Get Updates
Get notified of breaking news, exclusive insights, and must-see stories!

നായ നയിച്ചു;കിട്ടിയത് ഒരു കോടി ഡോളര്‍

ലോസ് ആഞ്ജലിസ്: നിധികിട്ടുക എന്നൊക്കെ പറയുമ്പോള്‍ ഇങ്ങനെ കിട്ടണം. ഒരു കോടി ഡോളറിന്റെ നിധി. ഇന്ത്യന്‍ കണക്കില്‍ പറഞ്ഞാല്‍ അറുപത് കോടി രൂപയുടെ മൂല്യമുള്ള നിധി. ആ നിധിയിലേക്ക് നയിച്ചതാകട്ടെ സ്വന്തം നായയെക്കൂട്ടിയുള്ള പ്രഭാത സവാരിയും.

വടക്കന്‍ കാലിഫോര്‍ണിയയിലെ ജോണ്‍-മേരി ദമ്പതിമാര്‍ക്കാണ് പ്രതീക്ഷിക്കാത്ത സൗഭാഗ്യം കൈവന്നത്. രാവിലെ തങ്ങളുടെ വളര്‍ത്തുനായക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു രണ്ട് പേരും.

Gold Coin
ഇവരുടെ സ്ഥിരം പ്രഭാത സവാരി പാതയായിരുന്നു ഇത്. എന്നാല്‍ ആ ദിവസം നായ അവരെ നയിച്ചത് ഒരു മരത്തിനടിയില്‍ പാതി കുഴിച്ചിട്ട നിലയിലുള്ള നിധിയിലേക്കായിരുന്നു. ആദ്യം നോക്കിയപ്പോള്‍ കുറച്ചേ കണ്ടുള്ളൂ എങ്കിലും കുഴിച്ചുനോക്കിയപ്പോള്‍ ഒരു വലിയ വീപ്പ നിറയെ സ്വര്‍ണനാണയങ്ങള്‍.

19-ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നതായി കരുതുന്ന 1400 സ്വര്‍ണ നാണയങ്ങളായിരുന്നു നിധിയില്‍ ഉണ്ടായിരുന്നത്. എട്ട് തകര ടിന്നുകളിലായിട്ടായിരുന്നു ഈ സ്വര്‍മണമത്രയും.

എന്തായാലും ജോണിനും മേരിക്കും കോളടിച്ചിരിക്കുകയാണ് ഇപ്പോള്‍. പണവും പ്രശസ്തിയും അല്ലേ ഒറ്റയടിക്ക് ലഭിച്ചത്. ഇതിന് മുമ്പ് അമേരിക്കയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നിധി ശേഖരത്തിന്റെ മൂല്യം 10 ലക്ഷം ഡോളര്‍ മാത്രമാണത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+