Get Updates
Get notified of breaking news, exclusive insights, and must-see stories!

8ാം വയസില്‍ പ്രണയത്തിലായി, 75 വര്‍ഷം ഒന്നിച്ച് ജീവിച്ചു, ഒടുവില്‍ പരസ്പരം കൈകളില്‍ തലചായ്ച്ച് മരണം

സാന്‍ഡിയാഗോ: എട്ടാം വയസില്‍ അവര്‍ കണ്ടുമുട്ടി. പ്രണയത്തിലായി. 75 വര്‍ഷം ഒന്നിച്ച് ജീവിച്ചു. 'എന്റെ കൈകളില്‍ കിടന്ന് നീയും നിന്റെ കൈകളില്‍ കിടന്ന് ഞാനും മരിയ്ക്കണം...മരണത്തിലും നമ്മള്‍ ഒന്നായിരിയ്ക്കണം' എന്ന് അവര്‍ ആഗ്രഹിച്ചു. സാന്റിയാഗോയിലെ വൃദ്ധദമ്പതിമാരാണ് മരണത്തിലും ഒന്നിച്ചത്.

ജാനറ്റും അലക്‌സാണ്ടര്‍ തോസ്‌ക്കോയും എട്ടാം വയസിലാണ് കണ്ടുമുട്ടുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. 1940 ല്‍ അലക്‌സാണ്ടര്‍ ജാനറ്റിനെ ജീവിത സഖിയാക്കി. നീണ്ട 75വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം. ഇതിനിടെ ജാനറ്റും അലക്‌സാണ്ടറും അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയുമായി.

Jannet, Alexander

പ്രായം 95 പിന്നിട്ട് കഴിഞ്ഞിരുന്നു രണ്ടാള്‍ക്കും. അടുത്തിടെയാണ് തങ്ങളുടെ മക്കളോട് മനസിലുള്ള ആഗ്രഹം ഇരുവരും തുറന്ന് പറഞ്ഞത്. ജാനറ്റ് മരിയ്ക്കുന്നത് തന്റെ കൈകളില്‍ കിടന്നാകണമെന്നായിരുന്നു അലക്‌സാണ്ടറിന്റെ ആഗ്രഹം. ജാനറ്റിനാകട്ടേ അലക്‌സാണ്ടര്‍ തന്റെ കൈകളില്‍ കിടന്ന് മരിയ്ക്കണമെന്നും. ആഗ്രഹം പറഞ്ഞ് അധികം വൈകാതെ വീഴ്ചയില്‍ തുടയെല്ല് പൊട്ടി അലക്‌സാണ്ടര്‍ കിടപ്പിലായി. വാര്‍ധക്യത്തിന്റെ അവശതകളിലും അലക്‌സാണ്ടറിനെ പിരിഞ്ഞിരിയ്ക്കാന്‍ ജാനറ്റിനാകുമായിരുന്നില്ല. ഇക്കാര്യം നന്നായി അറിയാവുന്ന മക്കള്‍ രണ്ട് പേരെയും ഒരു കിടക്കയില്‍ തന്നെ കിടത്തി.

ദിവസങ്ങള്‍ കടന്ന് പോകവേ ജാനറ്റിന്റെ കൈകളില്‍ തലചായ്ച്ച് അലക്‌സാണ്ടര്‍ മരിച്ചുവെന്നd മകള്‍ ആമി തോസ്‌ക്കോ പറയുന്നു. പ്രിയതമന്റെ മരണമറിഞ്ഞ ജാനറ്റ് മകളോട് പറഞ്ഞത് തനിയ്ക്ക് വേണ്ടി അല്‍പ്പനേരം കാത്തിരിയ്ക്കാനാണ്. മണിയ്ക്കൂറുകള്‍ക്കുള്ളില്‍ അലക്‌സാണ്ടറുടെ കൈകളില്‍ തലചായ്ച്ച് ജാനറ്റും മരിച്ചു. രണ്ടും പേരെയും മിരാമര്‍ ശ്മശാനത്തില്‍ സംസ്‌ക്കരിയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+