കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!

  • By Anamika
Google Oneindia Malayalam News

ഓസ്റ്റിന്‍: തിരുവനന്തപുരത്ത് നന്തന്‍കോട് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സാത്താന്‍ സേവയെന്ന വാക്ക് മലയാളികള്‍ക്ക് പരിചിതമായത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാത്താന്‍ സേവ പുതിയ കാര്യമല്ല. നിരവധി ആളുകള്‍ ഇത്തരം ആഭിചാരകര്‍മ്മങ്ങളിലേര്‍പ്പെടാറുണ്ട്. അമേരിക്കയിലെ ദമ്പതികളെ വര്‍ഷങ്ങളോളം ദുരിതക്കയത്തില്‍ തള്ളിയതും സാത്താന്‍ തന്നെ. ഞെട്ടലോടെ മാത്രമേ ഇവരുടെ അനുഭവം കേൾക്കാൻ സാധിക്കൂ.

ദിലീപിനെതിരായ ഗൂഢാലോചനയുടെ ചുരുള്‍ നിവരുന്നു... കളി നടന്നത് പുറത്ത്... പൊളിച്ചടുക്കി രാമൻപിള്ള...!ദിലീപിനെതിരായ ഗൂഢാലോചനയുടെ ചുരുള്‍ നിവരുന്നു... കളി നടന്നത് പുറത്ത്... പൊളിച്ചടുക്കി രാമൻപിള്ള...!

യുവനടിക്കും നടനും ദാരുണാന്ത്യം....! ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ അഭിനയ ലോകം...യുവനടിക്കും നടനും ദാരുണാന്ത്യം....! ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ അഭിനയ ലോകം...

ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!

ഞെട്ടിക്കുന്ന അനുഭവം

ഞെട്ടിക്കുന്ന അനുഭവം

ടെക്‌സാസിലെ ഓസ്റ്റിനില്‍ കുട്ടികള്‍ക്കായുള്ള ഡെ കെയര്‍ നടത്തിപ്പുകാരായിരുന്നു ദമ്പതികളായ ഫ്രാന്‍ കെല്ലറും ഭാര്യ ഡാന്‍ കെല്ലറും. 1989ല്‍ തുറന്ന ഇവിടെ എത്തിയിരുന്നത് ചൂഷണങ്ങള്‍ക്ക് ഇരയായവരും മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരുമായ 15 ഓളം കുട്ടികള്‍ ആയിരുന്നു.

വിചിത്ര പരാതികൾ

വിചിത്ര പരാതികൾ

രണ്ട് വര്‍ഷം പ്രശ്‌നങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ നീങ്ങി. 1991ലെ ഒരു ദിവസം ഡേ കെയര്‍ സെന്ററിലേക്ക് കുട്ടികള്‍ക്ക് പകരമെത്തിയത് പോലീസുകാര്‍ ആയിരുന്നു. മാനസിക വൈകല്യമുള്ള ഒരു മൂന്ന് വയസ്സുകാരിയുടെ പരാതി പ്രകാരമായിരുന്നു അത്. പിന്നീട് പല കുട്ടികളുടെ മാതാപിതാക്കളും പരാതികളുമായി വന്നു.

ഹൃദയം തുരന്ന് രക്തം കുടിക്കുന്നു

ഹൃദയം തുരന്ന് രക്തം കുടിക്കുന്നു

വിചിത്രമായ ആരോപണങ്ങളാണ് കുട്ടികള്‍ ഡെ കെയര്‍ നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ ഉന്നയിച്ചത്. കുട്ടികളുടെ ഹൃദയം തുരന്ന് രക്തം കുടിക്കുന്നുവെന്നും ജീവനോടെ മൃഗങ്ങള്‍ക്കൊപ്പം കുഴിച്ച് മൂടിയെന്നും കുട്ടികളെ വെടിവെച്ച് കൊന്ന ശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്നും കഥകള്‍ പരന്നു.

സാത്താൻ ആരാധകരെന്ന്

സാത്താൻ ആരാധകരെന്ന്

സാത്താന്‍ ആരാധകരായ ഈ ദമ്പതികള്‍ സ്രാവുകളുള്ള കുളത്തിലേക്ക് കുട്ടികളെ വലിച്ചെറിയാറുണ്ടെന്നും ആരോപിക്കപ്പെട്ടു. ഡാന്‍ കെല്ലര്‍ ഒരു കുട്ടിയെ സെമിത്തേരിയിലേക്ക് കൊണ്ടുപോയെന്നും പട്ടിക്കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ച് കളഞ്ഞെന്നും കുട്ടികള്‍ പറയുകയുണ്ടായി.

ലൈംഗിക ആരോപണവും

ലൈംഗിക ആരോപണവും

ഡാന്‍ കെല്ലര്‍ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും അയാളുടെ മൃതദേഹം ചെയിന്‍സോ ഉപയോഗിച്ച് കഷണങ്ങളാക്കി മുറിച്ചുവെന്നും കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. കുട്ടികളെ സാത്താന്‍ സേവയുടെ ഭാഗമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.

നീണ്ട 21 വർഷം

നീണ്ട 21 വർഷം

1992ല്‍ ഈ ദമ്പതികള്‍ ജയിലിലായി. നീണ്ട 21 വര്‍ഷമാണ് ഇവര്‍ ജയില്‍വാസം അനുഭവിച്ചത്. ഇവരുടെ ഡെ കെയര്‍ അടച്ച് പൂട്ടി. എന്നാല്‍ ഇവരെ കുറ്റക്കാരാക്കുന്ന ഒരു തെളിവും വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലും കണ്ടെത്താന്‍ സാധിച്ചില്ല.

എല്ലാം കഥകൾ

എല്ലാം കഥകൾ

പത്രങ്ങളും അഭിഭാഷകരും തുടര്‍ച്ചയായി ഈ വിഷയത്തില്‍ ഇടപെട്ടതോടെ ആരോപണങ്ങളെല്ലാം വെറും കഥകള്‍ മാത്രമായിരുന്നു എന്ന് തെളിഞ്ഞു. ഇതോടെ കോടതി ഇവരെ വെറുതെ വിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഫ്രാന്‍ 40ലും ഡാന്‍ 50ലും ഉള്ളപ്പോഴായിരുന്നു അറസ്റ്റ്.

വൻതുക നഷ്ടപരിഹാരം

വൻതുക നഷ്ടപരിഹാരം

കുറ്റമോചിതരാകുമ്പോള്‍ ഈ ദമ്പതികള്‍ക്ക് പ്രായം 67ഉം 75ഉമാണ് പ്രായം. കുറ്റവിമുക്തരാക്കിയതിനൊപ്പം 3.4 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരവും കോടതി ഇവര്‍ക്ക് വിധിച്ചു. ദുസ്വപ്‌നങ്ങളില്ലാതെ ഇനി ജീവിക്കാമെന്ന് ഈ വൃദ്ധദമ്പതികള്‍ പറയുന്നു.

English summary
Couple in America spent 21 years in jail over 'Satanism', now they'll get millions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X