Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷന്‍ മാത്രമുള്ള ദമ്പതിമാര്‍ക്ക് ലോട്ടറിയടിച്ചു, ടിക്കറ്റുമായി എത്തിയപ്പോള്‍ പണം കമ്പനിക്ക്

വാഷിംഗ്ടണ്‍: ഭാഗ്യമുണ്ടായാല്‍ മാത്രം പോര, അനുഭവിക്കാനുള്ള യോഗം കൂടി വേണം. ഇങ്ങനെ പൊതുവേ നമ്മള്‍ പറയാറുണ്ട്. എന്നാല്‍ സാമാന്യം നല്ലൊരു തുക ലോട്ടറിയടിച്ച ഒരു ദമ്പതിമാരുടെ ഭാഗ്യത്തെ നമുക്ക് വേണമെങ്കില്‍ ഇതുമായി ഉപമിക്കാം. യുഎസ്സിലെ പാംബീച്ച് കൗണ്ടിയില്‍ നിന്നുള്ള ഈ ദമ്പതിമാര്‍ വളരെയധികം സന്തോഷത്തിലാണ്.

വയോധികരായ ഇവര്‍ക്ക് ലോട്ടറി അടിക്കുന്നത് തന്നെ വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇവരുടെ സന്തോഷത്തിന് വലിയ ആയുസ്സില്ലായിരുന്നു. സമ്മാനം വാങ്ങാന്‍ പോയ ഇവരെ ലോട്ടറി അധികൃതര്‍ നിരാശരാക്കുകയായിരുന്നു. അത് മാത്രമല്ല, വലിയൊരു ബാധ്യതയും ഇവര്‍ക്ക് കമ്പനി സമ്മാനിച്ചിരിക്കുകയാണ്.

US LOTTERY DOLLAR

യുഎസ്സിലെ ഫ്‌ളോറിഡയില്‍ നിന്നുള്ള ദമ്പതിമാരായ ഡോളി കൗണ്ട്‌സും, ഡേവ് ക്രെഷ്പാനെയുമാണ് ലോട്ടറി ജേതാക്കള്‍. ചെറിയ തുകയാണ് ഇവര്‍ക്ക് സമ്മാനമടിച്ചത്. 2,40000 രൂപയാണ് മൊത്തം അടിച്ചത്. ഏകദേശം 2900 യുഎസ് ഡോളറോളം വരുമിത്. പിക് ഫോറിന്റെ ലോട്ടറിയാണ് ഇവര്‍ എടുത്തിരുന്നത്.

ചെറിയ തുക കൊണ്ട് തന്നെ ഇവര്‍ ശരിക്കും ആവേശത്തിലായിരുന്നു. പക്ഷേ തുക വാങ്ങാന്‍ പോയ ഇവര്‍ 11000 യുഎസ് ഡോളറിന്റെ കടക്കാരായി മാറിയിരിക്കുകയാണ്. വെറും പെന്‍ഷന്‍ മാത്രം കൊണ്ട് ജീവിക്കുന്ന ഇവര്‍ക്ക് ഇത്ര വലിയൊരു തുക ഒരിക്കലും അടയ്ക്കാന്‍ പറ്റാത്തതാണ്. തൊഴില്‍വേതനം കൂടുതലായി സ്വീകരിച്ചതിലൂടെയാണ് ഈ കുടുംബത്തിന് ഈ പ്രശ്‌നങ്ങളുണ്ടായത്.

ഡിഇഒയുടെ ഓഫീസാണ് ഇവര്‍ തൊഴിലില്ലായ്മാ വേതനം വാങ്ങുന്നത്, ലോട്ടറി തുക കിട്ടുന്നതിന് തടസ്സമാണെന്ന് അറിയിച്ചിരിക്കുന്നത്.ഡോളി കൗണ്ട്‌സിന് തൊഴിലില്ലായ്മാ വേതനം ഇപ്പോള്‍ തിരിച്ചടയ്‌ക്കേണ്ട അവസ്ഥയാണ്. ഇവര്‍ക്കാണ് 11000 ഡോളര്‍ നല്‍കേണ്ടത്. ഡേവിന് 400 ഡോളറാണ് തിരിച്ചടയ്‌ക്കേണ്ടത്.

ഇതെല്ലാം ആ ലോട്ടറിയില്‍ തുകയില്‍ നിന്ന് ഇവര്‍ക്ക് നഷ്ടമായി. ഒരു ചെറിയ സമ്മാനത്തുക വാങ്ങാന്‍ വന്ന ഇവരുടെ ജീവിതം ആകെ മാറി മറിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ കടങ്ങളെല്ലാം എങ്ങനെ തിരിച്ചടയ്ക്കണമെന്ന് അറിയാതെ ഇരിക്കുകയാണ് ഈ ദമ്പതിമാര്‍. ഇവര്‍ക്ക് ഇത്രയും ബാധ്യതയുള്ളത് കൊണ്ട് ലോട്ടറി സമ്മാനത്തുക തന്നെ കിട്ടാതെ വന്നിരിക്കുകയാണ്.

ഇനി തൊഴിലില്ലായ്മ വേതനം തിരിച്ചടച്ചാല്‍ മാത്രമേ ഈ തുക കൈപറ്റാന്‍ ദമ്പതിമാര്‍ക്ക് സാധിക്കൂ. എന്നാല്‍ ഈ ദമ്പതിമാര്‍ക്ക് മാത്രമല്ല ഇത്തരമൊരു പ്രശ്‌നമുണ്ടായിരിക്കുന്നത്. നിരവധി പേരാണ് സമ്മാനത്തുക തന്നെ നഷ്ടമായെന്ന് പറഞ്ഞിരിക്കുന്നത്.

ചിലര്‍ക്ക് കുട്ടികള്‍ക്കായുള്ള പ്രത്യേക ഫണ്ടിന് ലഭിക്കുന്ന തുകയുടെ പേരിലാണ് തുക നഷ്ടമായത്. ഡിഇഒ ഇവര്‍ നല്‍കാനുള്ള തുക എഴുതി തള്ളിയാല്‍ മാത്രമേ ഇനി ലോട്ടറിയിലൂടെ അടിച്ച തുക അധികൃതര്‍ ഇവര്‍ക്ക് കൈമാറൂ. അതേസമയം യുഎസ്സില്‍
തൊഴിലില്ലായ്മ വേതനം അധികമായി കൈപ്പറ്റിയിട്ടുണ്ടെങ്കില്‍, എല്ലാവരും അത് പരിശോധിക്കുന്നത് നല്ലതാണെന്ന് അധികൃതർ പറയുന്നു. ഇല്ലെങ്കില്‍ ലോട്ടറിയില്‍ നിന്ന് ഒരു രൂപ പോലും നിങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വരാമെന്നും മുന്നറിയിപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+