കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലത്ത് മോതിരം മാറ്റവും ആലിംഗനവും; ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ...

Google Oneindia Malayalam News

തെഹ്‌റാന്‍: പൊതുസ്ഥലത്ത് വിവാഹ അഭ്യര്‍ഥന നടത്തുന്നതില്‍ തെറ്റുണ്ടോ? തെറ്റാണെന്ന് ഇറാന്‍ പോലീസ് പറയുന്നു. എല്ലാത്തിനും ഒരു മര്യാദയുണ്ടെന്നും അതു ലംഘിക്കാന്‍ പാടില്ലെന്നുമാണ് ഇറാന്‍ പോലീസിന്റെ നിലപാട്. കഴിഞ്ഞദിവസം ഇറാനില്‍ പൊതുസ്ഥലത്ത് കമിതാക്കള്‍ വിവാഹ അഭ്യര്‍ഥന നടത്തുകയും മോതിരം കൈമാറുകയും ചെയ്തു.

ശേഷം ആലിംഗനം ചെയ്യുന്ന ഇവരുടെ ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. ഇതോടെയാണ് സംഭവം വിവാദമായത്. പോലീസ് ഇടപെട്ടു. ഇരുവരെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. സ്റ്റോര്‍റൂമില്‍ ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് കര്‍ണാടകയിലെ സ്‌കൂളില്‍ അധ്യപാകരെ സസ്‌പെന്റ് ചെയ്ത വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം വന്നത്....

 മധ്യഇറാനിലെ അരാകില്‍

മധ്യഇറാനിലെ അരാകില്‍

മധ്യഇറാനിലെ അരാക് നഗരത്തിലാണ് വിവാദ സംഭവം. യുവാവും യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കരുതുന്നു. സുഹൃത്തുക്കളോ പോലീസോ യുവദമ്പതികളുടെ പേര് പരസ്യമാക്കിയിട്ടില്ല.

വീഡിയോയില്‍ കാണുന്നത്

വീഡിയോയില്‍ കാണുന്നത്

ഇരുവരും വിവാഹ അഭ്യര്‍ഥന നടത്തുന്നു. മോതിരം കൈമാറുന്നു, ആലിംഗനം ചെയ്യുന്നു... ഈ വേളയില്‍ ചുറ്റുംകൂടി നില്‍ക്കുന്ന ബഹളം വച്ച് സന്തോഷം പ്രകടിപ്പിക്കുന്നു. ഇത്രയുമാണ് വീഡിയോയിലുള്ളത്.

 വിവാദമാകാന്‍ കാരണം

വിവാദമാകാന്‍ കാരണം

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു. അല്‍പ്പസമയത്തിന് ശേഷം ജാമ്യം നല്‍കുകയും ചെയ്തു. പൊതുസ്ഥലത്ത് മര്യാദയില്ലാതെ പെരുമാറി എന്നാതാണ് ദമ്പതികള്‍ക്കെതിരായ കുറ്റം.

പോലീസ് നിലപാട്

പോലീസ് നിലപാട്

പൊതുസ്ഥലത്ത് ഇത്തരം പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന അറാകിലെ ഉപ പോലീസ് മേധാവി മുസ്തഫ നുറൂസി പറഞ്ഞു. ഇറാനിലെ മത ചിട്ടകള്‍ക്ക് വിരുദ്ധവും സംസ്‌കാരത്തിന് എതിരായതുമാണിത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ചടങ്ങുകള്‍ കാണാമെങ്കിലും ഇറാനില്‍ നടക്കാറില്ലെന്നും പോലീസ് മേധാവി പറഞ്ഞു.

 വിമര്‍ശനം ഉയര്‍ന്നു

വിമര്‍ശനം ഉയര്‍ന്നു

എന്നാല്‍ അറസ്റ്റിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. പോലീസ് നടപടി എടുക്കാന്‍ കാരണമെന്താണെന്ന് വ്യക്തമാകുന്നില്ലെന്ന് അഭിഭാഷകന്‍ ഈ സ അമീനി പറഞ്ഞു. എന്താണ് ദമ്പതികള്‍ ചെയ്ത തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.

 മറുഭാഗത്തിന്റെ നിലപാട്

മറുഭാഗത്തിന്റെ നിലപാട്

സദാചാര ലംഘനമാണ് നടന്നതെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ പാശ്ചാത്യസംസ്‌കാരം ഇറാനിലും കടന്നുകയറുമെന്നും ഒരുവിഭാഗം അഭിപ്രായപ്പെട്ടു.

 കര്‍ണാടകയില്‍ നടന്നത്

കര്‍ണാടകയില്‍ നടന്നത്

കഴിഞ്ഞദിവസം കര്‍ണാടകയിലെ ഷിവമോഗയിലും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. മാലൂരിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌റ്റോര്‍ റൂമില്‍ അധ്യാപികയും പ്രിന്‍സിപ്പലും ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്.

 അധാര്‍മികമെന്ന് അധികൃതര്‍

അധാര്‍മികമെന്ന് അധികൃതര്‍

ആലിംഗനം ചെയ്യുന്ന വീഡിയോ ജനലിലൂടെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. സ്‌കൂളിന്റെ ധാര്‍മികതക്ക് നിരക്കാത്ത നടപടിയാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.

യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതിയുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി

English summary
Couple Arrested for Indecency in Iran After Clip of Public Marriage Proposal Went Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X