കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയ പിറന്നാളാഘോഷിക്കുന്നത് മിസൈല്‍ പരീക്ഷിച്ച്! മൂന്നാം ലോകമഹായുദ്ധത്തിലേക്ക്..?

  • By Anoopa
Google Oneindia Malayalam News

സിയൂള്‍: ഉത്തരകൊറിയ നിര്‍ത്താനുദ്ദേശമില്ല, രണ്ടും കല്‍പ്പിച്ചു തന്നെയാണ് കളി. ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ പിറന്നാള്‍ ദിനത്തില്‍ ഉത്തരകൊറിയ അടുത്ത മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഉത്തരകൊറിയ രാജ്യത്തിന്റെ സ്ഥാപകദിനം ആചരിക്കുന്നത്.

ഉത്തരകൊറിയയെ ഇന്ത്യക്കും പേടി! പാകിസ്താനും ചൈനയും രഹസ്യമായി സഹായിക്കുന്നുവെന്ന്!ഉത്തരകൊറിയയെ ഇന്ത്യക്കും പേടി! പാകിസ്താനും ചൈനയും രഹസ്യമായി സഹായിക്കുന്നുവെന്ന്!

യു ട്യൂബിനും കാര്യം മനസ്സിലായി, ഉത്തരകൊറിയക്ക് അവിടെയും വിലക്ക്..യു ട്യൂബിനും കാര്യം മനസ്സിലായി, ഉത്തരകൊറിയക്ക് അവിടെയും വിലക്ക്..

ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളില്‍ ഏറ്റവും വലുതായിരുന്നു ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം. അതിശക്തമായ സ്ഫോടന ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ആണ് പരീക്ഷിച്ചത്. എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍ത്താതെ മറ്റു രാജ്യങ്ങളെ ഞെട്ടിക്കാന്‍ തന്നെയാണ് ഉത്തരകൊറിയയുടെ നീക്കം.

 പരീക്ഷണം എന്ന്..?

പരീക്ഷണം എന്ന്..?

ശനിയാഴ്ചയാണ് ഉത്തരകൊറിയ രാജ്യത്തിന്റെ സ്ഥാപകദിനം ആചരിക്കുന്നത്. അന്നേ ദിവസമോ ഒക്ടോബര്‍ 10 നോ ഉത്തരകൊറിയ അടുത്ത മിസൈല്‍ പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ ചൈന നടത്തിയ പ്രകടനം പോലെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള ദിവസങ്ങള്‍ തങ്ങളുടെ സൈനിക ശക്തി വെളിപ്പെടുത്താനും മിസൈല്‍ പരീക്ഷണങ്ങള്‍ക്കും ഉത്തരകൊറിയ തിരഞ്ഞെടുക്കാറുണ്ട്.

ബാലിസ്റ്റിക് മിസൈല്‍

ബാലിസ്റ്റിക് മിസൈല്‍

പിറന്നാളിനോടുബന്ധിച്ച് ഉത്തരകൊറിയ ഭൂഖണ്ഡാന്തപ ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടികള്‍. കഴിഞ്ഞ മാസവും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹാസ്വോങ്ങ്-3 ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു.

ഹൈഡ്രജന്‍ ബോബ്

ഹൈഡ്രജന്‍ ബോബ്

ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളില്‍ ഏറ്റവും വലുതാണ് ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം. അതിശക്തമായ സ്‌ഫോടന ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ആണ് പരീക്ഷിച്ചത്. ഹിരോഷിമയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് വര്‍ഷിക്കപ്പെട്ട ലിറ്റില്‍ ബോബ് അണുംബോംബിന്റെ അത്രയും തന്നെ സംഹാര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബായിരുന്നു ഇത്.

മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ..?

മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ..?

ലോകസമാധാനത്തിനു തന്നെ ഭീഷണിയാണ് ഉത്തരകൊറിയ എന്നാണ് റഷ്യയും അമേരിക്കയും ചൈനയും ഒന്നടങ്കം പറഞ്ഞത്. അമേരിക്കയാകട്ടെ, എന്തു വില കൊടുത്തും ഉത്തരകൊറിയയെ പ്രതിരോധിക്കുമെന്നും പറയുന്നു. ഉത്തരകൊറിയ .യുദ്ധം ഇരന്നു വാങ്ങുകയാണെന്നാണ് ഐക്യരാഷ്ട്രസഭയിലെ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞത്.

ആളിക്കത്തുന്ന കൊറിയന്‍ മുനമ്പ്

ആളിക്കത്തുന്ന കൊറിയന്‍ മുനമ്പ്

ഉത്തരകൊറിയ മിസൈല്‍, അണ്വായുധ പരീക്ഷണങ്ങളുമായി രംഗത്തു വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ദക്ഷിണകൊറിയയും രംഗത്തുണ്ട്. ഉത്തരകൊറിയയെ പ്രതിരോധിക്കുന്നതിനായി ബാലിസ്റ്റിക് മിസൈലുകളും ഭൂതലല മിസൈലുകളും ദക്ഷിണകൊറിയ പരീക്ഷിച്ചിട്ടുണ്ട്. അമേരിക്കയുമായി ചേര്‍ന്ന് കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പും ദക്ഷിണ കൊറിയ നല്‍കുന്നുണ്ട്.

 കാത്തിരുന്നിട്ട് കാര്യമില്ല

കാത്തിരുന്നിട്ട് കാര്യമില്ല

ഇനിയും നയതന്ത്ര ചര്‍ച്ചകളിലൂടെ കൊറിയന്‍ പ്രശ്നത്തെ സമീപിക്കേണ്ട ആവശ്യമില്ല. പ്രശ്നം പരിഹരിക്കപ്പെടാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനിയും കാത്തിരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും നിക്കി ഹാലെ വ്യക്തമാക്കി.

 ക്ഷമക്ക് അതിരുണ്ട് ...

ക്ഷമക്ക് അതിരുണ്ട് ...

ഒരുപാട് കാത്തിരുന്നു. തങ്ങളുടെ ക്ഷമക്ക് അതിരുണ്ട്. ഉത്തരകൊറിയ ആകട്ടെ, എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയുമാണ്. കൊറിയക്കും കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനുമെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണമെന്നും അടിയന്തിര രക്ഷാ സമിതിയില്‍ നിക്കി ഹാലെ ആവശ്യമുന്നയിച്ചു.

സൈനിക നടപടി

സൈനിക നടപടി

അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയുണ്ടായാല്‍ സൈനിക പ്രതികരണം നടത്തുമെന്നു തന്നെയാണ് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ് അറിയിച്ചിരിക്കുന്നത്. ഉത്തരകൊറിയയുമായി അടുത്തു ബന്ധമുള്ള മറ്റു രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും പറഞ്ഞു.

English summary
Could World War 3 happen? How North Korea and Kim Jong-un could cause a nuclear apocalypse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X