കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിക്കണം! ആ വാതില്‍ അട‍യുകയാണ്; സൗദിയും യുഎഇയും അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ്

Google Oneindia Malayalam News

ദുബായ്: നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരമ്പോഴും ഗള്‍ഫില്‍ കൊറോണ വൈറസ് വ്യാപനം തുടരുകയാണ്. മരണ സഖ്യയും ഉയരുന്നുണ്ട്. സൗദി അറേമ്പ്യയില്‍ നാല് പേരും യുഎഇയില്‍ ഒരാളും ഇന്ന് വൈറസ് ബാധയേറ്റ് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നിട്ടുണ്ട്. യുഎഇയില്‍ 240 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1264 ആണ്.

മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ സ്ഥിതിയും കൂടുതല്‍ സങ്കീര്‍ണ്ണമാണ്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ രോഗ ബാധിതരുടെ എണ്ണം അറുപതിനായിരം കവിഞ്ഞു. ഇത് ലോകാരോഗ്യ സംഘടനയെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന മുന്നറിയിപ്പും ഈ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കുകയും ചെയ്തിട്ടുണ്ട്.

കാര്യങ്ങള്‍ കൈവിട്ടു പോകും

കാര്യങ്ങള്‍ കൈവിട്ടു പോകും

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെ ആരോഗ്യ സംവിധാനം ദുര്‍ബലമായ രാജ്യങ്ങളല്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. വളരെ മികച്ച രീതിയില്‍ ആരോഗ്യ സംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങള്‍ പോലും വൈറസിന് മുന്നില്‍ പതറുകയാണ്.

ആശങ്കാ ജനകം

ആശങ്കാ ജനകം

ഈ സാഹചര്യത്തില്‍ ദുര്‍ബലമായ ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ വൈറസ് പടര്‍ന്ന് പിടിക്കുന്ന ആശങ്കാ ജനകമാണെന്നാണ് മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ അഹ്മദ് അൽ മന്ധാരി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വൈറസിന്‍റെ വ്യാപനം അതി നിര്‍ണ്ണായക ഘട്ടത്തിലാണ് ഇപ്പോള്‍ ഉള്ളതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

സങ്കീര്‍ണ്ണമാവും

സങ്കീര്‍ണ്ണമാവും

യുഎഇ, സൗദി അറേബ്യ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാവുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്‍ ഒഴികെയുള്ള മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലൊക്കെ രോഗ ബാധിതരുടെ എണ്ണം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം വേണ്ടത്ര റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ആ വാതില്‍ അടയും

ആ വാതില്‍ അടയും

നിലവില്‍ രോഗവ്യാപനം തടയാന്‍ നമുക്ക് മുന്നില്‍ ഒരു വാതിലുണ്ട്. പക്ഷെ ഓരോ ദിവസം കഴിയും തോറും ആ വാതില്‍ അടയുകയാണെന്ന കാര്യം ഓര്‍ക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. സൗദി അറേബ്യയില്‍ 2039 ഉം ഖത്തറില്‍ 1075 പേരിലും രോഗം സ്ഥിരീകരിച്ചു. 19 പേരാണ് വൈറസ് ബാധമൂലം സൗദിയില്‍ മരിച്ചത്.

കുവൈത്തില്‍

കുവൈത്തില്‍

കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇന്ത്യക്കാരനാണ് മരണമടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

75 പേര്‍ക്ക്

75 പേര്‍ക്ക്

കഴിഞ്ഞ ദിവസം അമീരി ആശുപത്രിയില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് പ്രവേശിക്കപ്പെട്ട ഇന്ത്യക്കാരന്‍ മരണമടഞ്ഞിരുന്നു. ഇയാളുടെ മരണ കാരണം ഹൃദയാഘാതമാണോ കൊറോണ വൈറസ് മൂലമാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിനുളള പരിശോധന തുടരുന്നുണ്ട്. അതേസമയം, കുവൈത്തില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വൈറസ് ബാധിതരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്. നാല്‍പ്പത്തിരണ്ട് ഇന്ത്യക്കാരടക്കം എഴുപത്തഞ്ച് പേര്‍ക്കാണ് ഇന്നലെ കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നൂറ്റിപ്പതിനഞ്ചായി.

 വായുവിലൂടേയും കൊറോണ വൈറസ് പടരും? ഇനി കൂടുതല്‍ സൂക്ഷിക്കണം, പുതിയ പഠനവുമായി അമേരിക്ക വായുവിലൂടേയും കൊറോണ വൈറസ് പടരും? ഇനി കൂടുതല്‍ സൂക്ഷിക്കണം, പുതിയ പഠനവുമായി അമേരിക്ക

നിറഞ്ഞ് കവിഞ്ഞ് മോര്‍ച്ചറികള്‍, രാത്രിയും കൂട്ടസംസ്കാരങ്ങള്‍; യുഎസ് വിറക്കുന്നു, സൈന്യത്തെ വിളിക്കുംനിറഞ്ഞ് കവിഞ്ഞ് മോര്‍ച്ചറികള്‍, രാത്രിയും കൂട്ടസംസ്കാരങ്ങള്‍; യുഎസ് വിറക്കുന്നു, സൈന്യത്തെ വിളിക്കും

English summary
coronavirus: who warns middle east countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X