കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാവസാനം ആ സിനിമ പോലെ തന്നെ ആകുമോ... ഏതാണ് ആ സിനിമ?

Google Oneindia Malayalam News

സതാംപ്ടണ്‍: ഈ ലോകത്തിന് ഒരു നാള്‍ അവസാനം ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് എന്നാകും എന്ന കാര്യത്തിലേ ഉള്ളൂ സംശയം. കഴിഞ്ഞ മാസം ലോകാവസാനമാണെന്നായിരുന്നു ഒരു കൂട്ടര്‍ പ്രവചിച്ചിരുന്നത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസമായിരുന്നു അവരെ ഭയപ്പെടുത്തിയത്.

എന്നാല്‍ ലോകാവസാനം സംബന്ധിച്ച് സതാംപ്ടണ്‍ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയ കാര്യങ്ങളെ അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഹോളിവുഡ് ചിത്രത്തിലേത് പോലെ ആയിരിയ്ക്കും അത് എന്നാണ് കണ്ടെത്തല്‍.

'ദ ഡേ ആഫ്റ്റര്‍ ടുമാറോ' എന്ന സിനിമ കണ്ടിട്ടുണ്ടോ... ഇല്ലെങ്കില്‍ പറയാം, ലോകം അവസാനിയ്ക്കുന്നത് ഇങ്ങനെ ആയിരിയ്ക്കും...

ദ ഡേ ആഫ്റ്റര്‍ ടുമാറോ

ദ ഡേ ആഫ്റ്റര്‍ ടുമാറോ

2004 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമയാണ് 'ദ ഡേ ആഫ്റ്റര്‍ ടുമാറോ'. റോളണ്ട് എമറിക്ക് ആയിരുന്നു സംവിധാനം.

ഹിമയുഗം

ഹിമയുഗം

ലോകം ഹിമയുഗത്തിലേയ്‌ക്കോ പോകുന്നതാണ് ആ സിനിമയുടെകഥ. ആഗോള താപനത്തിലെ വ്യതിയാനവും മറ്റുമാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.

നോവലാണ് സിനിമ

നോവലാണ് സിനിമ

ദ കമിംഗ് ഗ്ലോബല്‍ സൂപ്പര്‍ സ്റ്റോം എന്ന പേരില്‍ ആര്‍ട്ട് ബെല്‍ വൈറ്റ്‌ലി സ്ട്രീബര്‍ എഴുതിയ നോവലാണ് റോളണ്ട് എമറിക്ക് സിനിമയാക്കിയത്.

സതാംപ്ടണ്‍ സര്‍വ്വകലാശാല

സതാംപ്ടണ്‍ സര്‍വ്വകലാശാല

സതാംപ്ടണ്‍ സര്‍വ്വകലാശാലയിലെ കാലാവസ്ഥാ ഗവേഷകരാണ് ലോകാവസാനം 'ദ ഡേ ആഫ്റ്റര്‍ ടുമാറോ' പോലെ ആയിരിയ്ക്കും എന്ന് കണ്ടെത്തിയിരിയ്ക്കുന്നത്.

അറ്റ്‌ലാന്റിക് സമുദ്രം

അറ്റ്‌ലാന്റിക് സമുദ്രം

അറ്റ്‌ലാന്റിക് സമുദ്രത്തിലെ അടിയൊഴുക്കുകളുടെ രീതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ലോകാവസാനത്തിന് വഴിവയ്ക്കുക എന്നും ഇവര്‍ കരുതുന്നു.

അത്ര പ്രധാനം?

അത്ര പ്രധാനം?

അറ്റ്‌ലാന്റിക് സമുദ്രത്തിലെ അടിയൊഴുക്കുകള്‍ക്ക് ലോക കാലാവസ്ഥയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് വിലയിരുത്തുന്നത്. ആഗോള താപനത്തിലെ വ്യതിയാനങ്ങള്‍ ഇതിനെ ബാധിയ്ക്കുന്നുണ്ട്.

യൂറോപ്പിനെ ബാധിയ്ക്കും

യൂറോപ്പിനെ ബാധിയ്ക്കും

യൂറോപ്പിനെ ആയിരിയ്ക്കും കാലാവസ്ഥാ വ്യതിയാനും ഏറ്റവും രൂക്ഷമായി ബാധിയ്ക്കുക എന്നാണ് കണ്ടെത്തല്‍. യൂറോപപിനെ കാത്തിരിയ്ക്കുന്നത് അതി ശൈത്യം ആയിരിയ്ക്കും.

കൂറ്റന്‍ സുനാമി?

കൂറ്റന്‍ സുനാമി?

ലോകാവസാനത്തില്‍ കൂറ്റന്‍ സുനാമി ഉണ്ടാകാനിടയുണ്ടെന്നാണ് പലരും വിശ്വിസിയ്ക്കുന്നത്. കടല്‍ അമേരിയ്ക്കയിലേയ്ക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ 'ദ ഡേ ആഫ്റ്റര്‍ ടുമാറോ'യില്‍ നമുക്ക് കാണാനാകും.

സമുദ്ര നിരപ്പ് ഉയരും

സമുദ്ര നിരപ്പ് ഉയരും

ആഗോള താപനത്തിലെ വ്യതിയാനം സമുദ്ര നിരപ്പ് ഉയരാന്‍ ഇപ്പോള്‍ തന്നെ കാരണമാണ്. കേരളം പോലുള്ള തീര പ്രദേശങ്ങളാകും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ആദ്യം നേരിടേണ്ടി വരിക.

 ധ്രുവപ്രദേശം

ധ്രുവപ്രദേശം

അമേരിയ്ക്കയും യൂറോപ്പും എല്ലാം ഇപ്പോള്‍ എങ്ങനെയാണോ ധ്രുവ പ്രദേശങ്ങളുള്ളത്, അത് പോലെ മഞ്ഞ് മൂടിപ്പോയേക്കും എന്ന് കരുതുന്ന ഗവേഷകരും ഉണ്ട്.

കാത്തിരിയ്ക്കാം

കാത്തിരിയ്ക്കാം

എന്തായാലും ഒരു സുപ്രാഭതത്തില്‍ ലോകം അവസാനിയ്ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ചില ശാസ്ത്രജ്ഞരെങ്കിലും വിശ്വസിയ്ക്കുന്നത്.

English summary
A researcher has produced a scientific study of the climate scenario featured in the disaster movie 'The Day After Tomorrow'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X