24 വര്‍ഷം യുവാവിനെ തടവില്‍ പാര്‍പ്പിച്ച ദമ്പതികള്‍ക്ക് 6 വര്‍ഷം തടവ്
ലണ്ടന്‍: 24 വര്‍ഷം യുവാവിനെ തടവില്‍ പാര്‍പ്പിച്ച ദമ്പതികള്‍ക്ക് ബ്രിട്ടീഷ് കോടതി ആറു വര്‍ഷത്തെ തടവ് വിധിച്ചു. ഡോക്ടര്‍റും നേഴ്‌സുമായ ദമ്പതികളാണ് കാല്‍ നൂറ്റാണ്ടുകാലം യുവാവിനെ തടവില്‍ പാര്‍പ്പിച്ചത്.
നൈജീരിയക്കാരായ ദമ്പതികള്‍ 1989ലാണ് ബ്രിട്ടനിലേക്ക് താമസം മാറുന്നത്. 13 വയസ്സുക്കാരനായ ഒഫോനിം അന്നു മുതല്‍ വീട്ടുവേലക്കാരനായി ഇവര്‍ക്കൊപ്പമുണ്ട്. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നതും ദമ്പതികളുടെ മക്കളെ നോക്കുന്നതും ഒഫോനിം ആയിരുന്നു.

കാല്‍നൂറ്റാണ്ടു കാലം ജോലി ചെയ്തതിന് ഒരു രൂപപോലും ശബളമായി ഇവര്‍ നല്‍കിയിട്ടില്ല. ചെറിയ പ്രായം മുതല്‍ ഇവര്‍ക്കൊപ്പമായതിനാല്‍ യാത്രാ രേഖകളോ മറ്റു ബന്ധങ്ങളോ ഒഫോനിമിന് ഇല്ലായിരുന്നു.
നീണ്ട കാലത്തെ മാനസിക പീഡനത്തിനൊടുവില്‍ ദമ്പതികള്‍ ക്രിസ്തുമസ് ആഘോഷത്തിന് പോയപ്പോഴാണ് യുവാവ് വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. സാമൂഹിക സേവന സംഘടനയുടെ സഹായത്തോടെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications