വാടകയ്ക്ക് വീടെടുത്ത് കള്ളനോട്ട് നിർമാണം; അഞ്ച് പേർ പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട്
500 രൂപയുടെ കറൻസി നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്
കൊച്ചി: എറണാകുളം പിറവത്ത് വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിർമാണം. പത്തനംതിട്ട സ്വദേശികളായ അഞ്ചംഗ സംഘമാണ് സീരിയൽ ഷൂട്ടിങ്ങിനാണെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് കള്ളനോട്ടടിച്ചത്. ഇലഞ്ഞിയിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടിയത്. പ്രതികളും അറസ്റ്റിലായിട്ടുണ്ട്. 500 രൂപയുടെ കറൻസി നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കഴിഞ്ഞ ഒൻപത് മാസത്തോളമായി ഇവർ ഇവിടെ കള്ളനോട്ട് നിർമാണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസ് പോലും അറിയാതെ നടത്തിയ പരിശോധനയിലാണ് പ്രതികളെയും പണവും പിടികൂടിയത്. സംഘം കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ ഒരു മാർക്കറ്റിൽ നൽകിയ കള്ളനോട്ടാണ് ഇന്റലിജൻസ് ബ്യൂറോയിലേക്ക് വിവരമെത്തിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ കൂത്താട്ടുകുളം പൊലീസിനെ പോലും അറിയിക്കാതെ ഇടിച്ചു കയറി പരിശോധന നടത്തുകയായിരുന്നു. രാവിലെയാണ് റെയ്ഡ് നടക്കുന്ന വിവരം ലോക്കൽ പൊലീസ് അറിയുന്നത്. ഇന്റലിജൻസ് ബ്യൂറോയ്ക്കൊപ്പം എടിഎസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരും എത്തിയാണ് പരിശോധന നടത്തിയത്.
പ്രതികളുടെ പക്കൽ നിന്നും കള്ളനോട്ടു നിർമിക്കുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഇന്റലിജൻസ് ബ്യൂറോ അറിയിച്ചു. സംഘത്തിന് പിന്നിൽ ഉന്നതരുടെ പങ്കുണ്ടോയെന്നും അന്വേഷിക്കും.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications