കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഷയം: ഇന്ത്യയെ പിന്തുണക്കുന്നവരെ ആക്രമിക്കണം: ആണവയുദ്ധത്തിന് ആഹ്വാനവുമായി പാക് മന്ത്രി

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് മന്ത്രി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണക്കുന്നവരെ പാകിസ്താന്‍ ശത്രുക്കളായാണ് കണക്കാക്കുന്നത്, അതുകൊണ്ട് മിസൈല്‍ ആക്രമണം നടത്തണമെന്നാണ് മന്ത്രിയുടെ പ്രസ്താവന. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ തുടര്‍ന്നാല്‍ പാകിസ്താന്‍ യുദ്ധത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്നും കശ്മീര്‍- ജില്‍ജിത്ത് ബാല്‍ട്ടിസ്ഥാന്‍ മന്ത്രി അലി അമിന്‍ ഗന്ധാപൂര്‍ പറയുന്നു. ചൊവ്വാഴ്ചയാണ് പാക് മന്ത്രിയുടെ വിവാദ പ്രസ്താവന പുറത്തുവരുന്നത്.

അത് വേണ്ടായിരുന്നു എന്ന് മനസ്സിലായി; അടൂരിനോട് ഖേദം പ്രകടിപ്പിച്ച് ഗോപാലകൃഷ്ണന്‍, വാളയാറിലും വരണംഅത് വേണ്ടായിരുന്നു എന്ന് മനസ്സിലായി; അടൂരിനോട് ഖേദം പ്രകടിപ്പിച്ച് ഗോപാലകൃഷ്ണന്‍, വാളയാറിലും വരണം

 വീഡിയോ ട്വിറ്ററില്‍

വീഡിയോ ട്വിറ്ററില്‍

പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക നൈല ഇനായത്താണ് മന്ത്രിയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ ട്വീറ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ നിലപാടിനെ പിന്തുണയ്ക്കുകയും പാകിസ്താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ നിരാകരിക്കുകയും ചെയ്തതാണ് പാക് മന്ത്രിയെ പ്രകോപിച്ചിട്ടുള്ളത്.

 യുദ്ധത്തിന് ആഹ്വാനം?

യുദ്ധത്തിന് ആഹ്വാനം?

ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചാല്‍ എന്തും സംഭവിക്കാം. ഒരു രാജ്യം അയല്‍രാജ്യത്തെക്കാള്‍ ഏഴിരട്ടി ചെറുതായാല്‍ അവരെന്താണ് ചെയ്യുക. കീഴടങ്ങുകയോ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയോ ചെയ്യാമെന്നും പാക് മന്ത്രി പറയുന്നു. എന്റെ വിശ്വാസം ഇരു രാജ്യങ്ങളും യുദ്ധം ചെയ്യണമെന്നാണ്. ആണവശേഷിയുള്ള രണ്ട് രാഷ്ട്രങ്ങളുടെ പോരാട്ടം അവസാനിക്കുന്നത് അതിര്‍ത്തിക്കപ്പുറത്തേക്കുള്ള പ്രത്യാഘാതങ്ങളുമായിട്ടാണെന്ന് അറിയാമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഭീഷണിയില്ല എന്നാല്‍ ഞങ്ങള്‍ തയ്യാറാണെന്നും മന്ത്രി പറയുന്നു. ഇതെ തെറ്റാണെങ്കില്‍ മികച്ചതിനായി നിങ്ങള്‍ പ്രതീക്ഷ പുലര്‍ത്തൂ, പരാജയപ്പെടുന്നതിനായി ഒരുങ്ങിയിരിക്കൂ എന്നും മന്ത്രി പറയുന്നു.

ആഭ്യന്തര വിഷയം

ആഭ്യന്തര വിഷയം

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും മറ്റൊരു രാജ്യത്തിനും ഇതില്‍ ഇടപെടാന്‍ അവകാശമില്ലെന്നുമുള്ള നിലപാടാണ് ഇന്ത്യ ആദ്യം മുതല്‍ സ്വീകരിച്ചത്. അമേരിക്കയും ബ്രിട്ടനും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ നിലപാടിനെ പിന്തുണണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സാര്‍ക്ക് രാജ്യങ്ങള്‍ക്ക് പുറമേ നിരവധി ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചിരുന്നു.

 പരാജയം പാകിസ്താന്?

പരാജയം പാകിസ്താന്?

ഇന്ത്യ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തുറന്നുസമ്മതിച്ചിരുന്നു. ആദ്യം ചൈനയുടെ പിന്തുണയോടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാ ണ് പാകിസ്താന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത്. കശ്മീരില്‍ ഇന്ത്യ നടത്തിയ നീക്കങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നിന്നതോടെ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ഇത് ശരിവെക്കുകയായിരുന്നു.

English summary
Countries backing India will be hit by missile: Pakistan minister Came up with nuclear war threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X