45 കുപ്പി വൈൻ മോഷ്ടിച്ചു; പ്രതികളായ ദമ്പതികളാരെന്നറിഞ്ഞവർ ഞെട്ടി, ഇനി ജയിലിൽ കഴിയണം
കൃത്യമായി ആസൂത്രണം നടത്തിയ ശേഷം ആണ് മോഷണം നടത്തിയതെന്ന് പൊലീസ്

വൈൻ കുപ്പികൾ മോഷ്ടിച്ച ദമ്പതികൾക്ക് തടവ് ശിക്ഷ. റെസ്റ്റോറന്റിൽനിന്ന് 1.6 മില്യൺ യൂറോ (1.7 മില്യൺ ഡോളർ) വിലമതിക്കുന്ന 45 കുപ്പി വൈൻ ആണ് ഇവർ മോഷ്ടിച്ചത്. ദമ്പതികൾക്ക് നാല് വർഷം തടവുശിക്ഷയും നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചത്. സ്പാനിഷ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രിസില ലാറ ഗുവേര, കോൺസ്റ്റാന്റിൻ ദുമിത്രു എന്നിവരാണ് പെട്ടിരിക്കുന്നത്.. മുൻ മെക്‌സിക്കൻ സൗന്ദര്യ റാണിയും പങ്കാളിയുമാണ് പിടിയിലായത്. കൃത്യമായി ആസൂത്രണം നടത്തിയ ശേഷം ആണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2021 ഒക്ടോബറിൽ തെക്കുപടിഞ്ഞാറൻ സ്പെയിനിലെ കാസെറസിലെ ആട്രിയോ ഹോട്ടലിൽ നിന്നാണ് ദമ്പതികൾ വൈൻ മോഷ്ടിച്ചത്.
2021 ഒക്ടോബറിൽ വ്യാജ സ്വിസ് പാസ്പോർട്ട് ഉപയോഗിച്ച് പ്രിസില ലാറ ഗുവേര സ്‌പെയിനിലെത്തിയിരുന്നു. ആദ്യം ഹോട്ടലിലെത്തിയ പ്രിസിലയ്ക്ക് പിന്നാലെ കോൺസ്റ്റാന്റീനും ഇവിടെ വന്നു. ഭക്ഷണ കഴിച്ച ശേഷമാണ് ഇവർ വൈൻ മോഷ്ടിച്ചത്. ഭക്ഷണത്തിന് ശേഷം ഇരുവരും വൈൻ കലവറയിലേക്ക് പോയി. ഗൈഡിനൊപ്പം കലവറ മൊത്തം സന്ദർശിച്ച ശേഷം തിരിച്ചുപോയി. പിന്നീട് ഇവർ എത്തുന്നത്. അടുത്തദിവസമായിരുന്നു
അടുത്ത ദിവസം പുലർച്ചെ എത്തിയാണ് ഇരുവരും വൈൻ മോഷ്ടിച്ചത്. മോഷ്ടിച്ച താക്കോൽ ഇവരുടെ പക്കലുണ്ടായിരുന്നു. ഇത് വെച്ച് ഇരുവരും വീണ്ടും നിലവറയിലെത്തി വൈൻ മോഷ്ടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ജീവനക്കാർ കാണാതെയാണ് ഇവർ വൈൻ നിലവറയുടെ താക്കോൽ മോഷ്ടിച്ചത്. കയ്യോടെ പിടികൂടിയെങ്കിലും ഇവർ കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.
കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിന് മുൻപ് ഇവർ മൂന്ന് തവണ ഈ ഹോട്ടലിൽ എത്തിയതായാണ് പറയപ്പെടുന്നത്.. 19-ാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ വിലപിടിപ്പുള്ള വൈൻ കൂടിയാണ് ഇവർ മോഷ്ടിച്ചത്. ഇതിന് 3,50,000 യൂറോ ആണ് വില.
മോഷണത്തിന് പിന്നാലെ ഒളിവിൽ പോയ ഇവരെ ഒൻപത് മാസത്തോളം ആണ് പൊലീസ് പിടികൂടൻ അന്വേഷിച്ചത്. മോണ്ടിനെഗ്രോയിൽ നിന്ന് ക്രൊയേഷ്യയിലേക്ക് കടക്കുന്നതിനിടെ ഇരുവരെയും ജൂലൈയിൽ പിടികൂടുകയായിരുന്നു. ദമ്പതികൾ പിടിയിലായെങ്കിലും വൈൻ പിടികൂടിയിട്ടില്ല. 7,50,000 യൂറോയിലധികം തുക പ്രതികൾ നഷ്ടപരിഹാരം നൽകണം എന്നാണ് സ്പാനിഷ് കോടതിയുടെ വിധി.












Click it and Unblock the Notifications