ആദ്യരാത്രിയില്‍ നവദന്പതിമാര്‍ ശ്വാസംമുട്ടി മരിച്ചു
കെയ്‌റോ: ആദ്യരാത്രിയില്‍ നവ ദമ്പതിമാര്‍ ശ്വാസംമുട്ടി മരിച്ചു. ഈജിപ്തിലാണ് സംഭവം. വിവാഹ ദിനം തന്നെ ദമ്പതിമാരുടെ ജീവിതത്തിലെ അവസാന ദിനമായി മാറിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. വെള്ളം ചൂടാക്കുന്ന ബോയിലറില്‍ നിന്നുള്ള ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണം.
വാട്ടര്‍ ബോയിലറില്‍ നിന്നും ചോര്‍ന്ന വിഷ വാതകം ശ്വസിച്ചാണ് ദമ്പതിമാര്‍ മരിച്ചത്. റാഫീഖ് (26) അദ്ദേഹത്തിന്റെ ഭാര്യയായ 23കാരിയുമാണ് മരിച്ചത്. ഈജിപ്തിലെ മിന്‍യ പട്ടണത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.

രാത്രി വാട്ടര്‍ ബോയിലറില്‍ നിന്നും വാതകം ചോര്‍ന്നുവെന്നും ഈ വാതകം ദമ്പതിമാരുടെ മരണത്തിന് ഇടയാക്കിയെന്നുമാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെയാണ് ബന്ധുക്കള്‍ ഇരുവരുടേയും മൃതദേഹം കാണുന്നത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.












Click it and Unblock the Notifications