Get Updates
Get notified of breaking news, exclusive insights, and must-see stories!

5 വർഷത്തേക്ക് സ്ത്രീകളോട് പ്രണയത്തെക്കുറിച്ച് സംസാരിക്കരുത്; യുവാവിനോട് കോടതി

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഒരു കോടതി വിധിച്ച വിധിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. 34 കാരനായ ജേക്കബ് അലേർസണെതിരെയാണ് കോടിതയുടെ വിധി. വിധി കേൾക്കുമ്പോൽ ഇത് കുറച്ചു കൂടിപ്പോയോ എന്ന് നമുക്ക് തോന്നാം , അതുമാത്രമല്ല അത്തരം ഒരു വിധി മുൻപ് ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്. എന്നാ സംഭവത്തെക്കുറിച്ച് വിശമായി അറിയുമ്പോൾ ഇയാൾക്ക്
ഈ ശിക്ഷ പോരാ എന്ന് തോന്നിപ്പോകും.

കോടിതി ഉത്തരവ് പ്രകാരം ഇയാൾക്ക് പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളോട് പ്രണയിക്കുന്നതിനെക്കുറിച്ചോ ലൈം​ഗികതയെക്കുറിച്ചോ ഒന്നും പറയാൻ പാടില്ല. ഇയാളുടെ കയ്യിലിരിപ്പ് ശരിയല്ല, അതുകൊണ്ടാണ് ഇങ്ങനാെരു വിധി. നിരവധി സ്ത്രീകളോട് ഇയാൾ ലൈം​ഗിതച്ചുവയോടെ സംസാരിച്ചുവെന്ന പരാതി ലഭിച്ചിരുന്നു. സ്ത്രീകളും സ്ഥാപനങ്ങളും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.

court

എന്തായാലും അ‍ഞ്ച് വർഷത്തേക്ക് പ്രണയം എന്ന് പറയാൻ പോലും ഇയാൾക്ക് പറ്റില്ല. അ‍‍ഞ്ച് വർഷം ഈ വിധി പ്രാബല്യത്തിൽ ഉണ്ടാവും. ഇതിപ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രത്യേകിച്ച് ചെസ്റ്ററിലെയും പൊതുസ്ഥലത്ത് വച്ച് ഏതെങ്കിലും സ്ത്രീയോട് ലൈംഗിക ചുവയോടെ ജേക്കബ് സംസാരിച്ചതായി ഇനി പരാതി വന്നാൽ ഇയാൾക്ക് വൻ പണി കിട്ടും.

അതുമാത്രമല്ല, ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൊതുസ്ഥലത്ത് അല്ലാതെ മറ്റൊരു സ്ഥലത്തും ഇയാൾകര്ക് പ്രവേശിക്കാൻ സാധിക്കില്ല. ഏതെങ്കിലും സ്ഥാപനങ്ങളുടെ പരിസരത്ത് നിന്ന് ജീവനക്കാരോ സെക്യൂരിറ്റിയോ പുറത്ത് പോകാൻ പറഞ്ഞാൽ ഇയാൾ അവിടെ നിന്ന് പോകണമെന്നും വിധി പറയുന്നു. ഒത്തിരി പരാതികൽ ഇയാൾക്കെതിരെ ഉയർന്നിരുന്നു.

സ്ത്രീകളെയും വനിതാ ജീവനക്കാരെയും ഇയാൾ പിന്തുടരുന്നുവെന്ന പരാതയും ഇയാൾക്കെതിരെ ലഭിച്ചതായി പോലീസ് പറയുന്നു. ഇയാൾക്കെതിരെ ഇത്തരം പരാതികൾ നിരന്തരം ലഭിച്ചതോടെയാണ് പ്രതിക്കെതിരെ ഇങ്ങനൊരു വിധിക്ക് വേണ്ടി കോടതിയെ സമീപിച്ചത് എന്നാണ് ചെസ്റ്റർ പോലീസ് ഇൻസ്പെക്ടർ പറഞ്ഞിരിക്കുന്നത്.. സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും സുരക്ഷിതവും ഭയരഹിതവുമായി സഞ്ചരിക്കാൻ കഴിയണമെന്നും
അത്തരമൊരു സ്ഥലമായി ചെസ്റ്ററിനെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ജേക്കബ് നിയമലംഘനം നടത്തുന്നതായി ആരെങ്കിലും കണ്ടാൽ 101 ലേക്കോ അല്ലെങ്കിൽ പോലീസിൻറെ ഓൺലൈൻ സംവിധാനം വഴിയോ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്തായാലും ഇയാൾക്ക് ഇത്ര കിട്ടിയാൽപ്പോരാ എന്നാണു സംഭവം അറിഞ്ഞവർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+