന് ദീര്‍ഘകാലത്തേക്ക് വാക്‌സിനാണ് അത്യാവശ്യമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നേരത്തെ മോഡേണ തങ്ങളുടെ വാക്‌സിന്‍ സുരക്ഷിതവും വൈറസിനെ പ്രതിരോധിക്കുമെന്നും വെളിപ്പെടുത്തിയിരുന്നു.

മോഡേണ എട്ട് പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന കുരങ്ങന്‍മാരെ കൊറോണവൈറസ് ബാധിക്കാതെ രക്ഷിച്ചത് തങ്ങളുടെ വാക്‌സിനാണെന്ന് മോഡേണ പറഞ്ഞിരുന്നു. അതേസമയം അടുത്ത ഘട്ടം വിജയകരമായാല്‍ ഇത് വിപണിയില്‍ വേഗത്തിലെത്താനും സാധ്യതയുണ്ട്. കൂടിയ ഡോസില്‍ ഈ വാക്‌സിന്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രജ്ഞര്‍. എന്നാല്‍ ഇവര്‍ക്ക് പാര്‍ശ്വ ഫലങ്ങളും ഉണ്ടായിട്ടുണ്ട്. പലര്‍ക്കും പനി, തലവേദന, പേശിവേദന എന്നിവയാണ് അനുഭവപ്പെട്ടത്. ഇത് 80 ശതമാനം പേരിലും ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!

English summary
coronavirus vaccine in china shows positive results may effective in humans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X