കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: മരണം 11000 കടന്നു, യുഎഇയില്‍ മരിച്ചത് പ്രവാസിയടക്കം രണ്ടുപേര്‍

Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു. 11398 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. ഇന്നലെ മാത്രം 627 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയിലെ മരണ നിരക്ക് നാലായിരം കടന്നു. ആറായിരത്തോളം പേര്‍ക്ക് രാജ്യത്ത് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലും കൊവിഡ് മരണ നിരക്ക് കുതിച്ചുയരുകയാണ്.

Recommended Video

cmsvideo
കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു | Oneindia Malayalam

ഇറാനില്‍ 24 മണിക്കൂറിനിടെ 627 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1433 മരണമാണ് കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. സ്പെയ്നിലും മരണ സഖ്യം ആയിരം കടന്നിട്ടുണ്ട്. ലോകത്താകെ കൊറോണ വൈറസ് ബാധിച്ചവരുടെ ​എണ്ണം 260000 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, വൈറസിന്‍റെ ആദ്യ ഉറവിടമായ ചൈനയില്‍ 87,000 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

pic

യുഎഇയിലെ ആദ്യ കൊവിഡ് മരണങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ നിന്ന് എത്തിയ 78 കാരനായ അറബ് പൗരനം 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് പല രോഗങ്ങള്‍ കൊണ്ടും ഇവര്‍ അവശതയിലായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29 നാണ് യുഎഇയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 30 പേര്‍ സുഖം പ്രാപിച്ചു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിസിറ്റിങ് വിസ, ബിസിനസ് വിസ ഉല്‍പ്പടേയുള്ള വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്കിന് പുറമെ കഴിഞ്ഞ ദിവസം മുതല്‍ താമസ വിസക്കാര്‍ക്കും യുഎഇ രാജ്യങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണയില്‍ ചൈന ലോകത്തെ പറഞ്ഞുപറ്റിച്ചു? കൊറോണ മോചനം വെറും കെട്ടുകഥയോ... പുറത്ത് വരുന്ന വിവരങ്ങള്‍കൊറോണയില്‍ ചൈന ലോകത്തെ പറഞ്ഞുപറ്റിച്ചു? കൊറോണ മോചനം വെറും കെട്ടുകഥയോ... പുറത്ത് വരുന്ന വിവരങ്ങള്‍

പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് വിലക്ക് നിലവില്‍ വന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കുമെന്നാണ് സൂചന. പുതിയ തൊഴില്‍ അനുമതി നല്‍കുന്നതും യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ബിജെപി നേതാവിന്റെ കൊലപതക കേസ്: പരോളിലിറങ്ങി മുങ്ങിയ ജീവപര്യന്തം തടവുകാരൻ മഹാരാഷ്ട്രയിൽ!!ബിജെപി നേതാവിന്റെ കൊലപതക കേസ്: പരോളിലിറങ്ങി മുങ്ങിയ ജീവപര്യന്തം തടവുകാരൻ മഹാരാഷ്ട്രയിൽ!!

English summary
Coronavirus: Worldwide death toll surges past 11,000, uae announces 2 deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X