71 കാരി മുത്തശ്ശിയ്ക്ക് 21 കാരനെ വിവാഹം കഴിക്കാന്‍ മോഹം... തീരുമാനം കോടതിയില്‍
71 വയസ്സുള്ള മുത്തശ്ശിയ്ക്ക് 21 കാരന്‍ ചെറുപ്പകാരനെ വിവാഹം കഴിക്കാന്‍ മോഹം. ഫേസ് ബുക്കിലൂടെ മൂന്ന് വര്‍ഷം മുന്‍പാണ് ഇവര്‍ പ്രണയത്തിലായത്. പല കാര്യത്തിലും ഒരേ അഭിരുചിയുള്ള ഇവര്‍ പിരിയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പറയുന്നത്.
മൂന്നു വര്‍ഷം മുന്‍പ് യുവാവിന് 18 വയസ്സ് പ്രായമുള്ളപ്പോഴാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ടുണീഷ്യന്‍ സ്വദേശിയായ ചെറുപ്പകാരനെ കാണാന്‍ മുത്തശ്ശി പോവുകയും അഞ്ച് ദിവസങ്ങള്‍ ഒരുമിച്ച് ചിലവിടുകയും ചെയ്തു. പിന്നീടാണ് വിവാഹം കഴിക്കാനുള്ള അനുവാദത്തിനായി സ്വിസ് കോടതിയില്‍ പത്രിക സമര്‍പ്പിച്ചത്, എന്നാല്‍ കോടതി വിധി ഇതായിരുന്നു.

മൂന്ന് വര്‍ഷത്തെ പ്രണയം
മൂന്ന് വര്‍ഷത്തെ നീണ്ട ഫേസ്ബുക്ക് പ്രണയത്തിന് ശേഷമാണ് 71 കാരിയായ മുത്തശ്ശിയും 21 കാരനായ യുവാവും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

യുവാവുമായി 5 ദിവസങ്ങള്‍
കാമുകനെ കാണാന്‍ ടുണീഷ്യയിലേക്ക് മുത്തശ്ശി പോവുകയും അഞ്ച് ദിവസം ഒന്നിച്ച് കഴിയുകയും ചെയ്തു. വീട്ടുകാര്‍ക്കും ഇവരുടെ ബന്ധത്തിന് താല്‍പര്യ കുറവ് ഇല്ലായിരുന്നു എന്നാണ് പറയുന്നത്. കാമുകന്റെ സഹോദരി ഖുറാന്റെ പതിപ്പ് മുത്തശ്ശിയ്ക്ക് നല്‍കിയെന്നും പറയുന്നു.

വിവാഹം കഴിക്കാനുള്ള അപേക്ഷ
പരസ്പരം പിരിയാന്‍ കഴിയിലെന്ന് മനസ്സിലായതോടെയാണ് ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള അപേക്ഷയുമായി സ്വിസ് കോടതിയില്‍ എത്തി. എന്നാല്‍ കോടതി വിധി ഇവര്‍ക്ക് പ്രതികൂലമായിരുന്നു.

പ്രണയത്തിന്റെ പേരില്‍ തട്ടിപ്പ്
പ്രണയത്തിന്റെ പേരില്‍ സ്വിറ്റസര്‍ലണ്ടിലേക്ക് കുടിയേറിപാര്‍ക്കാനുള്ള യുവാവിന്റെ തട്ടിപ്പായാണ് കോടതി ഇതിനെ കണക്കാക്കിയത്. ഇക്കാരണത്താല്‍ ഇവരുടെ വിവാഹത്തിനുള്ള അപേക്ഷ കോടതി നിരസിച്ചു.

മുത്തശ്ശി മുന്‍പും വിവാഹിതയാണ്
1988 ല്‍ മുത്തശ്ശി തന്നേക്കാള്‍ 13 വയസ്സ് കൂടുതലുള്ള യുവാവിനെ വിവാഹം കഴിക്കുകയും ആ ബന്ധം പിരിയുകയും ചെയ്തു.












Click it and Unblock the Notifications