കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭനിരോധന ഉറകള്‍ കിട്ടാത്ത കാലം! കൊറോണ ഒഴിയുമ്പോള്‍ ലോകജനസംഖ്യ കൂടുമോ കുറയുമോ? ചില യാഥാർത്ഥ്യങ്ങൾ

  • By Desk
Google Oneindia Malayalam News

ക്വാലലംപുര്‍: ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ ഗര്‍ഭനിരോധന ഉറകളുടെ വില്‍പനയില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഉറകളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റ് ഗര്‍ഭനിരോധന മരുന്നുകള്‍ക്കും വലിയ ഡിമാന്‍ഡ് ആയിരുന്നു.

ഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾ

ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം കോണ്ടം വില്‍പനയുടെ വിശദമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ലാത്തതുകൊണ്ട് നിലവില്‍ ലഭ്യത പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

കൊറോണ 'പണികൊടുക്കുക' സ്ത്രീകൾക്ക്... ഇത് ശരിക്കും 'പണികളയൽ', എന്തുകൊണ്ട് സ്ത്രീകളെ കൂടുതൽ ബാധിക്കും?കൊറോണ 'പണികൊടുക്കുക' സ്ത്രീകൾക്ക്... ഇത് ശരിക്കും 'പണികളയൽ', എന്തുകൊണ്ട് സ്ത്രീകളെ കൂടുതൽ ബാധിക്കും?

എന്നാല്‍ മറ്റൊരു കാര്യം അറിയാമോ? ലോകവ്യാപകമായി ഗര്‍ഭനിരോധന ഉറകളുടെ ലഭ്യത വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. ലോകജനസംഖ്യ ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നതില്‍ 'ഉറ'കളുടെ പങ്കിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ? കൊറോണ കാലം കഴിയുന്നതോടെ ലോക ജനസംഖ്യ കൂടുമോ കുറയുമോ എന്ന് ഇനി കാത്തിരുന്ന് കാണാം എന്ന് വരെ ചിലര്‍ തമാശപറയാന്‍ തുടങ്ങിയിട്ടുണ്ട്.

ഡിമാന്റ് കൂടി

ഡിമാന്റ് കൂടി

രാജ്യം ഒരു ലോക്ക് ഡൗണിലേക്ക് പോയേക്കും എന്ന സൂചന കുറച്ച് മുമ്പേ തന്നെ ആളുകള്‍ക്ക് ലഭിച്ചിരുന്നു. ജനത കര്‍ഫ്യു കൂടി ആയപ്പോള്‍ അത് ഉറപ്പായി. അതോടെ മെഡിക്കല്‍ സ്‌റ്റോറുകളിലും മറ്റും ഗര്‍ഭനിരോധന ഉറകള്‍ക്ക് വന്‍ ഡിമാന്റും ആയി. സാധാരണ ഗതിയില്‍ 3 എണ്ണത്തിന്റെ ചെറു പാക്കറ്റുകള്‍ വാങ്ങിയിരുന്നവര്‍ പത്തും ഇരുപതും എണ്ണമുള്ള വലിയ പാക്കറ്റുകള്‍ വാങ്ങാന്‍ തുടങ്ങി എന്നാണ് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നത്.

അഞ്ചില്‍ ഒരു കോണ്ടം ഇവരുടേത്

അഞ്ചില്‍ ഒരു കോണ്ടം ഇവരുടേത്

ലോകത്തിലെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറ നിര്‍മാതക്കാള്‍ ആരെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ പലരും ആശയക്കുഴപ്പത്തില്‍ ആയിപ്പോയേക്കും. മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരെക്‌സ് ബിഎച്ച്ഡി ആണ് ആ കമ്പനി. ലോകത്തില്‍ ലഭ്യമായ ഗര്‍ഭനിരോധന ഉറകളില്‍ അഞ്ചില്‍ ഒന്ന് ഇവരുടേതായിരിക്കും എന്നാണ് കണക്ക്. എത്രത്തോളും ബൃഹത്താണ് ഇവരുടെ ഉത്പാദന ശേഷി എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

ഉത്പാദനം നിര്‍ത്തി

ഉത്പാദനം നിര്‍ത്തി

മലേഷ്യയിലും സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഇതോടെ കാരെക്‌സ് കമ്പനിയുടെ ഫാക്ടറിയും പൂട്ടിയിടേണ്ടി വന്നു. ഒരാഴ്ച പൂര്‍ണമായും പൂട്ടിയിട്ട ഫാക്ടറികള്‍ ഇപ്പോള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും പാതി ജീവനക്കാര്‍ മാത്രമേ ഇപ്പോഴും ഇവരുടെ ഫാക്ടറികളില്‍ എത്തുന്നുള്ളു. സാധാരണ ഗതിയില്‍ ലോകത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ല ഇവരുടെ നിലവിലെ ഉത്പാദനം എന്നും പറയാം.

ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും

ഗര്‍ഭനിരോധന ഉറ നിര്‍മാണത്തില്‍ ലോകത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത് ഈ രണ്ട് രാജ്യങ്ങളെ തന്നെയാണ്. ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് ഇപ്പോള്‍. ചൈന കൊവിഡ് ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

ആവശ്യക്കാര്‍ കൂടി

ആവശ്യക്കാര്‍ കൂടി

ഒട്ടുമിക്ക സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചതോടെ ആളുകള്‍ കൂട്ടത്തോടെ വീടുകളിലാണ്. അതിലുപരി, ലോക ജനസംഖ്യയുടെ പാതിയോളം ഇപ്പോള്‍ ലോക്ക് ഡൗണിലും ആണ്. സ്റ്റേ അറ്റ് ഹോം എന്നതാണ് സര്‍ക്കാരുകളും നിര്‍ദ്ദേശിക്കുന്നത്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ആഗോളതലത്തില്‍ തന്നെ ഗര്‍ഭനിരോധന ഉറകള്‍ക്ക് ഡിമാന്റ് കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കുകള്‍ കുറഞ്ഞ്, കൂടുതല്‍ സമയം വീട്ടില്‍ തന്നെ ചെലവഴിക്കാന്‍ പങ്കാളികള്‍ക്ക് സാധിക്കുന്നുണ്ട് എന്നതും ഈ ഡിമാന്റ് വര്‍ദ്ധനയ്ക്കുള്ള കാരണമാണ്.

കുട്ടികള്‍ വേണോ എന്ന് സംശയം

കുട്ടികള്‍ വേണോ എന്ന് സംശയം

ലോകം ഇനി നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തെ ആയിരിക്കും എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഈ സമയം പുതിയ കുട്ടികളെ നോക്കി വളര്‍ത്തല്‍ സാധ്യമല്ലെന്ന് കരുതുന്ന വലിയൊരു വിഭാഗവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതും ഗര്‍ഭനിരോധന ഉറകളുടെ ഡിമാന്റ് കൂടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. 2008 ലെ മാന്ദ്യകാലത്തും സമാനമായ വിപണി സൂചനകള്‍ പ്രകടമായിരുന്നു.

വിഖ്യാത ബ്രാന്‍ഡുകള്‍

വിഖ്യാത ബ്രാന്‍ഡുകള്‍

ഡ്യുരക്‌സ് പോലുള്ള വിഖ്യാത ബ്രാന്‍ഡുകള്‍ക്ക് ഗര്‍ഭനിരോധ ഉറകള്‍ നിര്‍മിച്ചുനല്‍കുന്നത് കാരെക്‌സ് ആണ്. അതുപോലെ തന്നെ ദുരിയന്‍ പഴത്തിന്റെ ഫ്‌ലേവറില്‍ ഇവര്‍ തന്നെ ഗര്‍ഭ നിരോധന ഉറകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം അഞ്ഞൂറ് കോടി ഗര്‍ഭനിരോധന ഉറകളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. 140 ല്‍പരം രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യുന്നും ഉണ്ട്.

സര്‍ക്കാരുകള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും, വ്യോമഗതാഗതം നിര്‍ത്തലാക്കുകയും ചെയ്തതും ഗര്‍ഭനിരോധന ഉറകളുടെ ലഭ്യതയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോണ്ടം വിലയില്‍ വലിയ വര്‍ദ്ധനയ്ക്കുള്ള സാധ്യതയുണ്ടെന്ന സൂചനയും കാരെക്‌സ് സിഇഒ ഗോഹ് മിയാ കിയാത് നല്‍കുന്നത്.

 ജനസംഖ്യ കൂടുമോ കുറയുമോ

ജനസംഖ്യ കൂടുമോ കുറയുമോ

കൊവിഡിന് സമാനമായ ഒരു പകര്‍ച്ച വ്യാധി ദുരന്തം ലോകത്തെ ഗ്രസിച്ചത് കഴിഞ്ഞ നൂറ്റാണ്ടില്‍ ആയിരുന്നു. 1918 മുതല്‍ 1920 വരെയുള്ള കാലത്തുണ്ടായ സ്പാനിഷ് ഫ്‌ലൂ എന്ന പകര്‍ച്ചപ്പനി കൊന്നൊടുക്കിയത് ഏതാണ്ട് അഞ്ച് കോടി മനുഷ്യരെയാണ്.

സമാനമാണ് കോവിഡിന്റേയും പ്രഹരശേഷി എന്ന് പലരും വിലയിരുത്തുന്നു. എന്നാല്‍ ഗര്‍ഭനിരധന ഉറകള്‍ ആവശ്യത്തിന് ലഭ്യമായില്ലെങ്കില്‍ ഈ ജനസംഖ്യാ പ്രശ്‌നം അധികം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് ചിലരുടെ തമാശ. ഇത് തമാശ പറയാനുള്ള സമയമല്ലെന്നത് വേറെ കാര്യം.

ന്യൂയോർക്കിൽ ശവങ്ങൾ നിറഞ്ഞ് മോർച്ചറികളും ആശുപത്രികളും... സ്ഥലമില്ല; ട്രക്കുകൾ മോർച്ചറികളാക്കുന്നുന്യൂയോർക്കിൽ ശവങ്ങൾ നിറഞ്ഞ് മോർച്ചറികളും ആശുപത്രികളും... സ്ഥലമില്ല; ട്രക്കുകൾ മോർച്ചറികളാക്കുന്നു

English summary
Coronavirus: World is running out of Condoms due to COVID-19 lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X