കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയുടെ രഹസ്യഭാഗത്തിന്റെ ചിത്രം... ഫേസ്ബുക്ക് പിടിച്ച പൊല്ലാപ്പ്!!!

Google Oneindia Malayalam News

പാരീസ്: ഫേസ്ബുക്ക് തന്നെ ഒരു സദാചാര പോലീസ് ആയിക്കൊണ്ടിരിയ്ക്കുകയാണ് എന്നൊരു ആക്ഷേപം ഉണ്ട്. പലപ്പോഴും പല ചിത്രങ്ങളും പോസ്റ്റുകളും എല്ലാം യൂസര്‍മാരുടെ വിശ്വാസത്തേയും സദാചാരത്തേയും ബാധിയ്ക്കും എന്ന് പറഞ്ഞ് വിലക്കാറുണ്ട്. അങ്ങനെ നടത്തിയ 'ഒരു വിലക്ക്' ആണ് ഇപ്പോള്‍ ഫേസ്ബുക്കിന് പണിയായത്.

ലോകപ്രശസ്തനായ ചിത്രകാരന്‍ ഗുസ്താവ് കോബെയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നാണ് ഒറിജിന്‍ ഓഫ് ദ വേള്‍ഡ്. ഈ ചിത്രം പോസ്റ്റ് ചെയ്തതിന് ഫ്രെഡറിക് ഡുറാന്‍സ് ബെയ്‌സസ് എന്ന ഫ്രഞ്ച് അധ്യാപകന്റെ അക്കൗണ്ട് തന്നെ ഫേസ്ബുക്ക് സസ്പന്റ് ചെയ്തു.

സംഭവം നടന്നത് അഞ്ച് വര്‍ഷം മുമ്പാണ്. അന്ന് തുടങ്ങിയതാണ് ഫ്രെഡറിക്കിന്റെ നിയമ പോരാട്ടം. ഒടുവില്‍ ആ പോരാട്ടത്തില്‍ വിജയിച്ചതും അദ്ദേഹം തന്നെ. ഫേസ്ബുക്കിന് കിട്ടിയതോ... എട്ടിന്റെ പണി!!!

നഗ്ന ചിത്രം

നഗ്ന ചിത്രം

നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഫേസ്ബുക്ക് സമ്മതിയ്ക്കില്ല. അത് ഫേസ്ബുക്കിന്റെ പോളിസിയ്ക്ക് വിരുദ്ധമാണ്. എന്നാല്‍ കലയില്‍ ഈ നഗ്നത ഒരു പ്രശ്നമാണോ?

ഒറിജിന്‍ ഓഫ് ദ വേള്‍ഡ്

ഒറിജിന്‍ ഓഫ് ദ വേള്‍ഡ്

ഗുസ്താവിന്റെ ലോക പ്രശസ്തമായ ചിത്രമാണ് ഒരിജിന്‍ ഓഫ് ദ വേള്‍ഡ്. ഒരു സ്ത്രീയുടെ യോഗീഭാഗമാണ് ഈ ചിത്രത്തില്‍ ഉള്ളത്. അങ്ങനെ വന്നാല്‍ പിന്നെ ഫേസ്ബുക്കിന് അത് അംഗീകരിയ്ക്കാന്‍ പറ്റുമോ?

സസ്‌പെന്‍ഷന്‍

സസ്‌പെന്‍ഷന്‍

ഫ്രാന്‍സിലെ അധ്യാപകനായ ഫ്രെഡറിക്ക് ഡുറാന്‍സ് ആണ് ഈ ചിത്രം തന്റെ വാളില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ നഗ്നതയുടെ പേര് പറഞ്ഞ് ഫേസ്ബുക്ക് ഫ്രെഡറിക്കിന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു.

നിയമപോരാട്ടം

നിയമപോരാട്ടം

അഞ്ച് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. അപ്പോള്‍ തന്നെ ഫ്രെഡറിക്ക് ഫേസ്ബുക്കിനെതിരെ കേസും കൊടുത്തു. 22,500 ഡോളര്‍ ആണ് നഷ്ടപരിഹാരമായി ആവശ്യ്‌പെട്ടത്. ഏതാണ്ട് പതിനഞ്ച് ലക്ഷം രൂപ.

വിധി അനുകൂലം

വിധി അനുകൂലം

ഫ്രാന്‍സിലെ കോടതി ഫ്രെഡറിക്കിന് അനുകൂലമായാണ് വിധി പറഞ്ഞത്. എന്നാല്‍ ആ വിധി അംഗീകരിയ്ക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ല.

അങ്ങ് കാലിഫോര്‍ണിയയില്‍ വരണം

അങ്ങ് കാലിഫോര്‍ണിയയില്‍ വരണം

കമ്പനിയുടെ ആസ്ഥാനം കാലിഫോര്‍ണിയയില്‍ ആയതിനാല്‍ അവിടത്തെ നിയമം അനുസരിച്ചേ തങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പറ്റൂ എന്നായിരുന്നു ഫേസ്ബുക്കിന്റെ നിലപാട്.

ഒടുവില്‍ പണികിട്ടി

ഒടുവില്‍ പണികിട്ടി

തങ്ങളുടെ വാദം ഉന്നയിച്ച് ഫേസ്ബുക്ക് ഫ്രാന്‍സിലെ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കി. ഇപ്പോള്‍ ആ അപ്പീല്‍ ആണ് തള്ളിയിരിയ്ക്കുന്നത്.

ഫ്രാന്‍സിലാണെങ്കില്‍

ഫ്രാന്‍സിലാണെങ്കില്‍

ഫ്രാന്‍സില്‍ ഫേസ്ബുക്ക് സേവനം നല്‍കുന്നുണ്ടെങ്കില്‍ അത് ഫ്രഞ്ച് നിയമപ്രകാരം തന്നെ വേണം എന്നാണ് കോടതി വിധിച്ചിരിയ്ക്കുന്നത്.

English summary
Facebook nude-painting case can face trial in France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X