Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടപ്പറ പങ്കിടാന്‍ തയ്യാറായില്ല,15 തികയാത്ത ഭാര്യയില്‍ നിന്നും 84കാരനായ അറബിയ്ക്ക് വിവാഹമോചനം

റിയാദ്: 15 വയസ് പോലും തികയാത്ത ഭാര്യയില്‍ നിന്നും 84കാരന് വിവാഹ മോചനം. സൗദി അറേബ്യയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അറബി വിവാഹം കഴിച്ചത്. മറ്റൊരു പരാതിയുമായി അറബി കോടതിയെ സമീപിച്ചപ്പോഴാണ് ഭാര്യയുടെ പ്രായം ഉള്‍പ്പടെ കോടതിയ്ക്ക് മനസിലാകുന്നത്.

തന്നോടൊപ്പം കിടപ്പറ പങ്കിടാന്‍ ഭാര്യ വിസമ്മിതിയ്ക്കുന്നുവെന്ന് കാട്ടിയാണ് 84കാരന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഇരുവരുടേയും വിവാഹത്തെപ്പറ്റി കോടതി അന്വേഷിച്ചത്. 15 വയസ് പോലും തികയാത്ത പെണ്‍കുട്ടിയാണ് അറബിയുടെ വധുവെന്നും കണ്ടെത്തി. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹബന്ധം കോടതി വേര്‍പെടുത്തി.

Marriage

സ്ത്രീധനമായി വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കിയ 90,000 സൗദി റിയാല്‍ തിരികെ നല്‍കണമെന്ന് കോടതിയോട് അറബി അപേക്ഷിച്ചു . പെണ്‍കുട്ടിയുടെ കുടുംബത്തെപ്പറ്റി നടത്തിയ അന്വേഷണത്തില്‍ പിതാവ് മാനസിക രോഗിയാണെന്ന് കണ്ടെത്തി . സൗദി വിവാഹങ്ങളില്‍ പ്രായ വ്യത്യാസം സാധാരണമാണെങ്കിലും ഈ വിവാഹത്തില്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം അറബിയ്ക്ക് എതിരാണ്. 15 വയസ് പോലുമാകാത്ത പെണ്‍കുട്ടിയെ ഇത്രയധികം പ്രായക്കൂടുതലുള്ളയാള്‍ വിവാഹം കഴിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+