Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം തരാത്ത വെയ്റ്റര്‍ക്ക് ടിപ്പ് ; പോസ്റ്റ് വൈറലാകുന്നു

ക്ഷമ നശിച്ച് ദേഷ്യം അങ്ങേത്തലയ്ക്കലെത്തുമ്പോള്‍ അതിന് കാരണക്കാരായ ആളുകളുടെ മനസ്സ് കാണാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ. ഓ അങ്ങനെയൊക്കെ ചിന്തിച്ചുതുടങ്ങിയെങ്കില്‍ ഈ ലോകം എന്നേ നന്നായേനെ അല്ലേ...

വിശന്നു പൊരിഞ്ഞിരിക്കുന്ന സമയത്ത് ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥ എത്ര ഭീകരമാണല്ലേ. ഓര്‍ഡര്‍ എടുക്കാന്‍ തിരിഞ്ഞുനോക്കാത്ത വെയ്റ്റര്‍, പിന്നൊരു കാലി പ്ലേറ്റ്, വീണ്ടും മണിക്കൂറുകള്‍ക്ക് ശേഷം ഭക്ഷണം. തിരക്കുളള സമയമാണെങ്കില്‍ക്കൂടി വെയ്റ്ററെ ചീത്ത വിളിക്കുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ ഏറെ നേരെ കാത്തിരുന്നിട്ടും ഭക്ഷണം തരാത്ത വെയ്റ്റര്‍ക്ക് ടിപ്പ് നല്‍കിയ ദമ്പതികളുടെ സഹാനുഭൂതി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

hotel

ബ്രിട്ടണിലെ മാക്കെന്‍സി-സ്റ്റീവന്‍ ദമ്പതികളാണ് തങ്ങളുടെ ഒരു അനുഭവം ഫേസ്ബുക്ക് പേജില്‍ കുറിച്ചുകൊണ്ട് നിരവധി പേരുടെ പ്രശംസ നേടിയത്. വിവാഹവാര്‍ഷിക ദിനത്തില്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മാക്കെന്‍സിയും സ്റ്റീവനും. തിരക്കുളള സമയമായതിനാല്‍ ഏറെ നേരെ കാത്തിരുന്നിട്ടും ഓര്‍ഡര്‍ എടുക്കാന്‍ ആരും വന്നില്ല. അപ്പോഴാണ് വിവിധ ഭക്ഷണമേശകളിലായി ഓടി നടക്കുന്ന വെയ്റ്ററെ കണ്ടത്. തിരക്കുണ്ടായിട്ടും ഏറെ ഹൃദ്യമായി പെരുമാറുന്ന അയാളുടെ മുഖം ദമ്പതികളെ ആകര്‍ഷിച്ചു. ഭക്ഷണം കിട്ടിയില്ലെങ്കിലും അയാള്‍ക്ക് ഒരു തുക ടിപ്പ് നല്‍കിക്കൊണ്ടാണ് ദമ്പതികള്‍ മടങ്ങിയത്.

വീട്ടിലെത്തിയതും തങ്ങളുടെ അനുഭവം ഇവര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി നിരവധി പേരാണ് ഇവര്‍ക്ക് പ്രശംസയുമായി സന്ദേശമയച്ചത്. '' ബുദ്ധിമുട്ടുന്ന ഘട്ടത്തില്‍ മറ്റൊരാള്‍ക്ക് നേരെ ചെറിയൊരു സഹാനുഭൂതി '' അതിലും വലുത് ഈ ലോകത്ത് വേറൊന്നില്ല. - ദമ്പതികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+