മകന് അമ്മയോട് പ്രണയം !!! വീട്ടിൽ കയറുന്നത് കോടതി വിലക്കി !!!

  • By: മരിയ
Subscribe to Oneindia Malayalam

മെക്‌സിക്കോ: മകനുമായി പ്രണയബന്ധത്തിലായ അമ്മയ്ക്ക് മകന് താമസിയ്ക്കുന്ന സ്ഥലത്തേക്ക് വരുന്നതിന് വിലക്ക്. മോണിക്ക മാര്‍സിനും (37) മകന് കാലബ് പിറ്റേഴ്‌സണും (20) പരസ്പരം കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആരു വിചാരിച്ചാലും തങ്ങളുടെ പ്രണയബന്ധം തകര്‍ക്കാനാവില്ലെന്ന നിലപാടിലാണ് അമ്മയും മകനും...

കുട്ടികളില്ലാത്ത ദന്പതികൾക്ക് ദത്ത് നൽകിയിരുന്ന മകനെ ഏതാനും വർഷങ്ങൾക്ക് മുന്പാണ് അമ്മ കണ്ടത്. 

16-ാം വയസ്സില്‍ അമ്മയായി

തന്റെ പതിനാറാം വയസ്സിലാണ് മോണിക്ക പിറ്റേഴ്‌സിന്റെ അമ്മയാവുന്നത്. കാമുകനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് അകം തന്നെ കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കി.

18 വര്‍ഷത്തിന് ശേഷം

18 വര്‍ഷത്തിന് ശേഷമാണ് പിറ്റേഴ്‌സന്‍ സ്വന്തം അമ്മയെ കാണുന്നത്. പിന്നീട് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയം തുടര്‍ന്നു. അമ്മയെ വിട്ട് വളര്‍ത്തമ്മയ്ക്കും, അച്ഛനും ഒപ്പം നില്‍ക്കാന്‍ ആവാത്തതിനാല്‍ മെക്‌സിക്കോയിലേക്ക് വന്നു എന്ന് പിറ്റേഴ്‌സണ്‍ പറയുന്നു.

പ്രണയം

മോണിക്കയുടെ അമ്മയോടുള്ള സ്‌നേഹത്തേക്കാള്‍ ഉപരി പ്രണയമാണ് തോന്നിയതെന്ന് പീറ്റേഴ്‌സണ്‍. ഒരു ദിവസം മോണിക്കയോട് ഇക്കാര്യം തുറന്നുപറഞ്ഞു. അവര്‍ക്കും അത് സന്തോഷം ആയിരുന്നു.

താമസം

അമ്മ തന്റെ പ്രണയം അംഗീകരിച്ചതോടെ പീറ്റേഴ്‌സണ്‍ അവരോടൊപ്പം താമസം തുടങ്ങി. പക്ഷേ അയല്‍ക്കാര്‍ അമ്മയും മകനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് എതിരെ പോലീസില്‍ പരാതി നല്‍കി.

കോടതിയിലേക്ക്

തങ്ങള്‍ ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ജിവിയ്ക്കാന്‍ അനുവദിയ്ക്കണം എന്നുമാണ് മോണിക്കയും പീറ്റേഴ്‌സണും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ കോടതി തയ്യാറായില്ല. തെറ്റായ സാമൂഹിക ബന്ധങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുക എന്ന് കോടതി വിലയിരുത്തി.

വിലക്ക്

മോണിക്ക താമസിയ്ക്കുന്ന ന്യൂ മെക്‌സിക്കോയിലേക്ക് വരുന്നതിന് പിറ്റേഴ്‌സണ് വിലക്ക് ഏര്‍പ്പെടുത്തി. മകനെ കാണുന്നതിന് മോണിക്കയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. പിരിഞ്ഞ് ഇരിയ്ക്കുന്നത് വേദനാജനകമാണെന്നാണ് ഇരുവരുടേയും അഭിപ്രായം.

മറ്റ് മക്കള്‍

പിറ്റേഴ്‌സണെ കൂടാതെ മോണിയ്ക്കയ്ക്ക് 7 മക്കള്‍ കൂടിയുണ്ട്. ഇതില്‍ 5 പേരെ ദത്ത് നല്‍കിയിരിയ്ക്കുകയാണ്. രണ്ട് കുട്ടികള്‍ ഇവരോടൊപ്പം തന്നെയാണ് താമസിയ്ക്കുന്നത്. ഇതില്‍ ഇളയ കുട്ടി പിറ്റേഴ്‌സണെ ഡാഡി എന്നാണ് വിളിയ്ക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റപ്പെടുത്തുമെങ്കിലും

ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തുമെങ്കിലും പ്രണയം തുടരുമെന്ന് തന്നെയാണ് ഇവരുടെ നിലപാട്. കോടതി വിലക്ക് അവസാനിയ്ക്കുന്പോൾ അമ്മയോടൊപ്പം താമസം തുടങ്ങുമെന്നും പീറ്റേഴ്സന്ർ ഡെയ്ലി മെയിലിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

കൌൺസിലിംഗ്

ഇരുവർക്കും കൌൺസിലിംഗ് ആണ് ആവശ്യമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ഹാജരാവാൻ ഇരുവരും ഇത് വരെ തയ്യാറായിട്ടില്ല.

ജീവിത സാഹചര്യം

മോണിക്കയുടേയും മകന്റെയും മോശം ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് ഇരുവരും ഇത്തരത്തിലുള്ള വഴി വിട്ട ബന്ധത്തിൽ ഏർപ്പെടുന്നത് എന്നാണ് അഭിഭാഷകർ കോടതിയിൽ പറഞ്ഞത്. ഇരുവരേയും ബോധവൽക്കരിക്കാൻ കൌൺസിലിംഗ് നടത്താൻ കോടതി നിർദ്ദേശിച്ചു.

English summary
'There's a lot of negative comments I read on Facebook and things - people say it's disgusting, it's gross, she's your mom but it doesn't hurt me or affect me at all, Say's Son.
Please Wait while comments are loading...