വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധു ഗര്‍ഭിണിയായി!!! യുവാവും യുവതിയും ജയിലില്‍...
വിവാഹേതര ലൈംഗിക ബന്ധം അബുദാബിയില്‍ നിയമപരമായി തെറ്റാണ് .
അബുദാബി: വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് യുവാവിനും പ്രതിശ്രുത വധുവിനും ജയിൽശിക്ഷ. അബുദാബിയില്‍ ജോലി ചെയ്യുന്ന സൗത്ത് ആഫ്രിക്കകാരനായ എമ്ലിന്‍ ക്ലോര്‍വെല്ലിനും, പ്രതിശ്രുത വധു ഇറേന നോഹിയ്ക്കുമാണ് ഈ ഗതി. വിവാഹേതര ലൈംഗിക ബന്ധം നിയമപരമായി തെറ്റാണ് അബുദാബിയില്‍.
വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇറേന ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്.

ജനുവരിയിലാണ് വയറുവേദനയെ തുടര്‍ന്ന് ഇറേന അബുദാബിയിലെ ഒരു ഡോക്ടറെ കാണുന്നത്. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. വിവാഹം കഴിഞ്ഞതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.

തന്റെയും കാമുകന്‍ എമ്ലിന്റേയും വിവാഹം നിശ്ചിയിച്ചിരിക്കുകയാണെന്നും ഈ വര്‍ഷം അവസാനം തന്നെ വിവാഹം കഴിയ്ക്കുമെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ അവര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു.

വിവാഹേതര ലൈംഗിക ബന്ധത്തിന്റേ പേരില്‍ യുവതിയും, യുവായും അറസ്റ്റിലായി. ജനുവരിയിലാണ് അറസ്റ്റ് നടന്നത്. എന്നാല്‍ ബന്ധുക്കള്‍ ഇടപെട്ടതിന് തുടര്‍ന്ന് ഇപ്പോഴാണ് ഇത് മാധ്യമ ശ്രദ്ധ നേടിയത്.

അഞ്ച് വര്‍ഷം മുമ്പാണ് എമ്ലിന്‍ അബുദാബിയില്‍ എത്തിയത്.ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ മാനേജരായി ജോലി ചെയ്യുകയാണ്. നഗരത്തിലെ ഒരു കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരാണ് പ്രതിശ്രുത വധു ഇറേന.ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ട ഇരുവരും പ്രണയത്തില്‍ ആവുകയായിരുന്നു. വിവാഹം കഴിയ്ക്കാനും തീരുമാനിച്ചു.

യുവതിയും പ്രതിശ്രുതവരനും ജയിലിലായ സംഭവത്തില്‍ ഇടപെടാനാവില്ലെന്നാണ് സൗത്ത്ആഫ്രിക്കയുടെ നിലപാട്. അറബ് എമിറേറ്റ്‌സിലെ നിയമങ്ങളുടെ ഭാഗമാണ് ഇത്. അതിനാല്‍ അവിടെ നിന്ന് തന്നെ ജാമ്യത്തില്‍ ഇറങ്ങണമെന്ന് സൗത്ത്ആഫ്രിക്കന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

യുവതിയേയും പ്രതിശ്രുതവരനേയും രക്ഷിക്കാനായി സൗത്ത്ആഫ്രിക്കയില്‍ നിന്ന് അബുദാബിയിലേക്ക് വരാനിരിക്കുകയാണ് കുടുംബം. ഇവിടെ എത്തിയ ശേഷം ജാമ്യ നടപടികല്‍ തുടങ്ങുമെന്ന് ഇറേനയുടെ അമ്മ അറിയിച്ചു.

യുവാവിനെയും യുവതിയെയും ജയിൽ നിന്ന് പുറത്തിറക്കണമെങ്കിൽ നല്ലൊരു തുക ചെലവ് വരും. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഇതാനായി സുഹൃത്തുക്കളുടെ കയ്യിൽ നിന്നും പണം സ്വരൂപീച്ച് അബുദാബിയിലേക്ക് വരാനിരിക്കുകയാണ് ഇവർ.

കടുത്ത നിയമങ്ങളാണ് യുഎഇയിൽ നിലവിൽ ഉള്ളത്. വിവാഹേതര ലൈംഗിക ബന്ധം പൂർണമായി നിരോധിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തി അബുദാബിയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇത് അനുസരിയ്ക്കാൻ ബാധ്യസ്ഥരാണ്. തദ്ദേശീയരായ യുവാക്കളും ഇത്തരം കേസുകളിൽ അറസ്റ്റിലാവാറുണ്ട്.












Click it and Unblock the Notifications