കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരയൂഥത്തില്‍ പുതിയ ഗ്രഹം!! ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ഒന്‍പതാമത്തെ ഗ്രഹം ഒരു സൂപ്പര്‍ ഭൂമിയായിരിക്കും എന്നാണവരുടെ പ്രവചനം. ഭൂമിയേക്കാള്‍ 4 മടങ്ങ് വലിപ്പവും 10 മടങ്ങ് സാന്ദ്രതയുമുള്ളതാണ് പുതിയ ഗ്രഹം എന്നാണ് പ്രവചനം.

Google Oneindia Malayalam News

മെല്‍ബണ്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഇനി പുതിയ ഗ്രഹത്തെ കണ്ടുപിടിക്കാം. നമ്മള്‍ നിലവിലില്ല എന്ന വിശ്വസിക്കുന്ന ഒരു കോസ്മിക്ക് ബോഡി സൗരയൂഥത്തില്‍ ഉണ്ടെന്നു തന്നെയാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടിത്തം. ഒന്‍പതാമത്തെ ഗ്രഹം കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ദേശീയ സര്‍വകലാശാല ദൂരദര്‍ശിനി ഉപയോഗിച്ചെടുത്ത ആയിരക്കണക്കിന് ചിത്രങ്ങളെ വച്ച് വെബ്സൈറ്റ് ഉപയോഗിച്ച് ഗ്രഹം കണ്ടെത്താനുള്ള പദ്ധതിയാണിത്.

ആകാശത്തിന്റെ ദക്ഷിണ ഭാഗത്ത് നിന്നും 36 ചിത്രങ്ങള്‍ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പ്രപഞ്ചത്തിലെ ഓരോ മാറ്റങ്ങളേയും മനസിലാക്കാമെന്നാണ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദശലക്ഷം വര്‍ഷത്തിനിടയ്ക്ക് ഒരു മനുഷ്യനും ചരിത്രത്തില്‍ ചെയ്യാന്‍ പറ്റാത്ത കാര്യം തങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെന്ന് ഓസ്ട്രേലിയന്‍ ദേശീയ സര്‍വകലാശാലയിലെ ബ്രാഡ് ടക്കര്‍ പറഞ്ഞു.

ഒന്‍പതാമത്തെ ഗ്രഹം ഒരു സൂപ്പര്‍ ഭൂമിയായിരിക്കും എന്നാണവരുടെ പ്രവചനം. ഭൂമിയേക്കാള്‍ 4 മടങ്ങ് വലിപ്പവും 10 മടങ്ങ് സാന്ദ്രതയുമുള്ളതാണ് പുതിയ ഗ്രഹം എന്നാണ് പ്രവചനം. ഭൂമിയും സൂര്യനും തമ്മില്‍ ഉള്ള ദൂരത്തിന്റെ 800 മടങ്ങ് ദൂരയാണ് ഈ ഗ്രഹം സ്ഥിത് ചെയ്യുന്നത്. നിഗൂഡമായ കാര്യം അതാണെന്നും ഒന്‍പതാമത്തെ ഗ്രഹം കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും ബ്രാഡ് ടക്കര്‍ വ്യക്തമാക്കി.

വ്യത്യാസം അടയാളപ്പെടുത്തല്‍

വ്യത്യാസം അടയാളപ്പെടുത്തല്‍

ചിത്രങ്ങള്‍ കൊടുത്തിട്ട് ചിത്രം ക്ലിക്ക് ചെയ്ത് വ്യത്യാസം അടയാളപ്പെടുത്തിയാല്‍ ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം എന്നാണ് ബ്രാഡ് ടക്കര്‍ പറയുന്നത്. വളണ്ടിയര്‍മാര്‍ക്കും ക്ഷുദ്രഗ്രഹങ്ങള്‍ക്ക് പേരിടാനുള്ള അവസരം ലഭിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഭൂമിയേക്കാള്‍ 10മടങ്ങ് സാന്ദ്രത

ഭൂമിയേക്കാള്‍ 10മടങ്ങ് സാന്ദ്രത

ദശലക്ഷക്കണക്കിന് ജനങ്ങളുടെ അഭിനിവേശം ഒരിക്കലും ആധുനിക കമ്പ്യൂട്ടറുകളുമായി പൊരുത്തപ്പെടുകയില്ല. ശൂന്യാകാശത്ത് നീങ്ങുന്ന ഗ്രഹങ്ങളെയൊക്കെ നാം കണ്ടെത്തുന്നത് നമ്മുടെയൊക്കെ ആത്മസമര്‍പ്പണം കാരണമാണ്. ആ ഗ്രഹത്തിന് ഭൂമിയേക്കാള്‍ 10 മടങ്ങ് സാന്ദ്രത ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. കൂടാതെ നെപ്ട്യൂണിനേക്കാള്‍ 20 മടങ്ങ് ദൂരവും ഉളള ഈ ഗ്രഹം സൂര്യനെ ഒരു തവണ വലംവയ്ക്കാന്‍ 10000 - 20000 വര്‍ഷങ്ങള്‍ എടുക്കും എന്നാണ് നാസയുടെ കണക്കുകൂട്ടല്‍.

പ്ലൂട്ടോ

പ്ലൂട്ടോ

10 വര്‍ഷം മുന്‍പ് പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹമായി തഴയുന്നത് വരെ ഒന്‍പതാമത്തെ ഗ്രഹം എന്ന സ്ഥാനം പ്ലൂട്ടോയ്ക്കുള്ളതായിരുന്നു. 87 വര്‍ഷം മുന്‍പ് ഇതേ ആഴ്ചയാണ് ക്ലൈഡ് തോംബൊ പ്ലൂട്ടോ കണ്ടുപിടിച്ചത് എന്നും നാസ വ്യക്തമാക്കി.

പര്യവേഷണവുമായി മുന്നോട്ട്

പര്യവേഷണവുമായി മുന്നോട്ട്

ഒന്‍പതാമത്തെ ഗ്രഹം എന്ന് വിളിപ്പേരിട്ടിരിക്കുന്ന പുതിയ ഗ്രഹത്തിന് പേരിടാനുള്ള യഥാര്‍ത്ഥ അവകാശം അത് കണ്ടുപിടിക്കുന്ന ആള്‍ക്കുള്ളതാണ്. നെപ്ട്യൂണിനടുത്ത് മുന്‍പ് കണ്ടുപിടിക്കാന്‍ ശ്രമിച്ച നീണ്ട ഭീമന് എക്‌സ് എന്ന് പേരിട്ടിരുന്നു.

English summary
The project to find ‘Planet 9' will allow citizen scientists to use a website to search hundreds of thousands of images taken by the Australian National University SkyMapper telescope.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X