Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികളുടെ ഡൈവോഴ്‌സ് സെല്‍ഫിയും വൈറല്‍

ടൊറന്റോ: ഒരുകാലത്ത് ലാപ്‌ടോപ്പിന് മുന്നില്‍വെച്ചുമാത്രം എടുത്തിരുന്ന സ്വയം ഫോട്ടോ അഥവാ സെല്‍ഫി ഇന്ന് ഏവിടെ ചെന്നാലും കാണാം. കൈയ്യില്‍ നീളന്‍ സെല്‍ഫി സ്റ്റിക്കുമായി നടക്കുന്നതുതന്നെ യുവാക്കള്‍ക്ക് ഹരമാണ്. ഒറ്റയ്‌ക്കെടുത്തിരുന്ന ഫോട്ടോ കൂട്ടായി എടുക്കാന്‍ തുടങ്ങിയതോടെ വിവാഹത്തിനും പാര്‍ട്ടികള്‍ക്കും എന്നുവേണ്ട മരണ സമയത്തുപോലും എടുക്കുന്നത് പതിവായി.

ഇത്തരത്തില്‍ അമേരിക്കയിലെ ഒരു ദമ്പതികള്‍ ഫേസ്ബുക്കിലൂടെ കഴിഞ്ഞദിവസം പുറത്തുവിട്ട സെല്‍ഫിയാണ് ഇപ്പോള്‍ ചിത്രങ്ങളിലെ താരം. വിവാഹമോചനത്തിന് തീരുമാനിച്ചശേഷം എടുത്ത സെല്‍ഫി എന്നതാണ് ഇതിന്റെ പ്രത്യേകത. പരസ്പരം മുഖവീര്‍പ്പിച്ച് രണ്ടുവഴികളിലൂടെ കോടതിയിലെത്തി വിവാഹമോചന ഹര്‍ജി കൊടുക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാരേയെ നമ്മള്‍ കണ്ടിട്ടുള്ളൂ.

divorse-selfie

എന്നാല്‍, ഒരു പിക്‌നിക് മൂഡില്‍ ഫോട്ടോയെടുക്കുന്ന സന്തോഷത്തിലാണ് ദമ്പതികളെ കാണാന്‍ കഴിയുക. ഇരുവരും അതിയായ സന്തോഷത്തിലാണ്. ഇത്രയും സന്തോഷമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ വേര്‍പിരിയുന്നതെന്ന് ഫേസ്ബുക്കില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.

വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു കഴിഞ്ഞുള്ള സെല്‍ഫി എന്നാണ് ചിത്രത്തിനുള്ള അടിക്കുറിപ്പ്. അടിച്ചു പിരിയുന്ന സന്തോഷമാണോ ഇവരുടെ മുഖത്തെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഇതിനകം തന്നെ അമ്പതിനായിരത്തോളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. അനേകായിരങ്ങള്‍ ലൈക്ക് ചെയ്തും ഫോട്ടോയോടുള്ള തങ്ങളുടെ ഇഷ്ടം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+