• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആദ്യം നിങ്ങളുടെ തെറ്റ് തിരുത്തൂ' അമേരിക്കക്കെതിരെ ചൈന, ആഭ്യന്തര വിഷയത്തില്‍ തലയിടേണ്ടെന്ന്!!

വാഷിംഗ്ടണ്‍: ചൈനീസ് സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടി അധകൃതര്‍ക്കും വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയ യുഎസ് നീക്കത്തിനെതിരെ ചൈന. ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നതിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കം.

മാമല്ലാപുരവും ചൈനയുമായി 2000 വര്‍ഷം മുമ്പ് അഭേദ്യ ബന്ധം: മോദി- ഷി കൂടിക്കാഴ്ചക്ക് മുതല്‍ക്കൂട്ട്!

ചൈനയിലെ മുസ്ലിം അതിക്രമങ്ങളുമായി ബന്ധമുണ്ടെന്ന്കരുതുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് നേരത്തെ ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഷിന്‍ജിയാംഗ് പാര്‍ട്ടി സെക്രട്ടറി ചെന്‍ ക്വാങ്ഗ്വോ ഉള്‍പ്പെടെയുള്ള നേതാക്കളും ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള നേതാക്കളുടെ പേര് വിവരങ്ങള്‍ യുഎസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യുഎസ്- ചൈന വ്യാപാരാ യുദ്ധം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ഈ ആഴ്ച കരാറിലേര്‍പ്പെടുന്നതിനാല്‍ യുഎസ് കര്‍ശന നടപടികള്‍ സ്വീകരിക്കില്ലെന്നാണ് വിശകലന വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.

 കരിമ്പട്ടികയില്‍ ആരെല്ലാം?

കരിമ്പട്ടികയില്‍ ആരെല്ലാം?

28 ചൈനീസ് പൊതു സുരക്ഷാ ബ്യൂറോകള്‍ക്കും കമ്പനികള്‍ക്കുമാണ് യുഎസ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. വീഡിയോ സര്‍വൈലന്‍സ് കമ്പനി ഹിക് വിസണും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. ചൈനയിലെ പരമ്പരാഗത ന്യൂനപക്ഷമായി ഉയിഗ്വര്‍ മുസ്ലിങ്ങളെ ചൈന കൈകാര്യം ചെയ്യുന്ന രീതിയ്ക്കെതിരെയാണ് അമേരിക്കന്‍ നീക്കം. വിസാ നിയന്ത്രണങ്ങളും ഇതിനൊപ്പം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 19 സര്‍ക്കാര്‍ ഏജന്‍സികളും എട്ട് വ്യാപാര സ്ഥാപനങ്ങളും യുഎസ് കമേഴ്സ് ‍ഡിപ്പാര്‍ട്ട്മെന്റിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലിബാബയുടെ പിന്തുണയുള്ള ചൈനയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി സെന്‍സ് ടൈം ഗ്രൂപ്പ് ലിമിറ്റഡ‍്, മെഗ്വി ടെക്നോളജി ലിമിറ്റഡ്, ഹിക് വിഷന്‍ ഡിജിറ്റല്‍ ടെക്നോളജി, സെന്‍ജിയാങ് ദഹ്വ ടെക്നോളജി, സിയാമെന്‍ മെയ്യ പികോ ഇന്‍ഫര്‍മേഷന്‍, യിക്സിന്‍ ടെക്നോളജി കോ എന്നീ കമ്പനികളെയും യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 ന്യൂനപക്ഷങ്ങളോടുള്ള അതിക്രമം..

ന്യൂനപക്ഷങ്ങളോടുള്ള അതിക്രമം..

ഷിന്‍ജിയാങ്ങിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ക്യാമ്പെയിന്‍ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. തടങ്കലില്‍ വെച്ചിട്ടുള്ളവരെ മോചിപ്പിക്കാനും വിദേശത്ത് താമസിപ്പിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ചൈനയിലെത്തുമ്പോള്‍ ബലാല്‍ക്കാരമായി കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും യുഎസ് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തരത്തില്‍ വേണ്ടെന്ന്....

ആഭ്യന്തരത്തില്‍ വേണ്ടെന്ന്....

അമേരിക്ക ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണത്തിനെതിരെ ചൈന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിസാ നിയന്ത്രണം ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ തെളിവാണെന്നാണും അന്താരാഷ്ട്ര ബന്ധങ്ങളുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നും ചൈന ആരോപിച്ചു. ചൈനയുടെ ആഭ്യന്തര കാര്യങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങളാണെന്നും ചൈന ട്വീറ്റില്‍ കുറിച്ചു. ഷിന്‍ജിയാങ്ങില്‍ യുഎസ് ആരോപിക്കുന്ന പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ല. യുഎസ് തങ്ങളുടെ ഇടപെടലില്‍ പക്ഷം പിടിക്കുകുയയാണെന്നും യുഎസിലെ ചൈനീസ് എംബസി

ട്വീറ്റില്‍ കുറിച്ചു.

കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും നിയന്ത്രണം

കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും നിയന്ത്രണം

ചൈനീസ് നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയ യുഎസ് നീക്കത്തെ പ്രശംസിച്ച റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍ ടോം കോട്ടണ്‍ യുഎസ് സഖ്യരാജ്യങ്ങളോടും ഇതേ നയം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൈനീസ് ഭരണകൂടം ഉയിഗ്വറുകളെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലാണ് അടച്ചിട്ടുള്ളതെന്നാണ് ടോമിന്റെ വാദം. ഇവരെ അമേരിക്കയിലെ ഞങ്ങളുടെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു.

English summary
Correct Your Mistake': China 'Firmly Opposes' US Visa Restrictions Over Beijing's Abuse of Uighur Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X