കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദന്പതിമാര്‍ക്ക് ഇരട്ടകുട്ടികളും ,ട്രിപ്പിള്‍സും

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജീവിതത്തില്‍ നാം ആഗ്രഹിയ്ക്കുമ്പോള്‍ പലപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല. ഇനി തുണച്ചാലോ ഒത് ഒരു വല്ലാത്ത ഭാഗ്യമായി പോകും, ചിലവരുടെയെങ്കിലും കാര്യത്തില്‍. അമേരിയ്ക്കയിലെ ഈ ദമ്പതിമാരെ ഭാഗ്യം തുണച്ചത് അല്‍പ്പമൊന്ന് കൂടിപ്പോയില്ലേ. ഒന്നും മനസിലായില്ലേ. വളരെ നാളായി കുട്ടികളില്ലാതെ വിഷമിയ്ക്കുന്ന ദമ്പതിമാര്‍ക്ക് ഇരട്ടകുട്ടികളെ ലഭിച്ചു

ഇരട്ടകളെ ലഭിച്ചതാണ് വലിയ കാര്യം, ഇതിലെന്ത് ഭാഗ്യം എന്നൊക്കെ പറയാന്‍ വരട്ടെ. സംഭവം മുഴുവന്‍ അറിഞ്ഞിട്ട് പ്രതികരിയ്ക്കാം. കുറേ വര്‍ഷങ്ങളായി കുട്ടികള്‍ ജനിയ്ക്കാതെ ബുദ്ധിമുട്ടുകയായിരുന്നു ആന്‍ഡിയും ഭാര്യ സാറയും . ചികിത്സയ്ക്കായ് ഇവര്‍ പല ആശുപത്രികളും കയറിയിറങ്ങി. ഒടുവില്‍ 60,000 ഡോളര്‍ ചെലവ് പ്രതീക്ഷിയ്ക്കുന്ന ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

Andy, Sarah

എന്നാല്‍ ഇത്രയും തുക മുടക്കിയാലും ഗര്‍ഭിണിയാകുമെന്നതിന് വെറും പത്ത് ശതമാനം പോലും ഉറപ്പില്ല. തുടര്‍ന്ന് ചികിത്സ വേണ്ടെന്ന് ദമ്പതിമാര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ മൂന്ന് കുട്ടികള്‍ (ട്രിപ്പിള്‍സ്) നെ ദത്തെടുത്തു.

കുട്ടികളെ ദത്തെടുത്ത് ഉടന്‍ തന്നെ സാറ ഗര്‍ഭിണിയായി. ഇവര്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തും. ഇവര്‍ ദത്തെടുത്ത ട്രിപ്പിള്‍സിനാകട്ടെ എട്ട് മാസം പ്രായം. അങ്ങനെ ഒരു വര്‍ഷത്തിനകം തന്നെ അഞ്ച് കുട്ടികളുടെ മാതാപിതാക്കളാകാനുള്ള ഭാഗ്യം ദമ്പതിമാര്‍ക്ക് ലഭിച്ചു

English summary
An American couple was blessed with triples and twins in a span of year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X