കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗം നിയമപരമാക്കിയ രാജ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ഇന്ത്യയില്‍ സ്വവര്‍ഗരതി നിയമ വിധേയമല്ലെന്ന് കാട്ടി സുപ്രീം കോടതി വിധി. സ്വര്‍ഗാനുരാഗം നിയമവിധേയമാണെന്ന് കാട്ടി ദില്ലി ഹൈക്കോടതി 2009 ല്‍ ഉത്തരവിട്ടിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്. ഡിസംബര്‍ 11 നാണ് സ്വര്‍ഗാനുരാഗം നിയമ വിരുദ്ധമായി പരമോന്നത നീതിപീഠം പ്രഖ്യാപിച്ചത്.

സ്വവര്‍ഗരതി കുറ്റകരമാകുന്ന മൂന്നൂറ്റി എഴുപത്തഞ്ചാം വകുപ്പ് നില നില്‍ക്കും. ദില്ലി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഏകദേശം 145 സംഘടനകളാണ് കോടതിയെ സമീപിച്ചിരുന്നത്. ഇന്ത്യയില്‍ 30 ലക്ഷം സ്വവര്‍ഗാനുരാഗികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്നും ഇതിനെ നിയമ വിധേയമാക്കുകയല്ല ചികിത്സിയ്ക്കുകയാണ് വേണ്ടതെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. സ്വവര്‍ഗ രതി നിയമ വിധേയമാക്കിയ ചില രാജ്യങ്ങളെ പരിചയപ്പെടാം

അര്‍ജന്റീന, ഓസ്‌ട്രേലിയ

അര്‍ജന്റീന, ഓസ്‌ട്രേലിയ

അര്‍ജന്റീനയില്‍ സ്വവര്‍ഗ രതി നിയമവിധേയമാക്കിയിട്ടുണ്ട്. 2010 ലാണ് സ്വര്ഡഗരതി അംഗീകരിയ്ക്കപ്പെട്ടത്. ഓസ്ട്രലിയയില്‍ 2013 ഒക്ടോബര്‍ 22 ന് നിയമം പാസാക്കുകയും 2013 ഡിസംബര്‍ 7 ന് സ്വവര്‍ഗ രതിയ്ക്ക് നിയമുരമാ. അംഗീകാരം ലഭിയ്ക്കുകയും ചെയ്തു

പതിനഞ്ചോളം രാജ്യങ്ങള്‍

പതിനഞ്ചോളം രാജ്യങ്ങള്‍

ഏകദേശം പതിനഞ്ചോളം രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയിട്ടുണ്ട്.

ബെല്‍ജിയം, ബ്രസീല്‍

ബെല്‍ജിയം, ബ്രസീല്‍

ബെല്‍ജിയം, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും സ്വവര്‍ഗാനുരാഗം നിയമ വിധേയമാണ്.ബെല്‍ജിയത്തില്‍ 2003 മുതല്‍ സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കി. 2013 മെയ് 16 നാണ് ബ്രസീലില്‍ സ്വര്‍ഗാനുരാഗം നിയമ വിധേയമാകുന്നത്

കാനഡ

കാനഡ

സ്വര്‍ഗാനുരാഗികള്‍ ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തി നിയമപരമായ അംഗീകാരം നേടിയെടുക്കുകയായിരുന്നു. 2001 ലാണ് കാനഡ സ്വര്‍ഗാനുരാഗത്തിന് നിയമപരമായ അംഗീകാരം നേടുന്നത്.

ഡെന്മാര്‍ക്ക്

ഡെന്മാര്‍ക്ക്

സ്വര്‍ഗാനുരാഗത്തിന് പച്ചക്കൊടി കാട്ടിയ രാജ്യങ്ങളില്‍ ഒന്നാണ് ഡെന്മാര്‍ക്ക്. 2012 ലാണ് രാജ്യത്ത് സ്വര്‍ഗാനുരാഗം അംഗീകരിയ്ക്കപ്പെട്ടത്.

ഫ്രാന്‍സ്

ഫ്രാന്‍സ്

അടുത്തിടെയാണ് ഫ്രാന്‍സില്‍ സ്വര്‍ഗാനുരാഗത്തിന് അംഗീകാരം ലഭിയ്ക്കുന്നത്.2013 മെയ് 18 ന് ഫ്രാന്‍സും സ്വര്‍ഗാനുരാഗം നിയമപരമാക്കി

ഐസ് ലന്റ്, നെതര്‍ലന്റ്

ഐസ് ലന്റ്, നെതര്‍ലന്റ്

ഐസ് ലന്റ്, നെതര്‍ലന്റ് എന്നിവിടങ്ങളില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ കുറ്റകരമല്ല. 2001 ല്‍ ഐസ് ലന്റിലും 2012 ല്‍ നെതര്‍ലന്റിലും സ്വവര്‍ഗ വിവാഹം നിയമപരാമക്കി

നോര്‍വേ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍

നോര്‍വേ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്നുണ്ട്

ദക്ഷിണാഫ്രിയ്ക്ക, സ്വീഡന്‍

ദക്ഷിണാഫ്രിയ്ക്ക, സ്വീഡന്‍

ദക്ഷിണാഫ്രിയ്ക്കയും സ്വീഡനും ഉറുഗ്വേയുമെല്ലാം സ്വവര്‍ഗ രതിയ്ക്ക് നിയമപരമായ അംഗീകാരം നല്‍കി കഴിഞ്ഞു.2006 ലാണ് ദക്ഷിണാഫ്രിയ്ക്ക സ്വര്‍ഗാനുരാഗത്തെ അംഗീകരിച്ചത്. 2009 ല്‍ സ്വീഡനംു സ്വര്‍ഗാനുരാഗത്തിന് അനുമതി നല്‍കി.

യുഎസില്‍

യുഎസില്‍

അമേരിയ്ക്കന്‍ ഐക്യനാടുകളില്‍ പല സ്റ്റേറ്റുകളിലും സ്വവര്‍ഗരതി അനുവദനീയമാണ്.

ബ്രിട്ടനില്‍

ബ്രിട്ടനില്‍

ബ്രിട്ടനില്‍ 29 മാര്‍ച്ച് 2014 ഓട് കൂടി സ്വര്‍ഗാനുരാഗം നിയമ വിധേയമാക്കും

രോഗം

രോഗം

സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.

മനുഷ്യാവകാശ ലംഘനം

മനുഷ്യാവകാശ ലംഘനം

സ്വര്‍ഗാനുരാഗം കുറ്റകരമാക്കിയത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇതിന ്‌വേണ്ടി വാദിയ്ക്കുന്നവര്‍ പറയുന്നത്.

English summary
Countries legally approved Same Sex Marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X