കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമുതല്‍ ദുരുപയോഗം ചെയ്തു; നെതന്യാഹുവിന്റെ ഭാര്യയ്‌ക്കെതിരേ വഞ്ചനാക്കുറ്റം

  • By Desk
Google Oneindia Malayalam News

തെല്‍അവീവ്: ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹുവിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി. പൊതുമുതല്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിലാണ് കുറ്റം ചുമത്തിയത്. സാറയ്ക്കപ്പം പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിലെ മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ എസ്‌റ സെയ്‌ദോഫിനെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. ജെറൂസലേം ജില്ലാ പ്രൊസിക്യൂട്ടറാണ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തിയതെന്ന് നീതിന്യായ മന്ത്രാലയം വക്താവ് അറിയിച്ചു. ജെറൂസലേമിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ കാറ്ററിംഗ് സര്‍വീസിനെന്ന വ്യാജേന ഒരു ലക്ഷം ഡോളര്‍ ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ ആരോപണം.

നേരത്തെ, ആരോപണത്തില്‍ സാറയെ ഇസ്റായേല്‍ പൊലിസ് ചോദ്യംചെയ്തിരുന്നു. 2010 നും 2013 നും ഇടയില്‍ ഉച്ചയൂണ്‍ കഴിച്ചതിന്റെ ചെലവെന്ന വ്യാജേന ഇവര്‍ ഒരു ലക്ഷം ഡോളര്‍ എഴുതിയെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ചെലവായാണ് ഇതു കാണിച്ചത്. വര്‍ഷങ്ങളായി പോലിസ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അനധികൃതമായാണ് ഇത്രയും തുക സ്വകാര്യ ഷെഫുമാര്‍ക്ക് സാറ നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ജനങ്ങളില്‍ നിന്ന് അകന്ന് ആഢംബര ജീവിതം നയിക്കുന്ന സാറയ്‌ക്കെതിരേ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്.

news

പ്രധാനമന്ത്രി നെതന്യാഹുവും നിരവധി അഴിമതി ആരോപണങ്ങള്‍ക്ക് അന്വേഷണം നേരിടുന്നുണ്ട്. തനിക്ക് മികച്ച കവറേജ് നല്‍കുന്നതിന് പകരം മാധ്യമ സ്ഥാപനത്തിന് വഴിവിട്ട സഹായങ്ങള്‍ നല്‍കി, വന്‍ വ്യവസായികളില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളറിന്റെ സമ്മാനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമന്ത്രി നേരിടുന്നത്. എന്നാല്‍ തനിക്കും ഭാര്യയ്ക്കുമെതിരായ അഴിമതിയാരോപണങ്ങള്‍ നിഷേധിച്ച നെതന്യാഹു, തങ്ങള്‍ക്കെതിരായ മാധ്യമവേട്ടയുടെ ഭാഗമാണ് ആരോപണങ്ങളെന്നാണ് പറയുന്നത്.
English summary
Sara Netanyahu is accused of misuse of state funds worth about $100,000 for catering services at PM's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X