Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറിനുള്ളില്‍ കമിതാക്കളുടെ സെക്‌സ്... ഒടുവില്‍ മരണം; തണുപ്പകറ്റാന്‍ ശ്രമിച്ചത് ജീവന്‍ കവര്‍ന്ന കദനകഥ

തണുപ്പിനെ പ്രതിരോധിക്കാര്‍ കാറിലെ ഇഗ്നീഷ്യന്‍ ഓണ്‍ ചെയ്തിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് രണ്ട് പേരും മരിച്ചത്

ഉഫ(റഷ്യ): സെക്‌സ് ചെയ്യാന്‍ പലരും കാര്‍ തിരഞ്ഞെടുക്കാറുണ്ട്. അതിനുള്ള പ്രധാന കാരണം സുരക്ഷിതമായ ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ ആരും കാണാതെ കാര്യം സാധിക്കാം എന്നത് തന്നെയാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ അപകടവും അത് ക്ഷണിച്ച് വരുത്തും എന്നാണ് റഷ്യയില്‍ നിന്നുള്ള ഈ വാര്‍ത്ത തെളിയിക്കുന്നത്.

ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ വച്ച് സെക്‌സ് ചെയ്ത യുവ കാമുകീകാമുകന്‍മാരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചെറിയൊരു അശ്രദ്ധയായിരുന്നു അവരുടെ ജീവന്‍ കവര്‍ന്നത്.

നമ്മുടെ നാട്ടിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പറയാന്‍ പറ്റില്ല. അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയില്‍ താഴെയുള്ള റഷ്യയില്‍ വച്ചാണ് ഇത് നടന്നത്. തണുപ്പിനെ പ്രതിരോധിക്കാന്‍ ചെയ്ത കാര്യമാണ് ഇവരുടെ ജീവിതം കവര്‍ന്നെടുത്തത്.

ഉഫ

ഉഫ

മധ്യ റഷ്യയുടെ തെക്കന്‍ ഭാഗത്തുള്ള നഗരമാണ് ഉഫ. ഇവിടെയുള്ള ഗാരേജിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കാമുകീ കാമുകന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവിതം അവസാനിച്ചത്

ജീവിതം അവസാനിച്ചത്

പൂര്‍ണ നഗ്നരായ നിലയിലാണ് കാറിനുള്ളില്‍ ഇവരെ കണ്ടെത്തിയത്. പരസ്പരം പുണര്‍ന്നായിരുന്നു രണ്ട് പേരും കിടന്നിരുന്നത്. സംഭവത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.

ആര്‍ട്ടമും അന്നയും

ആര്‍ട്ടമും അന്നയും

ആര്‍ട്ടെം എസ് എന്നാണ് യുവാവിന്റെ പേര്. യുവതിയുടെ പേര് അന്ന ഡി. രണ്ട് പേരും കൗമാരം പിന്നിടുന്നതേയുള്ളൂ. കുറച്ച് മാസങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു.

നടക്കാന്‍ ഇറങ്ങിയതാണ്

നടക്കാന്‍ ഇറങ്ങിയതാണ്

ആര്‍ട്ടെമിന്റെ വീട്ടിലായിരുന്നു രണ്ട് പേരും ഉണ്ടായിരുന്നത്. ഒന്ന് നടന്നിട്ട് വരാം എന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്വാസം മുട്ടി മരണം

ശ്വാസം മുട്ടി മരണം

ശ്വാസം മുട്ടിയാണ് രണ്ട് പേരും മരിച്ചത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് പ്രശ്‌നമായത്. ഉറക്കത്തിലായതിനാല്‍ രണ്ട് പേരും ഇത് തിരിച്ചറിഞ്ഞില്ല.

കടുത്ത തണുപ്പ്

കടുത്ത തണുപ്പ്

റഷ്യയില്‍ ഇപ്പോള്‍ കടുത്ത തണുപ്പാണ്. ഉഫയില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയില്‍ താഴെ. തണുപ്പിനെ പ്രതിരോധിക്കാന്‍ കാറിലെ ഇഗ്നീഷ്യന്‍ ബട്ടണ്‍ ഓണ്‍ ചെയ്തിട്ടിരിക്കുകയായിരുന്നു. ഇതാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വമിക്കാനും അത് ശ്വസിച്ച് രണ്ട് പേരും മരിക്കാനും കാരണമായത് എന്നാണ് പോലീസ് കരുതുന്നത്.

സുഹൃത്തുക്കള്‍ പോലും അറിഞ്ഞില്ല

സുഹൃത്തുക്കള്‍ പോലും അറിഞ്ഞില്ല

ആര്‍ട്ടെമിന്റെ കാമുകിയെ കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും കൃത്യമായ അറിവുണ്ടായിരുന്നില്ലത്രെ. അടുത്ത കാലത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്.

പതിവ് സ്ഥലം

പതിവ് സ്ഥലം

ആര്‍ട്ടെം കാമുകിയുമായി വരുന്ന പതിവ് സ്ഥലങ്ങളില്‍ ഒന്നാണ് ഈ ഗാരേജ് എന്നാണ് പ്രണയത്തെ കുറിച്ച് അറിവുള്ള ഒരു സുഹൃത്ത് പറയുന്നത്. എന്നാല്‍ ഇത്തവണ എങ്ങനെയാണ് ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചത് എന്ന് മാത്രം ആര്‍ക്കും അറിയില്ല.

ബിരുദ വിദ്യാര്‍ത്ഥി

ബിരുദ വിദ്യാര്‍ത്ഥി

ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ട്ടെം. പ്രായം വെറും 18 വയസ്സ്. സ്വന്തമായി ഒരു കാര്‍ വര്‍ക്ക് ഷോപ്പ് തുറക്കണം എന്നതായിരുന്നു ആര്‍ട്ടെമിന്റെ ആഗ്രഹം. ഒടുവില്‍ അത്തരം ഒരു സ്ഥലത്ത് വച്ച് തന്നെ ആര്‍ട്ടെമിന്റെ ജീവനും നഷ്ടപ്പെട്ടു.

സുന്ദരമായ മരണം

സുന്ദരമായ മരണം

ഏറ്റവും സുന്ദരമായ മരണമാണ് ആര്‍ട്ടെമിനും അന്നയ്ക്കും ലഭിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍ അനുഭവിച്ച് ഉറക്കത്തിലേക്ക് വഴിതിവീഴുകയും ഒന്നും അറിയാതെ മരിക്കുകയും ചെയ്തത് സുന്ദരമായ കാര്യമല്ലേ എന്നാണ് ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+