ലോകം ചുറ്റാന്‍ ഉയര്‍ന്ന ജോലി ഉപേക്ഷിച്ചു; ഭക്ഷണത്തിനായി ഇപ്പോള്‍ ടോയ്‌ലറ്റ് കഴുകുന്നു
ജോഹന്നസ്ബര്‍ഗ: പരസ്യമേഖലിയിലെ ഉയര്‍ന്ന ശമ്പളം ഉപേക്ഷിച്ച് ലോകം ചുറ്റാന്‍ ഇറങ്ങിത്തിരിച്ച പ്രണയിനികള്‍ ഇപ്പോള്‍ ഭക്ഷണത്തിനുവേണ്ടി ടോയ്‌ലറ്റ് കഴുകുന്നു. സൗത്ത് ആഫ്രിക്കയിലെ സ്റ്റീവോ ദിര്‍ബര്‍റും കാമുകി ചാനല്‍ കാര്‍ട്ടലുമാണ് ജോഹന്നസ് ബര്‍ഗിലെ നല്ല ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ലോകം കാണാന്‍ ഇറങ്ങിത്തിരിച്ചത്.
ആദ്യ ദിവസങ്ങളില്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. വലിയ സിറ്റികളും, ഗ്രാമങ്ങളും, മനോഹരങ്ങളായ ബീച്ചുകളും, മലയടിവാരങ്ങളും ഇരുവരും സഞ്ചരിച്ചു. ഇവയുടെയൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു.

എന്നാല്‍ ജൂലൈ 30ന് ചാനല്‍ തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ട വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. ലക്ഷ്വറി ലൈഫ് സ്റ്റൈലില്‍ ലോകം ചുറ്റാന്‍ തുടങ്ങിയെങ്കിലും വൈകാതെ തങ്ങളുടെ കൈയ്യിലുള്ള പണമെല്ലാം തീര്‍ന്നെന്നും ഇപ്പോള്‍ ഓരോ നഗരത്തിലും ചെറിയ ജോലികള്‍ ചെയ്താണ് ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നതെന്നും യുവതി കുറിച്ചു.
ടോയ്‌ലറ്റു കഴുകല്‍, ചാണകം വാരല്‍, വീടുകളിലേക്കുളള വഴിയുണ്ടാക്കല്‍ എന്നുവേണ്ട എല്ലാത്തരം ജോലികളും തങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. റോഡുവഴി നടന്നാണ് ഇപ്പോള്‍ ഇവരുടെ സഞ്ചാരം. കാരണം ബസ്സില്‍ പോകുവാന്‍ പണമില്ലാത്തതുതന്നെ. കഷ്ടതകള്‍ ഏറെ അനുഭവിക്കുന്നുണ്ടെങ്കിലും ഈ യാത്രയും തങ്ങള്‍ ഏറെ ആസ്വദിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. യാത്രയെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാനും ഇരുവര്‍ക്കും പരിപാടിയുണ്ട്.












Click it and Unblock the Notifications