കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ തുല്യമായി സംരക്ഷിക്കുന്ന മാതാപിതാക്കളുടെ ലൈംഗിക ജീവിതം സംതൃപ്തിയുള്ളത്

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: കുട്ടികളുടെ സംരക്ഷണം തുല്യനിലയില്‍ ഏറ്റെടുത്തു നടത്തുന്ന രക്ഷിതാക്കളുടെ ലൈംഗിക ജീവിതം സംതൃപ്തിയുള്ളതായിരിക്കുമെന്ന് ഗവേഷക പഠനം. ജോര്‍ജിയ യൂണിവേഴ്‌സിറ്റിലെ ഒരുസംഘം വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് അപൂര്‍വമായ കണ്ടെത്തല്‍. സാധരണ രീതിയില്‍ കുടുംബജീവിതം നയിക്കുന്ന 487 ദമ്പതികളില്‍ വര്‍ഷങ്ങളായി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു.

കുട്ടികളുടെ പഠനം, ദൈനംദിന കാര്യങ്ങള്‍ തുടങ്ങി അറുപതു ശതമാനത്തോളം സ്ത്രീകള്‍ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കുടുംബങ്ങളില്‍ ലൈംഗിക ജീവിതം സുഖകരമല്ലെന്ന് പഠനം പറയുന്നു. ഇത്തരം കുടുംബങ്ങളില്‍ കുടുംബവഴക്ക് പതിവാണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

lovingwife

അതേസമയം, ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവും കുട്ടികളുടെ കാര്യത്തില്‍ തുല്യമായ ചുമതല നിര്‍വഹിക്കുമ്പോള്‍ അത്തരം കുടുംബങ്ങളില്‍ ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാവുകയും കുടുംബവഴക്കുകള്‍ കുറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കുട്ടികളെ കുളിപ്പിക്കുന്നതും ഭക്ഷണം നല്‍കുന്നതുമായ കാര്യത്തില്‍ പുരുഷന്റെ പങ്ക് അന്വേഷണ വിധേയമാക്കിയിട്ടില്ല.

കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ദമ്പതികള്‍ ഒരുപോലെ തങ്ങളുടെ പങ്കുവഹിക്കുമ്പോള്‍ അത്തരം കുടുംബങ്ങളിലുണ്ടാകുന്ന മാറ്റം അവിശ്വസനീയമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഡാനിയേല്‍ കാള്‍സണ്‍ പറയുന്നു. കുടുംബ സമാധാനത്തില്‍ മുഖ്യപങ്കുവഹിക്കുന്നത് കുട്ടികളുടെ സംരക്ഷണമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

English summary
Couples who share childcare for best sex lives and healthiest relationships'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X