കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ കോവിഡിനെ നിയന്ത്രിക്കാന്‍ സെക്‌സ് ബാന്‍, കടുത്ത നടപടി, ദമ്പതിമാരെ ബാധിക്കുന്നത് ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: കോവിഡ് കേസുകളെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗവുമായി ബ്രിട്ടന്‍. സെക്‌സ് ബാന്‍ ആണ് ബ്രിട്ടന്‍ നടപ്പിലാക്കുന്നത്. നേരത്തെ തന്നെ കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബ്രിട്ടനിലുണ്ട്. ഹൈ റിസ്‌ക് എരിയകളില്‍ രണ്ട് വീടുകളിലായി താമസിക്കുന്നവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ബ്രിട്ടനില്‍ നിയമവിരുദ്ധമായി മാറിയിരിക്കുന്നത്. ഇവര്‍ക്ക് പരസ്പരം കാണാനുള്ള അനുമതി പോലും നിയന്ത്രിതമാണ്. ഇതാണ് സെക്‌സ് ബാനായി കണക്കാക്കുന്നത്. കോവിഡിനെ കര്‍ശനമായി നേരിടാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

1

ചില ഹോട്ട്‌സ്‌പോട്ടുകളില്‍ ദമ്പതിമാര്‍ക്കും സിംഗിള്‍സിനും പരസ്പരം കാണാന്‍ അനുമതിയുണ്ട്. എന്നാല്‍ സാമൂഹി അകലം പാലിക്കേണ്ടതുണ്ട്. പരസ്പരം സ്പര്‍ശിക്കുന്നതിനും വിലക്കുണ്ട്. അതേസമയം പുതിയ നിയമപ്രകാരം ആളുകള്‍ക്ക് പരസ്പരം കാണണമെങ്കില്‍ ഇവര്‍ നേരത്തെ തന്നെ ഒരുമിച്ച് താമസിക്കുന്നവരാകണം. ഒരു സപ്പോര്‍ട്ട് ബബിളിന്റെ ഭാഗമായവര്‍ ആകണം. ഇംഗ്ലണ്ടിന്റെ ജനസംഖ്യയുടെ പകുതിയില്‍ അധികം പേര്‍ ഇപ്പോഴും ഹൈ-ഹെവി റിസ്‌ക് സോണിലാണ് താമസിക്കുന്നത്. അടുത്ത കുറച്ച് മാസത്തേക്ക് ലൈംഗിക ബന്ധത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന് ജനങ്ങള്‍ക്കിടയില്‍ അഭ്യൂഹമുണ്ട്. മൂന്ന് കാറ്റഗറിയായിട്ടാണ് ലോക്ഡൗണ്‍ മേഖലകളെ തരംതിരിച്ചിരിക്കുന്നത്. ടൈയര്‍ 1, ടൈയര്‍ 2, ടൈയര്‍ 3 എന്നിവയാണിത്. ഇത് രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ്.

ടൈയര്‍ 2, ടൈയര്‍ 3 എന്നിവ കേസുകള്‍ കൂടുതലുള്ള മേഖലകളാണ്. ടൈയര്‍ 1 മീഡിയം റിസ്‌ക് ലൊക്കേഷനുകളാണ്. പുതിയ നിയമപ്രകാരം കൂട്ടംകൂടുന്നതോ പരസ്പരം കാണുന്നതോ നിയന്ത്രിച്ചിട്ടുണ്ട്. വീടിന് പുറത്തുള്ള ആരെങ്കിലുമായി സംസാരിക്കുന്നതും നിയന്ത്രിച്ചിട്ടുണ്ട്. ആറ് പേര്‍ കൂട്ടം കൂട്ടുന്നതിനും വിലക്കുണ്ട്. അതേസമയം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ദമ്പതിമാരെ കുറിച്ച് പറയുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പിന്നീട് സ്ഥിരീകരിച്ചു. ദമ്പതിമാരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും വ്യക്തമാക്കി. വേശ്യാവൃത്തിയിലൂടെ വരെയുള്ള കാഷ്യല്‍ സെക്‌സുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ തന്നെ ബന്ധം തുടരുന്നവര്‍ക്ക് എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയില്ലെന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ ഇവരിലൂടെയും വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രീയമായ ഉപദേശമുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. അതേസമയം ദമ്പതിമാര്‍ക്ക് വീടിന് പുറത്ത് വെച്ച് സംസാരിക്കുകയോ കാണുകയോ ചെയ്യാം. എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് തീര്‍ച്ചയായും പാലിക്കണമെന്നും, ഫേസ് മാസ്‌ക് ധരിക്കണമെന്നും, ഒപ്പം പരസ്പരം സ്പര്‍ശിക്കരുതെന്നും വക്താവ് പറഞ്ഞു. അതേസമയം ടൈയര്‍ 2, 3 എന്നിവയില്‍ ഉള്ളവര്‍ ഒരിക്കലും ടൈയര്‍ വണ്ണിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു സെക്‌സ് ബാനായി മാറിയിരിക്കുകയാണ്.

English summary
coronavirus: why sex ban implement in britain to restrict covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X